Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാശ്മീരിൽ ഇനി തോക്കെടുത്താൽ തീർക്കും; വിഘടനവാദത്തിന്റെ പേരിൽ താഴ്‌വരയിൽ ഇറങ്ങുന്നവരെ ഇല്ലാതാക്കുമെന്നും അതിന് മുമ്പ് കീഴടങ്ങണമെന്നും ഭീകരർക്ക് അന്ത്യശാസനം നൽകി കരസേന; സ്വന്തം കുഞ്ഞുങ്ങളെ തീവ്രവാദത്തിന് ഇറക്കിവിട്ടാൽ കരയേണ്ടിവരുമെന്ന് അമ്മമാർക്കും മുന്നറിയിപ്പ്; കാശ്മീർ ചരിത്രത്തിൽ ആദ്യമായി മേഖലയെ ഭീകരമുക്തമാക്കാൻ ഓപ്പറേഷൻ തുടങ്ങി ഇന്ത്യൻ സൈന്യം; ഖാസി ഉൾപ്പെടെ മൂന്നു കമാൻഡർമാർ മരിച്ചതോടെ ജയ്‌ഷെയുടെ ഇന്ത്യൻ തലയരിഞ്ഞെന്നും ചിനാർകോർ കമാൻഡർ ധില്ലൻ

കാശ്മീരിൽ ഇനി തോക്കെടുത്താൽ തീർക്കും; വിഘടനവാദത്തിന്റെ പേരിൽ താഴ്‌വരയിൽ ഇറങ്ങുന്നവരെ ഇല്ലാതാക്കുമെന്നും അതിന് മുമ്പ് കീഴടങ്ങണമെന്നും ഭീകരർക്ക് അന്ത്യശാസനം നൽകി കരസേന; സ്വന്തം കുഞ്ഞുങ്ങളെ തീവ്രവാദത്തിന് ഇറക്കിവിട്ടാൽ കരയേണ്ടിവരുമെന്ന് അമ്മമാർക്കും മുന്നറിയിപ്പ്; കാശ്മീർ ചരിത്രത്തിൽ ആദ്യമായി മേഖലയെ ഭീകരമുക്തമാക്കാൻ ഓപ്പറേഷൻ തുടങ്ങി ഇന്ത്യൻ സൈന്യം; ഖാസി ഉൾപ്പെടെ മൂന്നു കമാൻഡർമാർ മരിച്ചതോടെ ജയ്‌ഷെയുടെ ഇന്ത്യൻ തലയരിഞ്ഞെന്നും ചിനാർകോർ കമാൻഡർ ധില്ലൻ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കാശ്മീരിൽ ഇനി തോക്കെടുത്ത് ഇറങ്ങുന്നവരെ ഒരു ദാക്ഷിണ്യവും കൂടാതെ വെടിവച്ചുവീഴ്‌ത്തുമെന്നും ഭീകരർക്ക് ഇത് അവസാന മുന്നറിയിപ്പാണെന്നും കരസേന. കാശ്മീരിനെ മോചിപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തി നിലകൊള്ളുന്ന ഭീകരർക്ക് ഇത് അവസാന അവസരമാണെന്നും എത്രയും വേഗം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് ഇന്ന് ആർമി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കാശ്മീരിൽ ഇനി വിഘടനവാദം തരിമ്പും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്

കാശ്മീരിലെ ഭീകരർക്ക് അന്ത്യാശാസനം നൽകിക്കൊണ്ടാണ് കാശ്മീരിലെ സേനാ ചുമതലയുള്ള ചിനാർ കോർ കമാൻഡർ കെജെഎസ് ധില്ലൻ ഇന്ന് പത്രസമ്മേളത്തിലൂടെ തോക്കെടുത്താൽ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആയുധംവച്ച് കീഴടങ്ങാം. രാജ്യത്തോട് യുദ്ധം ചെയ്യാൻ ഇറങ്ങിയാൽ അതോടെ ഇല്ലാതാക്കും എന്ന അന്തിമ മുന്നറിയിപ്പാണ് ഇന്ന് സൈന്യം നൽകിയിട്ടുള്ളത്. കാശ്മീരിൽ നിന്നുകൊണ്ട് വിഘടനവാദവും പാക്കിസ്ഥാൻ അനുകൂല നിലപാടും സ്വീകരിക്കുന്നവർക്ക് ഇത് അവസാന അവസരമെന്ന് നൽകിയാണ് പ്രഖ്യാപനം.

ഭീകരർ കീഴടങ്ങുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്നതാണ് ധില്ലൻ പ്രഖ്യാപിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി ഒരു ദയവും പ്രതീക്ഷിക്കേണ്ട എന്ന് ലഫ്റ്റനന്റ് ജനറൽ കൂടിയായ കെജെഎസ് ധില്ലൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ സഹായത്തോടു കൂടിയാണ് കഴിഞ്ഞ ദിവസം പുൽവാമയിൽ ആക്രമണം നടന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. ജയ്‌ഷെ മുഹമ്മദിന്റെ സഹായത്തോടെയാണ് ഇതുണ്ടായത്. കാശ്മീരിലെ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ്.

ഇന്നലെയാണ് ശക്തമായ തിരിച്ചടിയിലൂടെ സൈന്യം പുൽവാമ ആക്രമണത്തിന് ചുക്കാൻ പിടിച്ച കമ്രാൻ അഥവാ അബ്ദുൽ റഷീദ് ഖാസി ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വെടിവച്ചുവീഴ്‌ത്തിയത്. ഇതോടെ കശ്മീരിൽ ജയ്‌ഷെയുടെ തലയറുത്തു എന്നുതന്നെയാണ് ഇന്ന് സേനാ തലവൻ കെജെഎസ് ധില്ലൻ വ്യക്തമാക്കിയത്. 18 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പുൽവാമ സംഭവത്തിൽ ഇന്ത്യ പ്രതികാരം ചെയ്തത്. ഇതോടെ ജയ്‌ഷെയുടെ സംസ്ഥാനത്തെ നേതൃത്വത്തെ തന്നെ ഇല്ലാതാക്കിയെന്ന് സേനാ മേധാവി പറഞ്ഞു.

രാജ്യത്തോടായി ഞങ്ങൾ പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞായിരുന്നു ധില്ലൻ കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ പങ്ക് നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാക്കിസ്ഥാൻ പൗരന്മാരാണ്. ജയ്‌ഷെ മുഹമ്മദിന്റെ മൂന്ന് കമാൻഡർമാർ. ഇന്നലെയുണ്ടായ ആക്രമണത്തിൽ മേജർ ഉൾപ്പെടെ നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ജയ്‌ഷെ ഭീകരന്മാരെ ആക്രമിക്കുമ്പോൾ നാട്ടുകാർ കൊല്ലപ്പെടരുത് എന്ന് സൈന്യം ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇന്നലെ നാല് സൈനികരെ കൂടെ രാജ്യത്തിന് നഷ്ടമായതെന്ന് അവരുടെ ജീവത്യാഗവും ഈ രാജ്യത്തിന് വേണ്ടിയായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് ധില്ലൻ വ്യക്തമാക്കി.

കാശ്മീരിലെ മുസ്‌ളീങ്ങൾക്കിടയിൽ ഒരുവിഭാഗം തീവ്രവാദത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ഏറെക്കാലമായി പാക് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിർത്തി കടന്ന് ഇവിടെ ഭീകരപ്രവർത്തനത്തിന് എത്തുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ ഭീകരർക്ക് പിന്തുണ നൽകുന്നതും ഒളിവിൽ താമസിക്കാൻ ഇടം നൽകുന്നതുമെല്ലാം ഇത്തരക്കാരാണ്. ഇത്തരം കുടുംബങ്ങളിൽ നിന്നാണ് പ്രാദേശികമായി ഈ ഭീകര സംഘടനകളും പ്രാദേശിക വിഘടനവാദി ഗ്രൂപ്പുകളും ചെറുബാലന്മാരെയും യുവാക്കളെയും ബ്രെയിൻവാഷ് ചെയ്ത് ഭീകര സംഘടനകളിൽ ചേർക്കുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം നീക്കം നടന്നാൽ അന്നേരം മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനയാണ് ഇന്ന് സൈന്യം നൽകിയിരിക്കുന്നത്.

സൈന്യം ഒരുങ്ങുന്നത് ശക്തമായി തിരിച്ചടിക്കാൻ

കാശ്മീർ താഴ്‌വരയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സൈനിക നീക്കമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പുൽവാമ സംഭവത്തിന് പിന്നാലെ തന്നെ ഇവിടം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദർശിച്ചിരുന്നു. പാക്കിസ്ഥാന്റെ പണം വാങ്ങി ഇന്ത്യയിലിരുന്ന് ഇന്ത്യക്കെതിരെ പണിയെടുക്കുന്ന നേതാക്കളെ കരുതിയിരിക്കണമെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാശ്മീരിലെ പല വിഘടനവാദി നേതാക്കളുടേയും സെക്യൂരിറ്റി കേന്ദ്രം പിൻവലിച്ചത്. അതിന് ശേഷം കാശ്മീരിൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ പിന്തുണയും കേന്ദ്രസർക്കാർ നൽകി.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇപ്പോൾ സൈന്യം പത്രസമ്മേളനം നടത്തി കാശ്മീരിൽ തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സൈന്യം ഇത്തരമൊരു അന്ത്യശാസനം നൽകുന്നത്. വിഘടനവാദത്തിന് മക്കളെ ഇറക്കിവിടുന്ന അമ്മമാരോടും ഇനി അങ്ങനെ ചെയ്യരുതെന്നും ദുഃഖിക്കേണ്ടിവരുമെന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇനി ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് പാക്കിസ്ഥാനുവേണ്ടി മുദ്രാവാക്യം മുഴക്കാനോ ആയുധമെടുത്ത് തെരുവിൽ ഇറങ്ങാനോ സൈന്യം ആരെയും അനുവദിക്കില്ലെന്ന് തന്നെയാണ്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തീവ്രവാദികൾക്ക് താവളം ഒരുക്കുന്ന ഗ്രാമങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് ചിനാർ കോർ മേധാവി നടത്തിയ പത്രസമ്മേളനം നൽകുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP