Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളെ കഴുകൻ കണ്ണുകളാൽ നോക്കിയാൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും; പുൽവാമ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് ഇമ്രാൻ ഖാൻ കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു: എരിതീയിൽ എണ്ണയൊഴിച്ച് പാക് റെയിൽ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിന്റെ പ്രസ്താവന; നേതാക്കളുടെ വാക്ക്പോരിൽ ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാകുന്നു

ഞങ്ങളെ കഴുകൻ കണ്ണുകളാൽ നോക്കിയാൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും; പുൽവാമ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് ഇമ്രാൻ ഖാൻ കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു: എരിതീയിൽ എണ്ണയൊഴിച്ച് പാക് റെയിൽ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിന്റെ പ്രസ്താവന; നേതാക്കളുടെ വാക്ക്പോരിൽ ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാകുന്നു

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്:പുൽവാമ ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യാ- പാക് ബന്ധം കൂടതൽ വഷളാക്കി നേതാക്കളുടെ വാക്ക് പോര്. സംഭവത്തിൽ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രഖാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകൻ കണ്ണുകളാൽ കാണാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

'ഇമ്രാൻ ഖാൻ കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു. എന്നിട്ടും പാക്കിസ്ഥാനെ കഴുകൻ കണ്ണുകളാൽ നോക്കുകയാണെങ്കിൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനല്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. കശ്മീരിലെ അശാന്തിക്ക് പാക്കിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാക്കിസ്ഥാന്റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാക്കിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാക്കിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളികൊണ്ട് ഇന്ത്യ രംഗത്തെത്തി. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാക്കിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP