Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീവ്ര കമ്മ്യൂണിസ്റ്റ് ലൈനിനെ വിമർശിച്ച 100 എംപിമാർക്ക് ഇക്കുറി സീറ്റ് കിട്ടിയേക്കില്ല; എഡ് മിലിബാൻഡും ഹാരിയറ്റ് ഹർമാനും അടക്കമുള്ളവർ പുറത്താകും; തെരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടണിൽ ലേബർ പാർട്ടി പിളർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

തീവ്ര കമ്മ്യൂണിസ്റ്റ് ലൈനിനെ വിമർശിച്ച 100 എംപിമാർക്ക് ഇക്കുറി സീറ്റ് കിട്ടിയേക്കില്ല; എഡ് മിലിബാൻഡും ഹാരിയറ്റ് ഹർമാനും അടക്കമുള്ളവർ പുറത്താകും; തെരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടണിൽ ലേബർ പാർട്ടി പിളർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

ബ്രിട്ടണിലെ ലേബർ പാർട്ടിയിൽ നേതാക്കൾക്കിടയിലെ കടുത്ത അഭിപ്രായഭിന്നത മറനീക്കി പുറത്ത് വന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ലേബർ നേതാവ് കോർബിനെ ചോദ്യം ചെയ്യുകയും തീവ്ര കമ്മ്യൂണിസ്റ്റ് ലൈനിനെ വിമർശിക്കുകയും ചെയ്ത 100 എംപിമാർക്ക് ഇക്കുറി സീറ്റ് കിട്ടിയേക്കില്ലെന്നാണ് സൂചന. ഇത്തരത്തിൽ പുറം തള്ളപ്പെടുന്നവരിൽ എഡ് മിലിബാൻഡും ഹാരിയറ്റ് ഹർമാനും ലൂസിയാന ബെർഗറും യൈവെറ്റ് കൂപ്പറും ഉൾപ്പെടുമെന്നും അവർ പുറത്താകുമെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ തെരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി പിളർന്നേക്കുമെന്ന് സൂചനകളും പുറത്ത് വന്നിട്ടുണ്ട്.

നിരവധി സിറ്റിങ് എംപിമാരുടെ സ്ഥാനം തെറിച്ചേക്കുമെന്ന മുന്നറിയിപ്പും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഇവരിൽ ലേബർ ഫ്രന്റ് ബെഞ്ചർമാരായ ഡയാനെ അബോട്ടും ഡാൻ കാർഡെനും ഉൾപ്പെടുമെന്നും റിപ്പോർട്ടുണ്ട്.കോർബിനെതിരെ രംഗത്ത് വന്ന ക്രിസ് ലെസ്ലി, ഗാവിൻ ഷുകെർ, ഏൻജെല സ്മിത്ത് എന്നിവരും പിളർപ്പിന്റെ ഭാഗമായി പാർട്ടി വിടാനൊരുങ്ങുകയാണ്. ലേബർ നേതൃസ്ഥാനത്തേക്ക് മുമ്പ് മത്സരിച്ചിരുന്ന മേരി ക്രിയഗ്, ഏൻജല ഈഗിൾ, കോമൺസ് ബ്രെക്സിറ്റ് കമ്മിറ്റി ചെയർമാൻ ഹില്ലാരി ബെൻ, മുൻനിര ബ്രെക്സിറ്ററായ കേറ്റ് ഹോയ്, മുൻ ഇന്റർനാഷണൽ ഡെവലപ്മെന്റ് വക്താവ് കേറ്റ് ഓസമോർ എന്നിവർക്കും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ടിക്കറ്റ് ലഭിച്ചേക്കില്ല.

പൊതുതെരഞ്ഞെടുപ്പിന് വളരെയടുപ്പിച്ച് മാത്രമേ ഇത്തരത്തിൽ ടിക്കറ്റ് നിഷേധിക്കൽ പ്രക്രിയ സാധാരണ അരങ്ങേറുകയുള്ളൂ. എന്നാൽ ലേബർ ജനറൽ സെക്രട്ടറി ജെന്നി ഫോംബി ഇത് സംബന്ധിച്ച ടൈംടേബിൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ മാസങ്ങൾക്കകം ആരംഭിക്കുമെന്ന ആശങ്കകളും ശക്തമായിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഇത്തരത്തിൽ ലേബർ ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണിയും നിരവധി ലേബർ എംപിമാർ മുഴക്കിയിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ലേബർ പാർട്ടിയെ കുഴപ്പത്തിലാക്കിയവർക്ക് പാർട്ടി വിട്ട് പോകാനും അനായാസം സ്വതന്ത്രരായി മത്സരിക്കാനും സാധിക്കില്ലെന്നാണ് ഇത്തരം ചർച്ചകളിൽ പങ്കെടുത്ത ഒരു ലേബർ പ്രതിനിധി മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വളരെക്കാലമായി ഒരേ സീറ്റിൽ നിന്നും വിജയിക്കുന്ന ലേബർ എംപിമാരിൽ ചിലർ പാർട്ടി വിട്ട് പോയാൽ പ്രസ്തുത സീറ്റുകൾ പാർട്ടിക്ക് നഷ്ടപ്പെടുന്ന അവസ്ഥുണ്ടാകുമെന്ന് പ്രത്യേകം ഓർക്കണമെന്നാണ് ഷാഡോ ചാൻസലറായ ജോൺ മാക് ഡൊണൽ മുന്നറിയിപ്പേകുന്നത്.

ഇതിന് മുമ്പ് 1980കളിൽ ഹായെസ് ആൻഡ് ഹാർലിങ്ടണിലെ സിറ്റിങ് ലേബർ എംപി പാർട്ടി വിട്ട് എസ്ഡിപിയിലേക്ക് പോയതിനെ തുടർന്ന് പ്രസ്തുത സീറ്റിൽ ടോറികൾ വിജയിച്ച കാര്യവും ഡൊണൽ ഈ വേളയിൽ എടുത്ത് കാട്ടുന്നു. ബ്രെക്സിറ്റ് അടക്കമുള്ള നിരവധി നിർണായക വിഷയങ്ങളിൽ ലേബർ നേതാവ് ജെറമി കോർബിന്റെ നിലപാടുകളെ തുറന്നെതിർത്തും വിപ്പ് ലംഘിച്ചും നിരവധി ലേബർ എംപിമാരായിരുന്നു സമീപകാലത്ത് മുന്നോട്ട് വന്നിരുന്നത്. ഇവർക്കെതിരെയെല്ലാം പുതിയ നീക്കത്തിന്റെ ഭാഗമായി നടപടിയെടുക്കുന്നതിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP