Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇതൊരു ഓർമക്കുറിപ്പാണ്' ഇന്ത്യ കളിക്കണം; കാർഗിൽ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനെതിരേ കളിച്ചു; ബഹിഷ്‌കരണം കീഴടങ്ങലിനേക്കാൾ ദയനീയമെന്നും ശശി തരൂർ എംപി

'ഇതൊരു ഓർമക്കുറിപ്പാണ്' ഇന്ത്യ കളിക്കണം; കാർഗിൽ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനെതിരേ കളിച്ചു; ബഹിഷ്‌കരണം കീഴടങ്ങലിനേക്കാൾ ദയനീയമെന്നും ശശി തരൂർ എംപി

മറുനാടൻ ഡെസ്‌ക്‌

ന്യുഡെൽഹി; പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വിവാദവും നീറിപുകയുകയാണ്. ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഈ ആവശ്യത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രി ശശി തരൂർ എംപി. ഇന്ത്യ മത്സരം അടിയറവയ്ക്കുന്നത് കീഴടങ്ങലിനേക്കാൾ ദയനീയമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. തരൂരിനെതിരെ വിമർശനവുമായി മിക്കവരും രംഗത്തെത്തിയെങ്കിലും പിന്തുണച്ച് വരുന്നവരും കുറവല്ല.

'ഇതൊരു ഓർമക്കുറിപ്പാണ്. 1999ൽ കാർഗിൽ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനെതിരേ കളിച്ചിട്ടുണ്ട്. ജയിച്ചിട്ടുമുണ്ട്. ഈ വർഷം മത്സരം അടിയറവയ്ക്കുക എന്നു വച്ചാൽ രണ്ട് പോയിന്റ് നഷ്ടപ്പെടുക മാത്രമല്ല. അത് കീഴടങ്ങലിനേക്കാൾ ദയനീയമായിരിക്കും. അത് പൊരുതാതെ തോൽക്കുന്നതിന് തുല്ല്യമാണ്'-ട്വീറ്റിൽ തരൂർ പറഞ്ഞു.

വലിയ ചർച്ചയാണ് തരൂരിന്റെ ട്വീറ്റിന് താഴെ. പലരും തരൂരിനെ വിമർശിച്ചപ്പോൾ ഇന്ത്യയുടെ ലോകകപ്പ് ടീമിന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ് ആശംസ നേരുന്ന ചിത്രവും ഒരാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ലോകകപ്പിൽ കളിച്ചു തന്നെ മറുപടി കൊടുക്കണമെന്നാണ് പലരുടെയും ആവശ്യം ലോകകപ്പിൽ പാക്കിസ്ഥാൻ ഒരു കളിയിൽ പോലും ഇന്ത്യയ്‌ക്കെതിരെ വിജയം നേടിയിട്ടില്ല എന്നതും ചരിത്രമാണ്.

1999 ജൂൺ എട്ടിന് മാഞ്ചസ്റ്റർ ഗ്രൗണ്ടിൽ നടന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിന്റെ സ്‌കോർകാർഡ് അടക്കമാണ് തരൂരിന്റെ ട്വീറ്റ്. ഈ മത്സരത്തിൽ ഇന്ത്യ 47 റൺസിനാണ് വിജയിച്ചത്.ഔദ്യോഗിക വിവരം അനുസരിച്ച് 1999 മെയ് മൂന്നിന് തുടക്കമായ കാർഗിൽ യുദ്ധം ജൂലായ് 26നാണ് അവസാനിച്ചത്.ജൂൺ പതിനാറിന് മാഞ്ചസ്റ്ററിൽ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP