Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷമീമ ബീഗത്തിന് ബംഗ്ലാദേശി പൗരത്വം ഇല്ല; ജിഹാദി ഭർത്താവിന്റെ പേരിൽ റെസിഡന്റ് പെർമിറ്റ് നൽകില്ലെന്ന് ഹോളണ്ടും; ബോംബ് പൊട്ടിക്കാൻ സിറിയക്ക് പോയി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം മടക്കി നൽകേണ്ടി വരും

ഷമീമ ബീഗത്തിന് ബംഗ്ലാദേശി പൗരത്വം ഇല്ല; ജിഹാദി ഭർത്താവിന്റെ പേരിൽ റെസിഡന്റ് പെർമിറ്റ് നൽകില്ലെന്ന് ഹോളണ്ടും; ബോംബ് പൊട്ടിക്കാൻ സിറിയക്ക് പോയി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം മടക്കി നൽകേണ്ടി വരും

2015ൽ ഐസിസിൽ ചേർന്ന് പ്രവർത്തിക്കാനായി ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും അടുത്തിടെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത ജിഹാദി വിധവ ഷമീമ ബീഗത്തിന്റെ കേസ് പുതിയ വഴിത്തിരിവിലേക്ക്. ബീഗത്തെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ഈ 19കാരിയുടെ ബ്രിട്ടീഷ് പൗരത്വം ഹോം സെക്രട്ടറി സാജിദ് ജാവിദ് റദ്ദാക്കിയിരുന്നു. യുവതിക്ക് ബംഗ്ലാദേശി പൗരത്വം കൂടിയുള്ളതിനാൽ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാലും പൗരത്വമില്ലാത്ത ആളായി മാറില്ലെന്നായിരുന്നു ഹോം ഓഫീസ് പുതിയ നീക്കത്തിന് ന്യായീകരണം നൽകിയിരുന്നത്. എന്നാൽ ബീഗത്തിന് തങ്ങൾ പൗരത്വം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് മുന്നോട്ട് വന്നതാണ് സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

സിറിയയിൽ പോയ ബീഗം ഹോളണ്ടുകാരനായ ജിഹാദിയെ വിവാഹം കഴിച്ചുവെങ്കിലും ജിഹാദിയായ ഭർത്താവിന്റെ പേരിൽ ഒരിക്കലും റസിഡന്റ് പെർമിറ്റ് നൽകാൻ സാധിക്കില്ലെന്നാണ് ഹോളണ്ടും തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബോംബ് പൊട്ടിക്കാൻ സിറിയക്ക് പോവുകയും മൂന്ന് ഭീകരക്കുട്ടികൾക്ക് ജന്മമേകുകയും ചെയ്ത ഷമീമയ്ക്ക് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് മടക്കി നൽകാൻ നിർബന്ധിതമാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ബീഗത്തിന്റെ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള കത്ത് ചൊവ്വാഴ്ചയായിരുന്നു ജാവിദ് ബീഗത്തിന്റെ വീട്ടിലേക്ക് അയച്ചിരുന്നത്.

ബീഗത്തിന്റെ അമ്മയ്ക്കുള്ള ബംഗ്ലാദേശി പാരമ്പര്യം വഴി അവിടുത്തെ പൗരത്വം കൂടിയുണ്ടെന്ന് വാദിച്ചായിരുന്നു ഹോം ഓഫീസ് യുവതിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നത്. തങ്ങൾ ഒരിക്കലും ബീഗത്തിന് പൗരത്വം അനുവദിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേർസ് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. ബീഗത്തിന് ബംഗ്ലാദേശിലും പൗരത്വമുണ്ടെന്ന ജാവിദിന്റെ പ്രസ്താവന ബംഗ്ലാദേശ് തള്ളിക്കളയുകയും ചെയ്തു. തന്നെ വിവാഹം കഴിച്ച ജിഹാദി യാഗോ റെയ്ഡിജ്ക് ഹോളണ്ടുകാരനായതിനാൽ അവിടുത്തെ പൗരത്വം ലഭിക്കാൻ ശ്രമിക്കമെന്നായിരുന്നു തന്റെ ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ബീഗത്തിന്റെ പ്രതികരണം.

എന്നാൽ ബീഗത്തിന് ജിഹാദി ഭർത്താവിന്റെ പേരിൽ റെസിഡന്റ് പെർമിറ്റ് പോലും നൽകില്ലെന്നും അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികം വൈകുന്നതിന് മുമ്പ് തന്നെ ഹോളണ്ട് പ്രതികരിച്ചതിനെ തുടർന്ന് ആ വാതിലും ബീഗത്തിന് മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് റദ്ദാക്കപ്പെട്ട ബ്രിട്ടീഷ് പൗരത്വം തിരിച്ച് കൊടുക്കാൻ ഹോം ഓഫീസ് നിർബന്ധിതമായേക്കാമെന്ന സാധ്യത ഏറിയിരിക്കുന്നത്. ഇന്റർനാഷണൽ ലോ അനുസരിച്ച് ഒരൊറ്റ വ്യക്തിക്കും ഒരു പൗരത്വവും ഇല്ലാതാവുന്ന അവസ്ഥയുണ്ടാക്കരുതെന്ന് നിഷ്‌കർഷയുണ്ട്. ഇതനനുസരിക്കാൻ ബ്രിട്ടനിലെ ഹോം ഓഫീസ് നിർബന്ധിതമാവുന്നതിനുള്ള സാധ്യതയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച പിറന്നിരിക്കുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനൊപ്പം ബീഗം സിറിയയിലെ അഭയാർത്ഥി ക്യാമ്പിലിരിക്കുന്ന ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. തന്റെ പൗരത്വം റദ്ദാക്കിയതിലൂടെ ഹോം ഓഫീസ് തന്നോടും മകനോടും അനീതി കാട്ടിയെന്നായിരുന്നു ബീഗത്തിന്റെ ആദ്യ പ്രതികരണം. അതിനാൽ ഹോം സെക്രട്ടറി തങ്ങളോട് കുറച്ച് കരുണ കാണിക്കണമെന്നും ബീഗം അഭ്യർത്ഥിച്ചിരുന്നു. ഹോം ഓഫീസിന്റെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബീഗത്തിന്റെ അഭിഭാഷകൻ താസ്നിമെ അകുൻജി വ്യക്തമാക്കിയിരുന്നത്.

ഐസിസിന് വേണ്ടി നാട് വിടുകയും ഭീകരരുടെ പൈശാചിക കൃത്യങ്ങളെ ന്യായീകരിക്കുകയും ചെയ്തതിൽ തീരെ കുറ്റബോധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കൂടി ബീഗം വ്യക്തമാക്കിയിരുന്നത്. ഇത്തരത്തിലുള്ള ഒരാളെ തിരിച്ച് ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനെ ഭൂരിഭാഗം പേരും എതിർക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP