Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്രമിച്ചിട്ടും പാർട്ടി നടപടി ഉണ്ടാകാത്തത് പ്രകോപനമായി; ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല; അപമാനം സഹിക്കാൻ കഴിയാത്തതു മൂലം സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു; കൃപേഷിനേയും ശരത്തിനേയും വെട്ടിയതും ഞാൻ; കഞ്ചാവ് ലഹരിയിൽ ചെയ്തതു കാരണം മറ്റൊന്നും ഓർമ്മയുമില്ല; പെരിയ ഇരട്ട കൊലപാതകത്തിൽ പീതാംബരിന്റെ കുറ്റസമ്മതം ഇങ്ങനെ; കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെ രക്ഷിച്ചെടുക്കാനുള്ള തിരക്കഥയെന്ന് സംശയം;ഇരട്ടകൊലയിൽ ഇരുട്ടിൽ തപ്പി പൊലീസ് 

ആക്രമിച്ചിട്ടും പാർട്ടി നടപടി ഉണ്ടാകാത്തത് പ്രകോപനമായി; ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല; അപമാനം സഹിക്കാൻ കഴിയാത്തതു മൂലം സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു; കൃപേഷിനേയും ശരത്തിനേയും വെട്ടിയതും ഞാൻ; കഞ്ചാവ് ലഹരിയിൽ ചെയ്തതു കാരണം മറ്റൊന്നും ഓർമ്മയുമില്ല; പെരിയ ഇരട്ട കൊലപാതകത്തിൽ പീതാംബരിന്റെ കുറ്റസമ്മതം ഇങ്ങനെ; കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെ രക്ഷിച്ചെടുക്കാനുള്ള തിരക്കഥയെന്ന് സംശയം;ഇരട്ടകൊലയിൽ ഇരുട്ടിൽ തപ്പി പൊലീസ് 

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം കടക്കാതിരിക്കാൻ ബോധപൂർവ്വമായ ഇടപെടലുമായി പ്രതികൾ. എല്ലാ കുറ്റവും പീതാംബരൻ സ്വയം ഏറ്റെടുക്കുകയാണ്. കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികൾ മൊഴി നൽകുന്നു. മൊഴികൾ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികൾ മൊഴികൾ ഒരുപോലെ ആവർത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കണ്ണൂരിലെ സംഘങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഈ ഇടപെടൽ.

ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ എല്ലാം ഏറ്റെടുക്കുകയാണ്. കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത് താനാണെന്നാണ് പീതാംബരന്റെ കുറ്റ സമ്മതം. പീതാംബരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. പീതാംബരൻ നിരവധി കേസിൽ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരൻ. പെരിയയിൽ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാൾ.

പ്രതികളെല്ലാം ഒരേ പോലെയാണ് മൊഴി നൽകുന്നത്. പഠിച്ച മൊഴി പറയുകായണെന്ന് പൊലീസിനും അറിയാം. എന്നാൽ പ്രതികളുടെ സിപിഎം ബന്ധം മൂലം ഉന്നത തല ഗൂഢാലോചന അന്വേഷിക്കാൻ പൊലീസിന് കഴിയില്ല. പീതാംബരൻ മൊഴിയിൽ ഉറച്ചു നിന്നാൽ അത് മുഖവിലയ്‌ക്കെടുത്ത് അന്വേഷണം അവസാനിപ്പിക്കും. പാർട്ടിക്ക് കോട്ടമുണ്ടാകാതിരിക്കാനാണ് പീതാംബരനെ പൊലീസിന് വിട്ടു കൊടുത്തതെന്നും ആരോപണമുണ്ട്. അതിനിടെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും പരിശീലനം കിട്ടിയവരാണ് കൊല നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത കോൺഗ്രസ് ആരായുന്നുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പെരിയയിലെ കൊലയെന്നാണ് ഉയരുന്ന ആരോപണം.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റസമ്മത മൊഴി. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പാർട്ടി നേതൃത്വം അറിയാതെ ഇത്തരത്തിൽ കണ്ണൂരിലെ സംഘത്തിന് ക്വട്ടേഷൻ നൽകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാം പീതാംബരൻ ഏറ്റെടുക്കുന്നത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേർന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്.

കഞ്ചാവ് ലഹരിയിലാണ് താൻ കൊല നടത്തിയതെന്നാണ് പീതാംബരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേർന്ന് തന്നെ ആക്രമിച്ചതിൽ പാർട്ടി നടപടി എടുക്കാതിരുന്നതിൽ നിരാശയുണ്ടായിരുന്നു. തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയിൽ പറയുന്നതും. അന്വഷണ സംഘത്തിന്റെ വിലയിരുത്തൽ. തന്നെ ആക്രമിച്ച വിഷയത്തിൽ പാർട്ടി കാര്യാമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു. ഈ കേസിൽ ശരത്ത് ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ കൃപേഷ പീതംബാരനെ ആക്രമിചിട്ടില്ലെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൃപേഷിനെയും പ്രതിയാക്കാൻ പീതാംബരൻ പൊലീസിനോടും പാർട്ടിയിലും ആവശ്യപ്പെട്ടെങ്കിലും പൊലീസും പാർട്ടിയും ഇത് നിരാകരിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയെന്നാണ് പീതാംബരിന്റെ മൊഴി. അതായത് സിപിഎമ്മിനെ കുറ്റവിമുക്തമാക്കും വിധമാണ് മൊഴി.

തന്നെ ആക്രമിച്ച വിഷയത്തിൽ പാർട്ടിയിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരൻ മൊഴി നൽകി. അപമാനം സഹിക്കാൻ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയിൽ പറയുന്നു. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാനും സാധ്യതയുണ്ട്. പീതാംബരനെ കൂടെ ആറ് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടാതെ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടെത്തിയത്. കസ്റ്റഡിയിൽ ഉള്ള ഒരാൾ കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന.ഇപ്പോൾ കസ്റ്റഡിയിലുള്ളവരെക്കൂടാതെ കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്തവരും കൃത്യത്തിൽ പങ്കെടുത്തുവരുമായ ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ഉള്ളതാണെന്ന് വിവരം.

അതിനിടെ പെരിയ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ ആരോപിച്ചു്. പാർട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളം. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP