Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തർ സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന് അടുത്ത മാസം മുതൽ തുടക്കമാകും; വിദേശ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ കാലാവധി 2020 ജനുവരി അവസാനം വരെ

ഖത്തർ സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന് അടുത്ത മാസം മുതൽ തുടക്കമാകും; വിദേശ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ കാലാവധി 2020 ജനുവരി അവസാനം വരെ

ത്തറിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ മാർച്ച് മൂന്ന് മുതൽ ആരംഭിക്കും. ഒക്ടോബർ 17 വരെയാണ് രജിസ്‌ട്രേഷൻ സമയം. ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്‌കൂളുകളുടെ ലൈസൻസിങ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഗാലിയാണ് പുതിയ രജിസ്‌ട്രേഷൻ തിയതി പ്രഖ്യാപിച്ചത്.

വിദേശത്ത് നിന്ന് എത്തുന്ന വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള കാലാവധി 2020 ജനുവരി അവസാനം വരെയാണ്. 2016 സെപ്റ്റംബർ മുപ്പതിന് മുമ്പ് ജനിച്ച കുട്ടികൾക്കാണ് കിന്റർഗാർട്ടനിൽ പ്രവേശനം ലഭിക്കുക. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 2014 സെപ്റ്റംബർ 30ന് മുമ്പ് ജനിച്ച കുട്ടികളുമാവണം.

സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്‌കൂൾ മേഖലയിലെ സീറ്റ് അപര്യാപ്തത പ്രശ്‌നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ രണ്ട് ഷിഫ്റ്റുകളിലായി അധ്യയനം ക്രമീകരിക്കാനും അനുമതിയായിട്ടുണ്ട്.

എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ശാന്തിനികേതൻ സ്‌കൂളുകളിലാണ് അടുത്ത അധ്യയന വർഷം മുതൽ രണ്ട് ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കുന്നത്. രാവിലെ മുതൽ ഉച്ച വരെ ഒരു ബാച്ചും ഉച്ചയ്ക്ക് ശേഷം അടുത്ത ബാച്ചും എന്ന രീതിയിലാണ് ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP