Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നായർ സൊസൈറ്റി ഓഫ് ഡെൽവെയർവാലിക്ക് യുവനേതൃത്വം; സിനു നായർ പ്രസിഡന്റ്

നായർ സൊസൈറ്റി ഓഫ് ഡെൽവെയർവാലിക്ക് യുവനേതൃത്വം; സിനു നായർ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ : 1985 ൽ രൂപംകൊണ്ട (NSDV) 2019 ലെ ഭരണസമിതി ജനുവരിയിൽ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തിൽ 2018 ലെ പ്രവർത്തനങ്ങളും അവലോകനവും ബജറ്റ് അവതരണവും സെക്രട്ടറി അനിൽകുമാർ കുറുപ്പ്, ട്രഷറർ അജിത് നായർ എന്നിവർ നിർവ്വഹിച്ചു.

2018 ലെ ഏറ്റവും നല്ലൊരു പ്രവർത്തനമായി വിലയിരുത്തിയത് കേരളത്തിലെ പ്രളയബാധിതരായ നമ്മുടെ സഹോദരങ്ങൾക്കായി നമ്മൾ അടിയന്തിരമായി സ്വരുക്കൂട്ടിയ തുകയാണ്. വളരേനല്ല രീതിയിൽ അത് അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കാനും നമുക്കായി. അംഗങ്ങളെല്ലാവരുമൊത്തൊരുമിച്ച് ശബരിമലവിഷയത്തിൽ നല്ലൊരു വിധിക്കായി അയ്യപ്പജ്യോതിതെളിയിച്ചു പിന്തുണയുമറിയിച്ചു.

2019 ലെ നേതൃത്വനിരയിലേക്ക് സിനു നായർ (പ്രസിഡന്റ്), പൊന്നയ്യ ശെൽവകുമാർ (വൈസ് പ്രസിഡന്റ്), അജിത് നായർ (സെക്രട്ടറി), രഘുനാഥൻ നായർ (ജോയിന്റ് സെക്രട്ടറി), വിമൽ വിജയകുമാർ (ട്രഷറർ) എന്നിവരെയും ഭരണസമിതി അംഗങ്ങളായി അനിൽകുമാർ കുറുപ്പ്, രാമചന്ദ്രൻ പിള്ള, ഐശ്വര്യ ബിജു, രാധാകൃഷ്ണൻ നായർ, തങ്കപ്പൻ നായർ എന്നിവരെയും ഓഡിറ്ററായി ശ്രീജിത്ത് കോമത്തിനെയും അംഗങ്ങൾ ഏകകണ്ഠമായി തിരഞ്ഞെടുത്തു. സിനു നായർ തുടർച്ചയായ രണ്ടാംതവണയാണ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. എൻ എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ (NSSONA) വൈസ് പ്രസിഡന്റ് കൂടിയാണ് സിനു നായർ.

2019 ജനുവരി 19ന് പ്രസിഡന്റ് സിനു നായരുടെ വസതിയിൽ ഭരണസമിതിയംഗങ്ങൾ ഒത്തുചേർന്ന് 2019 ൽ നടത്തുവാനുള്ള സംഘടനാപ്രവർത്തങ്ങളെപ്പറ്റിയും സാമൂഹ്യ പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ചനടത്തി തീരുമാനങ്ങൾ കൈക്കൊണ്ടു. നല്ലൊരു പ്രവർത്തനം 2019 ൽ കാഴ്ചവയ്ക്കാൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP