Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയ്‌ഷെയുടെ ഓപ്പറേഷൻ വിദഗ്ധൻ അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചുവീഴ്‌ത്തി ഇന്ത്യൻ സേന; മസൂദ് അസറിന്റെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റിനെ തന്നെ കൊന്ന് ജെയ്‌ഷെ മുഹമ്മദിനോട് പകരം വീട്ടി ഇന്ത്യ; 40 സൈനികരുടെ ചോരയ്ക്ക് തിരിച്ചടി കൊടുത്തത് ഇന്ത്യയിലേക്ക് മസൂദ് അസർ നേരിട്ടയച്ച കാർബോംബ് വിദഗ്ധനെ കാലപുരിക്കയച്ച്; 'ആക്രമണം വലുതായിരിക്കണം... ഇന്ത്യ കരയണം..' എന്ന സന്ദേശം പാലിച്ച് പുൽവാമ ഓപ്പറേഷൻ നടപ്പാക്കിയ ആസൂത്രകനെ നഷ്ടപ്പെട്ടത് ജെയ്‌ഷെക്ക് കനത്ത അടി

ജയ്‌ഷെയുടെ ഓപ്പറേഷൻ വിദഗ്ധൻ അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചുവീഴ്‌ത്തി ഇന്ത്യൻ സേന; മസൂദ് അസറിന്റെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റിനെ തന്നെ കൊന്ന് ജെയ്‌ഷെ മുഹമ്മദിനോട് പകരം വീട്ടി ഇന്ത്യ; 40 സൈനികരുടെ ചോരയ്ക്ക് തിരിച്ചടി കൊടുത്തത് ഇന്ത്യയിലേക്ക് മസൂദ് അസർ നേരിട്ടയച്ച കാർബോംബ് വിദഗ്ധനെ കാലപുരിക്കയച്ച്; 'ആക്രമണം വലുതായിരിക്കണം... ഇന്ത്യ കരയണം..' എന്ന സന്ദേശം പാലിച്ച് പുൽവാമ ഓപ്പറേഷൻ നടപ്പാക്കിയ ആസൂത്രകനെ നഷ്ടപ്പെട്ടത് ജെയ്‌ഷെക്ക് കനത്ത അടി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ഭീകരൻ ആദിർ ധറിന് പരിശീലനവും സഹായവും നൽകുകയും ഇതിന്റെ ആസൂത്രണം നിർവഹിക്കുകയും ചെയ്ത മുഖ്യ ഭീകരൻ അബ്ദുൾ റഷീദ് ഖാസിയെയും വെടിവച്ചിട്ട് ഇന്ത്യൻ സേന. മസൂദ് അസറിന്റെ മുഖ്യ ആസൂത്രകനാണ് അബ്ദുൾ റഷീദ് ഖാസിയെ ഇന്ത്യൻ സേന വധിച്ചത് 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ്. ഇതോടെ പുൽവാമ സംഭവത്തിന് പകരംവീട്ടിയിരിക്കുകയാണ് ഇന്ത്യൻ സേന.

രണ്ട് ജയ്‌ഷെ മുഹമ്മദ് കമാൻഡർമാരെ വധിച്ചുവെന്ന വിവരമാണ് ആദ്യംപുറത്തുവന്നതെങ്കിലും ഇതിൽ കമ്രാൻ എന്ന ഖാസിയും ഉൾപ്പെട്ടു എന്ന സ്ഥിരികീരണം ഇപ്പോൾ പുറത്തുവരുന്നു. ഇവർക്കായി തിരച്ചിൽ നടക്കുന്നതിനിടെ ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇവർ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞ് ഏറ്റുമുട്ടിയ സൈന്യം രണ്ടുപേരെ വധിക്കുകയായിരുന്നു. അഞ്ചുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലാണ് രണ്ടുപേരെ വധിച്ചത്. ഒരു ഭീകരൻ കൂടി ഒളിച്ചിരിപ്പുള്ള കെട്ടിടത്തിന് ചുറ്റും സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം നടക്കുകയാണ്.

കൊല്ലപ്പെട്ടവർ ജയ്‌ഷെ കമാൻഡമാരായ കമ്രാനും ഹിലാലും ആണ് എന്ന വിവരമാണ് പുറത്തുവരുന്നത്. ആദിർ ധറിനെ പരിശീലിപ്പിക്കാൻ ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ ഇന്ത്യയിൽ എത്തിയ അബ്ദുൾ റഷീദ് ഖാസിയും ഇതേ കെട്ടിടത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് സൈന്യം കെട്ടിടം വളഞ്ഞ് ഇന്നലെ ആക്രമണം തുടങ്ങിയത്. ഖാസിയെ ജീവനോടെ പിടിക്കാൻ കഴിഞ്ഞാൽ ജയ്‌ഷെയുടെയും പാക്കിസ്ഥാന്റേയും പങ്ക് വ്യക്തമായും തെളിയിക്കാനാകും ഇന്ത്യയ്ക്ക്. ഇതിനായി ശ്രമം നടത്തിയെങ്കിലും നടന്നില്ല. എങ്കിലും ഘാസിയെ കൊലപ്പെടുത്താൻ കഴിഞ്ഞതോടെ ഇതിൽ ജയ്‌ഷെയുടെയും നേതാവ് മസൂദ് അസറിന്റെയും പങ്ക് നിസ്സംശയം തെളിയിക്കപ്പെടുമെന്ന് ഉറപ്പായി.

ഒരു കെട്ടിടത്തിൽ ഭീകരർ ഉണ്ടെന്ന സംശയത്തിൽ ഒരു മേജറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. അപ്പോഴാണ് പൊടുന്നനെ ആക്രമണം ഉണ്ടായത്. ഇതോടെ കൂടുതൽ സൈനികരെത്തി. ആദ്യമുണ്ടായ ആക്രമണത്തിൽ മേജർ ഉൾപ്പെടെ നാലു സൈനികർ വീരമൃത്യുവരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റു. മേജർ ഡൂൺ ദിയാൽ, ഹവിൽദാർമാരായ ശിയോറാം, അജയ്കുമാർ, ഹരിസിങ് എന്നീ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ശക്തമായി സേന തിരിച്ചടിച്ചതോടെ അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഖാസി ഉൾപ്പെടെ രണ്ട് ജയ്‌ഷെ കമാൻഡർമാരെ സൈന്യം വെടിവച്ചിടുകയായിരുന്നു.

പുൽവാമയിൽ സ്‌ഫോടനം നടന്ന സമയം അവിടെ ആദിർ ധർ മാത്രമല്ല, ഇതിന്റെ ആസൂത്രകരും ഉണ്ടായിരുന്നു എന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടക്കുകയായിരുന്നു. സമീപത്തെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന ഇവിടം വളഞ്ഞതും ആക്രമണം തുടങ്ങിയതും. എന്നാൽ ആരംഭത്തിൽ നാല് സൈനികർ വീരമൃത്യുവരിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം പോരാട്ടം അഞ്ചുമണിക്കൂർ പിന്നിടുമ്പോഴേക്കും രണ്ടു ഭീകരരെ വധിക്കുകയായിരുന്നു.

ഖാസി അഫ്ഗാനിൽ പയറ്റിത്തെളിഞ്ഞ കാർബോംബ് വിദഗ്ധൻ

ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലകനാണ് അബ്ദുൽ റഷീദ് ഖാസി എന്നാണ് അറിയുന്നത്. 2018 ഡിസംബറിൽ ഇന്ത്യയിലെത്തിയ ഘാസി ഈ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അഫ്ഗാനിൽ അമേരിക്കയ്ക്കെതിരെ പോരാടിയിട്ടുണ്ട്. ഐഇഡി പോലുള്ള അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ഖാസി. മസൂദ് അസ്ഹറിന്റെ അനന്തരവന്മാരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം എന്ന നിലയിലാണ് പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയയ്തത്.

കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നു. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്.

പുൽവാമ ഭീകരാക്രമണത്തിന് വേണ്ടി കൃത്യമായ ആസൂത്രണം ഭീകരർ നടത്തിയിരുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിനെ പരിശീലിപ്പിച്ചു ചാവേർ ആകാനുള്ള വിധത്തിലേക്ക് മാറ്റിയത് ഇയാളായിരുന്നു. ജിഹാദ് ചെയ്താൽ സ്വർഗം കിട്ടുമെന്ന പ്രചരണമായിരുന്നു പ്രധാനമായും നടത്തിയത്. ആദിൽ അഹമ്മദ് ധറിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇയാൾ ഈ ആക്രമണത്തിൽ പങ്കാളിയാകുമെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല.

കാറ്റഗറി സിയിൽ പെട്ട തീവ്രവാദിയായിരുന്നു ഇയാൾ. പാർലമെന്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തിൽ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. മുന്മാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നും അത്തരത്തിലുള്ളതായിരുന്നു. ഇന്ത്യയെ കരയിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഖാസിയെ ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന.

ഇത്തരമൊരു വൻ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടതായി മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യൻ ഇന്റലിജൻസിന് വീഴ്ച വന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കാശ്മീർ ഗവർണർ തന്നെ ഇന്ന് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 'ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ' (വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...) എന്ന ഒരു സന്ദേശം ആണ് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്തത്. ഇതോടെ തന്നെ അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികമായ ഫെബ്രുവരി ഒമ്പതിന് രാജ്യത്ത് വൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഇതിനായി ആസൂത്രണം നടക്കുന്നതിന്റെ സൂചനകൾ വന്നതിന് പുറമെയാണ് ഇതിന്റെ ബുദ്ധികേന്ദ്രം ആരായിരിക്കുമെന്ന കാര്യത്തിൽ ചില സൂചനകൾ ലഭിക്കുന്നത്.

ജയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണു സ്‌ഫോടനം നടത്തിയത്. പക്ഷേ, ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഘാസി ആയിരുന്നു. ജയ്‌ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഖാസിയെയാണ് ഭീകരസംഘടന ഈ ദൗത്യം ഏൽപിച്ചത്. ഇന്ത്യയെ കരയിക്കുന്ന തരത്തിൽ അതി ശക്തമായ ആക്രമണം ആകണമെന്ന നിർദ്ദേശം വന്നത് ഖാസിയെ ഉദ്ദേശിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സ്‌ഫോടക വിദഗ്ധനാണ് ഐഇഡി ഉപയോഗിച്ചുള്ള (റിമോട്ടിലൂടെയും മറ്റും സ്‌ഫോടനം നടത്താവുന്ന) ബോംബ് ക്രമീകരിച്ചതെന്നാണ് സൂചനകൾ ലഭിച്ചിട്ടുള്ളത. ഇത്തരത്തിൽ അഫ്ഗാനിലും മറ്റും പല സ്‌ഫോടനങ്ങളും നടന്നിരുന്നു. ഇതിന്റെ സൂത്രധാരൻ ആയിരുന്നു റഷീദ് ഖാസി. അഫ്ഗാനിൽ സമീപകാലത്ത് നടന്ന തരത്തിൽ ഉള്ള സ്‌ഫോടന രീതി തന്നെയാണ് വാഹനം ഓടിച്ചുകയറ്റി നടത്തുന്ന ആക്രമണ തന്ത്രം. ഇതാണ് ഇന്നലെ പുൽവാമയിലും പ്രയോഗിക്കപ്പെട്ടത്. ഇത്തരം സാമ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ജയ്‌ഷെ കമാൻഡർ ആയ അബ്ദുൾ റഷീദ് ഖാസി തന്നെയെന്നാണ്.

ഭീകരാക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഐ ഇ ഡി ബോംബുകൾ ഒരുക്കുന്നതിലെ വിദഗ്ധനായ ഇയാളെ ഇന്ത്യയിലും ആക്രമണത്തിന് ചുമതല ഏൽപിക്കുകയായിരുന്നു എന്നാണ് സൂചനകൾ. അതേസമയം, നേരത്തെ തന്നെ ഇത്തരത്തിൽ ആക്രമണ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടും മുൻകരുതൽ എടുക്കാത്തതും മുന്നറിയിപ്പ് നൽകാത്തതുമെല്ലാം ഇപ്പോൾ ചർച്ചയാവുന്നു. ഡിസംബർ മുതൽ തന്നെ ഇത്തരത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്. അസ്ഹറിന്റെ മരുമക്കളും ജയ്ഷെ കമാൻഡർമാരുമായ തൽഹ, ഉസ്മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഘാസി ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ലഭിച്ചിട്ടുള്ളവിവരം. ഉസ്മാന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതികാരം ചെയ്യുന്ന കുറിപ്പും ജയ്ഷെ പുറത്തുവിട്ടിരുന്നത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP