Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗി; നാമ മാത്രമായി വംശനാശ ഭീഷണി നേരിട്ടത് മാസങ്ങൾക്ക് മുൻപ്; മലയണ്ണാന്റെ എണ്ണത്തിലെ വർദ്ധനയിൽ ചിന്നാറിന് ചരിത്രനേട്ടം; വംശനാശ ഭീഷണിയിൽ നിന്ന് ഇപ്പോൾ പ്രദേശത്തുള്ളത് നൂറോളം മലയണ്ണാൻ

ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗി; നാമ മാത്രമായി വംശനാശ ഭീഷണി നേരിട്ടത് മാസങ്ങൾക്ക് മുൻപ്; മലയണ്ണാന്റെ എണ്ണത്തിലെ വർദ്ധനയിൽ ചിന്നാറിന് ചരിത്രനേട്ടം; വംശനാശ ഭീഷണിയിൽ നിന്ന് ഇപ്പോൾ പ്രദേശത്തുള്ളത് നൂറോളം മലയണ്ണാൻ

പ്രകാശ് ചന്ദ്രശേഖർ

മറയൂർ:വംശനാശ ഭീഷിണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെ എണ്ണത്തിലെ വർദ്ധനയിൽ ചിന്നാറിന് ചരിത്രനേട്ടം.ഒരു കാലത്ത് നാമമാത്രമായിരുന്ന ഇവയുടെ എണ്ണം ഇപ്പോൾ ഇവിടെ മാത്രം നൂറ് കടന്നതായിട്ടാണ് കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.ചിന്നാർ വന്യജീവി സങ്കേതമാണ് സംസ്ഥാനത്ത് ഇവയുടെ പ്രധാന വാസസ്ഥലം.ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപ ഭംഗിയാണ് ഇവയ്ക്കുള്ളത്.ഇവയുടെ ഓരോ ചനവും കാണികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

കേരളത്തിൽ തനതായ ആവാസ വ്യവസ്ഥയുള്ള ഒരേ ഒരു വനപ്രദേശമായ ചിന്നാർ വന്യജീവി സങ്കേതത്തിൽ അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇവയുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത്. ഈ മാസം 12 മുതൽ മൂന്നുദിവസം നീണ്ട സർവ്വേയിലാണ് ഇവയുടെ എണ്ണം നൂറിലധികം വരുമെന്ന് ശാസ്ത്രീയപഠന മാർഗ്ഗങ്ങളിലൂടെ തിട്ടപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ചിന്നാർ, ചമ്പക്കാട്, ചുങ്കം,ആലാംപെട്ടി-തൂവാനം, വാഴത്തുറ,കരിമുട്ടി എന്നിങ്ങനെ ബ്ലോക്കുകളായിതിരിച്ച് പുഴയോരങ്ങൾ, അരുവികൾ, നീർത്തടങ്ങൾ എന്നിവയിലെ 21 ട്രാൻസെക്റ്റ് ലൈനുകൾ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു സർവ്വേ.

76 ചാമ്പൽ മലയണ്ണാനെ സർവ്വേ അംഗങ്ങൾ നേരിട്ട് നിരീക്ഷിച്ചു എണ്ണി തിട്ടപ്പെടുത്തി. മറ്റുലക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്തപ്പോൾ ചിന്നാർ വന്യജീവി സങ്കേതത്തിൽഇവയുടെ എണ്ണം നൂറു കവിയുമെന്നും വ്യക്തമായി.ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രധാനമായും ചിന്നാർ, പാമ്പാർപുഴയോരങ്ങളിലും, അവയിൽ വന്നു ചേരുന്ന അരുവികൾ, നീർത്തടങ്ങൾഎന്നിവകേന്ദ്രീകരിച്ചുമാണ് ചാമ്പൽ മലയണ്ണാന്റെ ആവാസ അവ്യവസ്ഥ നിലനിൽക്കുന്നത്.ഇതിന്റെ വ്യാപ്തി ഏകദേശം 50 കിലോമീറ്ററോളം നീളത്തിൽവരും. ചിന്നാർ പുഴയോട് ചേർന്ന ഭാഗങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ചാമ്പൽ മലയണ്ണാനുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.

ചിന്നാർ-പാമ്പാർ പുഴയോരത്ത് സമൃദ്ധമായി വളരുന്ന കാട്ടുമാവ്,നീർമരുത്,വാക,പാല,ഞാവൽ,ഉങ്ങ്,പുളി തുടങ്ങിയ മരങ്ങളിലാണ് കൂടുതലും ചാമ്പൽമലയാണ്ണാന്റെ സാന്നിധ്യം കണ്ടെത്തിയത്.ൃൗേളമ ാമരൃീൗൃമ എന്ന ശാസ്തനാമമുള്ള ചാമ്പൽ മലയണ്ണാൻ പശ്ചിമ ഘട്ടവനമേഖലകളിൽ സാധാരണയായി കാണുന്നമലയണ്ണാനേക്കാൾ ധങമഹമയമൃ ഴശമി േൂൗശൃൃലഹപഅൽപ്പം ചെറുതാണ്. തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചാമ്പൽ മലയണ്ണാൻ വിഭാഗം ചിന്നാർ വന്യജീവി സങ്കേതത്തെ കൂടാതെ തമിഴ്‌നാട്ടിലെ തേനി ഫോറസ്റ്റ്ഡിവിഷന്റെ ഭാഗമായ ശ്രീവല്ലിപ്പുത്തൂർ വന്യജീവി സങ്കേതം,തിരുവണ്ണാമലൈഡിവിഷൻ, ആനമല കടുവാസങ്കേതം, ഹോസൂർ ഫോറസ്റ്റ് ഡിവിഷൻ, കാവേരി വന്യജീവി സങ്കേതം തുടങ്ങിയ ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.

തെക്കേ ഇന്ത്യയെ കൂടാതെശ്രീലങ്കയിൽ മാത്രമാണ് വംശനാശ ഭീഷണി നേരിടുന്നവിഭാഗത്തിൽപ്പെടുന്ന ചാമ്പൽ മലയണ്ണാനുള്ളത്.രാജ്യത്താകെ ഇവയുടെ എണ്ണം 500 നടുത്തേ ഉള്ളു എന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്.അതിൽ നൂറോളം എണ്ണം ചിന്നാർ വന്യജീവി സങ്കേതത്തിലാണ് എന്നത് മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കാലങ്ങളായി ഇവക്ക് ആനുയോജ്യമായ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലാണ് ജന്തുശാസ്ത്ര ശാഖയിൽ മുതൽക്കൂട്ടാവുന്ന ഈ നേട്ടത്തിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന സംസ്ഥാനപാത മാത്രമാണ് ഇവിടെ ഇവയ്ക്കുള്ള ഏക ഭീഷണി. മൂന്നാർ വന്യജീവി വിഭാഗം മേധാവി ലക്ഷ്മി ആർ , ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പ്രഭു പി എം, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ: രാജൻപിലാക്കണ്ടി, ഡെപ്യുട്ടി റേഞ്ച് ഓഫീസർ മനോജ് ചന്ദ്രൻ എന്നിവരുടെ നേരിട്ടുള്ള നിരീക്ഷണത്തിലും നേതൃത്വത്തിലുമാണ് സർവ്വേയും, വിശകലനങ്ങളും നടന്നത്. 3 ദിവസം നീണ്ടുനിന്ന കണക്കെടുപ്പിൽ അതതു സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ, ട്രക്കർമാർ എന്നിവരടക്കം അൻപതോളം പേർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP