Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളോറിഡയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത് മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ; ഗോവർധനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടയിൽ; കൊലപാതകം നടന്നത് ജോലി ചെയ്യുന്ന ഗ്യാസ് സ്‌റ്റേഷനിൽ വെച്ച്; സമീപത്ത് നടന്ന മോഷണങ്ങളുമായും പ്രതികൾക്ക് ബന്ധം; കൊലപാതക ദൃശ്യം സിസിടിവിയിൽ തെളിഞ്ഞപ്പോൾ മൂന്ന് പേർ പിടിയിൽ

ഫ്‌ളോറിഡയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത് മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ; ഗോവർധനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടയിൽ; കൊലപാതകം നടന്നത് ജോലി ചെയ്യുന്ന ഗ്യാസ് സ്‌റ്റേഷനിൽ വെച്ച്; സമീപത്ത് നടന്ന മോഷണങ്ങളുമായും പ്രതികൾക്ക് ബന്ധം; കൊലപാതക ദൃശ്യം സിസിടിവിയിൽ തെളിഞ്ഞപ്പോൾ മൂന്ന് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി.തെലങ്കാന സ്വദേശിയായ കെ. ഗോവർധൻ റെഡ്ഢി (50) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗോവർധൻ കൊല്ലപ്പെട്ടത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫെബ്രുവരി 21 ന് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് സംഭവം നടന്നത്.

കിയാൻഡ്ര സ്മിത്ത് (23) എഫിഡാറിയസ് ബ്രയാന്റ് (29) ക്രിസ്റ്റൽ ക്ലോസെൽ (33) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റുചെയ്തവർക്ക് സമീപപ്രദേശങ്ങളിൽ നടന്ന കവർച്ചകളിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.എട്ടുവർഷം മുമ്പാണ് ഗോവർധൻ തെലങ്കാനയിലെ യാഡ്രി ജില്ലയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ശോഭാ റാണി മക്കളായ ശ്രേയ, തുളസി എന്നിവർ ഹൈദരാബാദിലാണ്. പെൻസ്‌കോല സിറ്റി ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ കൗണ്ടർ മാനേജരായിട്ടാണ് ഗോവർധൻ ജോലി ചെയ്തിരുന്നത്. ഫ്‌ളോറിഡ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഗോവർധൻ മാനേജരായ ഗ്യാസ് സ്റ്റേഷനിലേക്ക് രണ്ടുപേർ അധിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതിൽ തലമൂടി മുഖംമറച്ച കറുത്തവർഗക്കാരനായ യുവാവാണ് വെടിവെച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവെക്കൽ എന്നീ വകുപ്പുകളാണ് കിയാൻഡ്രക്കും ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രിയാന്റിനെതിരെയാണ് കൊലപാതകുറ്റത്തിനു കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP