Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി നടന്നുകയറിയപ്പോൾ സ്റ്റൈലൻ സല്യൂട്ടോടെ സ്വീകരിച്ച് പൊലീസ് റോബോട്ട്; ഉടനടി സല്യൂട്ട് മടക്കി പിണറായി; ഡിജിപി ബെഹ്‌റയെ കാണാനെത്തുന്നവരോട് ഇനി കാര്യങ്ങൾ ചോദിക്കുക ഈ പുതിയ ജീവനക്കാരൻ; കേരള പൊലീസിൽ പണി തുടങ്ങിയത് ഇന്ത്യയിലെ ആദ്യ പൊലീസ് റോബോട്ട്

പൊലീസ് ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി നടന്നുകയറിയപ്പോൾ സ്റ്റൈലൻ സല്യൂട്ടോടെ സ്വീകരിച്ച് പൊലീസ് റോബോട്ട്; ഉടനടി സല്യൂട്ട് മടക്കി പിണറായി; ഡിജിപി ബെഹ്‌റയെ കാണാനെത്തുന്നവരോട് ഇനി കാര്യങ്ങൾ ചോദിക്കുക ഈ പുതിയ ജീവനക്കാരൻ; കേരള പൊലീസിൽ പണി തുടങ്ങിയത് ഇന്ത്യയിലെ ആദ്യ പൊലീസ് റോബോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ആസ്ഥാനത്തേക്ക് നടന്നുകയറുമ്പോൾ ഇനി സ്വീകരിക്കുക ഒരു ഹ്യൂമനോയിഡ് പൊലീസ് റോബോട്ടായിരിക്കും. ഡിജിപിയെ കാണാൻ എത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഈ റോബോട്ടാവും നൽകുക. മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് ചെയ്ത് റോബോട്ട് ജോലി തുടങ്ങി. ഒട്ടും മടിക്കാതെ പിണറായി സല്യൂട്ട് മടക്കി. ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ടാണ് കേരള പൊലീസിൽ. പൊലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പൊലീസ്. കേരള പൊലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട് സ്വീകരിക്കും സംസ്ഥാന പൊലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും.

കേരള പൊലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.'സാങ്കേതിക വിദ്യയിൽ കേരള പൊലീസ് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്നതാണ്. കേരള പൊലീസ് ഇന്ത്യയിൽ ആദ്യമായി ഹ്യുമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ ഡെസ്‌ക് ആയാണ് റോബോട്ട് പ്രവർത്തിക്കുക', എ.ഡി.ജി.പി.മനോജ് എബ്രഹാം കെപി-ബോട്ടിന്റെ പ്രത്യേകതകൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

മുഖം തിരിച്ചറിഞ്ഞ് ഡിജിപി അടക്കമുള്ള പൊലീസ് മേധാവികളെ സല്ല്യൂട്ട് ചെയ്യാൻ ഈ റോബോട്ടിനു കഴിയും. പരിശീലിപ്പിച്ചാൽ റോബോട്ടിനു കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രത്യേകതയുമുണ്ട്.ഗതാഗതം നിയന്ത്രിക്കാനും ബോംബ് തിരിച്ചറിഞ്ഞ് നിർവ്വീര്യമാക്കുന്ന ബോംബ് സ്‌ക്വാഡിൽ എങ്ങനെ റോബോട്ടിനെ ഉപയോഗിക്കാമെന്നും പരിശോധിച്ചു വരികയാണ്. ഭാഷ ഇംഗ്ലീഷാണെങ്കിലും റോബോട്ടിനെ മലയാളം പഠിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
ഭാവിയിൽ മെറ്റൽ ഡിറ്റക്ടർ, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിങ്, തുടങ്ങിയവ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത കൂട്ടാനാണ് പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP