Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്‌ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ

ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്‌ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ

എം മനോജ് കുമാർ

കോഴിക്കോട്: അരയിടത്തുപാലം ബൈപാസിൽ തന്റെ കൺ മുന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓർത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സർജാസിന്റെ ഉള്ള് നീറുകയാണ്. കുറ്റിച്ചിറയിൽ തന്നെയുള്ള ഭാര്യാപിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയ ഷെഹ്ല എവിടെയുണ്ടെന്ന് ഇതുവരെ സർജാസിന് അറിയുകയുമില്ല. തന്റെ കൺമുന്നിൽ നിന്ന് മണവാട്ടി നഷ്ടമായതിന്റെ വ്യഥയിലുള്ള സർജാസ് ഭാര്യയെ തേടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്.

മൂന്നു ദിവസം മുൻപ് ബൈപ്പാസ് റോഡിൽ സർജാസിന്റെ മുന്നിൽ നിന്നാണ് രാഷ്ട്രീയ സ്വാധീനമുള്ള ഷെഹലാസിന്റെ ഉപ്പ യാക്കൂബും വീട്ടുകാരും മണവാട്ടിയെ തട്ടിയെടുത്തത്. മൂന്നു ദിവസം കഴിഞ്ഞിട്ടും തന്റെ പ്രണയിനി എവിടെയുണ്ടെന്ന് സർജാസിന് അറിയുകയുമില്ല. ഷെഹ്ലയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകും മുൻപ് ഷെഹല ഫോണിൽ കൂടി സർജാസിനെ വിളിച്ചു കരഞ്ഞു നിങ്ങൾ എവിടെയാണ് എന്ന് ചോദിക്കുന്ന ശബ്ദമാണ് ഇപ്പോഴും സർജാസിനെ അലട്ടുന്നത്.

സിനിമയെ അനുസ്മരിപ്പിക്കുന്ന ചേസിങ് രംഗങ്ങളാണ് മണവാട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി യാക്കൂബും വീട്ടുകാരും നടത്തിയത്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഭാര്യയെ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഭാര്യ വീട്ടുകാർക്കൊപ്പം സർജാസ് അയച്ചത്. നിയമപ്രകാരം തന്നെ വിവാഹം തങ്ങൾ നടത്തിത്തരാം എന്നുറപ്പ് നൽകിയാണ് ഉപ്പ യാക്കൂബിന്റെ കൂടെ ഷെഹലയെ സർജാസ് അയച്ചത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിലുള്ള ബലത്തിലാണ് ഷഹലയോട് ഉപ്പയ്ക്കൊപ്പം പോകാൻ സർജാസ് നിയോഗിച്ചത്. പക്ഷെ ഷഹലയെ അമ്പരിപ്പിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. നിന്റെ കാറിനൊപ്പം തൊട്ടുപുറകെയുള്ള കാറിൽ ഞാൻ ഉണ്ടാകും എന്ന ഉറപ്പിലാണ് സർജാസിനെ വിട്ടു ഷെഹ്ല യാത്രയായത്.

കുന്നമംഗലത്ത് നിന്ന് കോഴിക്കോട് കുറ്റിച്ചിറയിലുള്ള ഈ കാർ യാത്രയാണ് സർജാസിന്റെയും ഷെഹ്ലയുടെയും ജീവിതം മാറ്റിമറിച്ചത്. യാത്ര തുടങ്ങി മൂന്നു കിലോമീറ്റർ ആയതോടെ ദൃശ്യങ്ങൾ മാറി. ഷെഹ്‌ല സഞ്ചരിച്ച കാറിനു വേഗം കൂടുകയും സർജാസിന്റെ കാറിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്ക് ഇരമ്പി എത്തുകയും ചെയ്തു. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകാത്ത വിധത്തിൽ ബുള്ളറ്റ് സർജാസിന്റെ കാറിനെ വട്ടമിട്ടു പിടിച്ചു. ഇടയ്ക്ക് കാറുമായി ഉരസുകയും ചെയ്തു. പിന്നീട് സർജാസ് കാണുന്നത് ഭാര്യ സഞ്ചരിച്ച കാർ ശരവേഗത്തിൽ കുതിക്കുന്നതാണ്. നിനച്ചിരിക്കാതെ വന്ന ചതിയിൽ സർജാസിനെ ഷെഹലയെ നഷ്ടമാവുക തന്നെ ചെയ്തു. ഇപ്പോൾ ഹേബിയസ് കോർപസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സർജാസ്.

കുറ്റിച്ചിറക്കാരാണ് ഷെഹലാസും സർജാസും. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയക്കുരുക്കിൽ വീണു. മൊബൈൽ ഷോപ്പിന്റെ ബിസിനസ് ആണ് സർജാസിന്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെന്റൽ അസിസ്റ്റന്റ് കോഴ്സിന് പഠിക്കുകയാണ് ഷെഹ്ല . പ്രണയം പുരോഗമിച്ചപ്പോൾ ആരും അറിയാതെ ഒന്നിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായം തന്നെയായതിനാൽ ഒന്നിക്കാൻ കഴിയുമെന്നും ഇവർ കിനാക്കണ്ടു. ഈ പ്രണയമാണ് രജിസ്റ്റർ വിവാഹത്തിലേക്ക് നീങ്ങിയത്. ഒന്നരവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നിക്കാൻ തീരുമാനിച്ചത്. ഒടുവിൽ രജിസ്റ്റർ വിവാഹത്തിലേക്ക് ഈ പ്രണയം നീങ്ങുകയായിരുന്നു.

നിയമപരമായി മുപ്പത് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സർജാസ് ഷെഹ്‌ലയെ വിവാഹം ചെയ്തത്. ഈ രജിസ്റ്റർ മാര്യേജിന്റെ കാര്യം ഷെഹ്ലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. മുപ്പത് ദിവസം ഈ ശനിയാഴ്ച അവസാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിനായി സർജാസും ഷെഹലയും കാറിൽ രജിസ്റ്റർ ഓഫീസിലെത്തി. രജിസ്റ്റർ ചെയ്യണമെങ്കിൽ ആ ദിവസം 12 മണി കഴിയണമെന്ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള രജിസ്റ്റർ ഓഫീസിൽ നിന്നും സർജാസിനെ അറിയിച്ചു. ഇതോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കാതെ സർജാസും ഷെഹലയും സ്ഥലം വിട്ടു. അപ്പോഴാണ് കാര്യം വീട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച ഹർത്താൽ ആയതിനാൽ ചൊവാഴ്ച ഇവർ രജിസ്റ്റർ ഓഫീസിലെത്തി രജിസ്റ്റർ ചെയ്തു. അപ്പോഴും ആ വിവരം ഷെഹലയുടെ വീട്ടുകാർ അറിഞ്ഞില്ല.

മകളെ കാണാതായ വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്ത കാര്യം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് എത്തിയപ്പോൾ യാക്കൂബ് തന്റെ സ്വാധീനം പുറത്തെടുത്തു. പൊലീസ് സ്റ്റേഷനിൽ സർജാസിന് പ്രാധാന്യം കുറഞ്ഞു. ഷെഹ്‌ലയുടെ കുടുംബക്കാർ നിരനിരയായി സ്റ്റേഷനിലെത്തി. അടച്ചിട്ട റൂമിൽ ഷെഹ്ലയെ മനഃപരിവർത്തിനു ശ്രമിച്ചു. പക്ഷെ ഷെഹല കുലുങ്ങിയില്ല. സർജാസിനൊപ്പം തന്നെ പോകും എന്ന് തന്നെ ശഠിച്ചു. അതോടെ ഷെഹലയെ കോടതിയിൽ ഹാജരാക്കാം എന്ന് തീരുമാനിച്ചു. പക്ഷെ കോടതിയിൽ ഹാജരാക്കാം എന്ന് പറഞ്ഞതല്ലാതെ കോടതിയിൽ ഹാജരാക്കിയില്ല. പകരം മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഒടുവിൽ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.

രണ്ടു ദിവസം കൊണ്ട് നിക്കാഹ് എന്ന് പറഞ്ഞിട്ടാണ് കോടതിയിൽ നിന്ന് ഇറങ്ങിയത്, തന്റെ കാറിന്റെ പിന്നിൽ കൂടി വരാനാണ് ഷെഹ്‌ല സർജാസിനോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഷെഹല സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ തയ്യാറായില്ല. ഷെഹലയ്ക്ക് ചതി മണത്തിരുന്നു.പക്ഷെ എന്തായാലും നിക്കാഹ് എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സർജാസും ഷെഹ്‌ലയോട് സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രയാണ് ഇവരുടെ ജീവിതം കീഴ്‌മേൽ മറിച്ചത്. ഈ യാത്രയിലാണ് ഭാര്യ വീട്ടുകാർ ഷെഹലയെ സ്വന്തം കസ്റ്റഡിയിലാക്കി എങ്ങോട്ടോ കടത്തിക്കൊണ്ടു പോയത്.

ഷെഹ്‌ലയുടെ ഒടുവിലുള്ള തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും ഭാവവും മാത്രമാണ് സർജാസിന്റെ മനസിലുള്ളത്. അതിനുശേഷമുള്ള ഒടുവിൽ എന്നെ രക്ഷിക്കൂ എന്ന് അലറി വിളിച്ചുള്ള ഷെഹലയുടെ മൊബൈൽ ഫോണിൽ നിന്നുള്ള ആർത്തനാദവും. എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ മേലേരിപ്പാടം എന്ന് മാത്രം പറഞ്ഞു. ഒടുവിൽ ഫോൺ കട്ടാകുകയായിരുന്നു. ഇതോടെ ഷെഹലയുമായുള്ള സംസാരവും മുറിഞ്ഞു. പക്ഷെ പിന്നീട് ഷെഹലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ';എന്റെ കയ്യിൽ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുണ്ട്.. അവളുടെ സംഭാഷണമുണ്ട്. പൊലീസിനോടും മജിസ്ട്രേറ്റിനോടും എന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് ഷെഹല പറഞ്ഞ കാര്യവുമുണ്ട്.

ഫോട്ടോകൾ ഉണ്ട്. അവൾക്കായി വാങ്ങിയ വസ്ത്രങ്ങളുടെ ബിൽ ഉണ്ട്. ഹേബിയസ് കോർപസ് അല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലില്ല-സർജാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഇവരുടെ പ്രണയം അറിഞ്ഞവർ സർജാസിന് പിന്തുണയുമായി എത്തുകയാണ്. ഇപ്പോൾ കോഴിക്കോട്ടുകാർക്ക് അറിയാനുള്ളത് സർജാസും ഷെഹലയും ഒന്നിക്കുമോ എന്നാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP