Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25000 പേർക്ക് കളികാണാവുന്ന സ്റ്റേഡിയത്തിൽ ഇന്ത്യ പാക് മത്സര ടിക്കറ്റിനായി രജിസ്റ്റർ ചെയ്തത് നാല് ലക്ഷം പേർ; ലോകകപ്പിന് 99 ദിവസം മാത്രം അവശേഷിക്കെ ഗ്ലാമർ പോരാട്ടം വെള്ളത്തിലാകുമോ എന്ന ഭയത്തിൽ ഐസിസി; കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ മത്സരം ഉപേക്ഷിക്കുമെന്ന് ബിസിസിഐ; സെമിയിലോ ഫൈനലിലോ എതിരാളിയായാൽ എന്ത് സംഭവിക്കും?

25000 പേർക്ക് കളികാണാവുന്ന സ്റ്റേഡിയത്തിൽ ഇന്ത്യ പാക് മത്സര ടിക്കറ്റിനായി രജിസ്റ്റർ ചെയ്തത് നാല് ലക്ഷം പേർ; ലോകകപ്പിന് 99 ദിവസം മാത്രം അവശേഷിക്കെ ഗ്ലാമർ പോരാട്ടം വെള്ളത്തിലാകുമോ എന്ന ഭയത്തിൽ ഐസിസി; കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ മത്സരം ഉപേക്ഷിക്കുമെന്ന് ബിസിസിഐ; സെമിയിലോ ഫൈനലിലോ എതിരാളിയായാൽ എന്ത് സംഭവിക്കും?

സ്പോർട്സ് ഡെസ്‌ക്‌

ഡൽഹി: ഏകദിന ലോകകപ്പിന് ഇനി 99 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ തവണത്തേയും പോലെ ഫൈനലിനെക്കാൾ വലിയ ആവേശം വിതറുക ഇന്ത്യ പാക് മത്സരമാണ്. ജൂൺ 16ന് ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുന്നുമുണ്ട്. പുൽവാമ വിഷയത്തിൽ രാജ്യത്ത് പാക്കിസ്ഥാനെതിരെ കനത്ത ജനരോഷം പുകയുന്നതിനിടയിൽ ലോകകപ്പിൽ പാക്കിസ്ഥാന് എതിരെയുള്ള മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണം എന്നും ആവശ്യം ഉയരുന്നുണ്ട്. കേന്ദ്ര സർക്കാർ പറഞ്ഞാൽ മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് ആണ് ബിസിസിഐ വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന.

മത്സരക്രമത്തിൽ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐ.സി.സി മേധാവി ഡേവ് റിച്ചാർഡ്‌സൺ നേരത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കുമെന്നാണ് ബി.സി.സിഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ലോകകപ്പിന് ഇനിയും മൂന്ന് മാസത്തിന് മുകളിൽ ബാക്കിയുള്ളതുകൊണ്ട് തന്നെ സ്ഥിതി ഗതികൾ മെച്ചപ്പെട്ടേക്കാമെന്നും എന്നാൽ കളിക്കേണ്ട എന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പിന്നെ മറ്റൊരു തീരുമാനമില്ലെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു. ഇന്ത് പിന്മാറിയാൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് പാക്കിസ്ഥാന് ലഭിച്ചേക്കാം.എന്നാൽ സെമിയിലോ ഫൈനലിലോ പാക്കിസ്ഥാൻ എതിരാളികളായി വന്നാൽ കളിക്കാതെ തന്നെ അവർ വിജയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ഞങ്ങൾ ഐ.സി.സിയെ സമീപിച്ചിട്ടില്ലെന്നും ബി.സി.സിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.25,000 പേർക്കു മാത്രം കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ ടിക്കറ്റിനായി നാലു ലക്ഷം അപേക്ഷകളാണ് സംഘാടക സമിതിക്കു ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP