Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിച്ചാൽ തിരിച്ചടിക്കും: ഇന്ത്യക്ക് ഇമ്രാന്റെ താക്കീത്; `ഇത് പുതിയ പാക്കിസ്ഥാൻ ആണ്`; മറ്റ് രാജ്യങ്ങളെ അക്രമിക്കുന്ന പതിവ് ഇവിടെ ഇല്ല; ഇന്ത്യ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രം; പാക് പങ്കിന് തെളിവുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും ഇമ്രാൻ ഖാൻ; പുൽവാമ ഭീകരാക്രമത്തിൽ ഒടുവിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി

അടിച്ചാൽ തിരിച്ചടിക്കും: ഇന്ത്യക്ക് ഇമ്രാന്റെ താക്കീത്; `ഇത് പുതിയ പാക്കിസ്ഥാൻ ആണ്`; മറ്റ് രാജ്യങ്ങളെ അക്രമിക്കുന്ന പതിവ് ഇവിടെ ഇല്ല; ഇന്ത്യ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രം; പാക് പങ്കിന് തെളിവുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും ഇമ്രാൻ ഖാൻ; പുൽവാമ ഭീകരാക്രമത്തിൽ ഒടുവിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണ വിഷയത്തിൽ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്്രാൻ ഖാൻ. ഇന്ത്യ തെളിവ് നൽകിയാൽ നടപടി സ്വീകരിക്കുമെന്നും അല്ലാതെ അടിസ്ഥാന രഹിതമായി ഓരോന്ന് പറയുകയല്ല വേണ്ടതെന്ന് പറഞ്ഞ ഇമ്രാൻ ഇന്ത്യ അടിച്ചാൽ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. ഇന്ത്യ അക്രമിക്കാനാണ് തീരുമാനമെങ്കിൽ തിരിച്ചടിക്കുക അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങൾക്ക് മുന്നിൽ ഇല്ല എന്നാണ് ഇമ്രാന്റെ പക്ഷം.

ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമത്തിൽ പാക്കിസ്ഥാന് എതിരെ ജനരോഷം ഇപ്പോഴും പുകയുകയാണ്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് സംഭവത്തിന് പിന്നിൽ എന്ന് അന്ന് തന്നെ അവർ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള ബന്ധങ്ങൾ എല്ലാ മേഖലയിലും ഇന്ത്യ അടച്ച നിലയിലാണ്. വിഷയത്തിൽ പാക് പ്രാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിക്കാത്തത് പാക്കിസ്ഥാന് പങ്കുള്ളതുകൊണ്ടാണ് എന്ന നിലയിൽ ആരോപണം നിലനിൽക്കവെ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരായ തെളിവ് ഇന്ത്യ നൽകിയാൽ നടപടിയെടുക്കാമെന്നാണ് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഒരു തെളിവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാന് മേൽ കുറ്റം ആരോപിക്കുന്നത് എന്നും ഇമ്രാൻ ഖാൻ പറയുന്നു.
മുംബൈ ഭീകരാക്രമത്തിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയിദ്, ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എന്നിവർ പാക്കിസ്ഥാനിലാണ് ഇപ്പോഴും കഴിയുന്നത്. ഇവർക്കെതിരെ പാക്കിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ഇന്ത്യ ഉന്നയിക്കുന്നു.

എന്നാൽ ഇത്തരം ഭീകരരെ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മിക്കപ്പോഴും ഇവർ ഇന്ത്യ വിരുദ്ധ റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കാറുമുണ്ട്.പുൽവാമ ഭീകരാക്രമണം നടത്താൻ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ നിർദ്ദേശം നൽകിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽനിന്നാണെന്നത് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. മാരക അസുഖത്തിന് ചികിത്സയിൽ കഴിയുകായണ് മസൂദ് അസർ. ഇവിടെ നിന്നുള്ള ഇയാളുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.വയ്ക്കെല്ലാം പിന്നാലെയാണ് ഇമ്രാൻ ഖാൻ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് പുതിയ പാക്കിസ്ഥാനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു.

പുൽവാമയിൽ സിആർപിഎഫ്. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ ലോകരാജ്യങ്ങൾ വിമർശവുമായി രംഗത്തെത്തിയിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി തന്നെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. ഈ ജിഹാദി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് കാശ്മീർ പുൽവാമ സ്വദേശി ആദിൽ അഹമ്മദ് ദാർ ആണ്. നാൽപ്പതോളം സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP