Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാരതമാതാവിന്റെ ധീരപുത്രന്മാരെ നിങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്! സമാനതകളില്ലാത്ത വീര്യത്തോടെ നിങ്ങൾ രാഷ്ട്രത്തിന് വേണ്ടി ജീവിച്ചു, സേവിച്ചു; പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് ആദരം അർപ്പിച്ച് രാഷ്ട്രം; പ്രധാനമന്ത്രിക്കൊപ്പം അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും; ജവാന്മാരുടെ ഭൗതികശരീരങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കും; മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം കൊണ്ടുവരുന്നത് രാവിലെ 9 ന് കരിപ്പൂരിൽ

ഭാരതമാതാവിന്റെ ധീരപുത്രന്മാരെ നിങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്! സമാനതകളില്ലാത്ത വീര്യത്തോടെ നിങ്ങൾ രാഷ്ട്രത്തിന് വേണ്ടി ജീവിച്ചു, സേവിച്ചു; പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് ആദരം അർപ്പിച്ച് രാഷ്ട്രം; പ്രധാനമന്ത്രിക്കൊപ്പം അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും; ജവാന്മാരുടെ ഭൗതികശരീരങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കും; മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം കൊണ്ടുവരുന്നത് രാവിലെ 9 ന് കരിപ്പൂരിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യുവരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് അന്തിമോപചാരം അർപ്പിച്ച് രാജ്യം. ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ച 40 ജവാന്മാരുടെ ശവമഞ്ചങ്ങൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങൾ സമർപ്പിച്ചു.കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്‌മിറൽ സുനിൽ ലാംബ എന്നിവരും അന്തിമോപചാരമർപ്പിച്ചു.വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും. അന്തിമോപചാരം അർപ്പിച്ച ശേഷമുള്ള മോദി മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു: ഭാരതമാതാവിന്റെ ധീരപുത്രന്മാരെ നിങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്. സമാനതകളില്ലാത്ത വീര്യത്തോടെ നിങ്ങൾ രാഷ്ട്രത്തിന് വേണ്ടി ജീവിച്ചു, സേവിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കട്ടെ.

സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അന്ത്യോപചാരം അർപ്പിച്ചു. ജമ്മു കശ്മീർ ഡി.ജി.പി ദിൽബഗ് സിംഗും സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കുമൊപ്പം മരിച്ച ജവാന്മാരുടെ ശവമഞ്ചം ചുമക്കാൻ രാജ്‌നാഥ് സിങ് ഒപ്പം ചേർന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ രൺബീർ സിംഗും നേരത്തേ ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു.പുൽവാമയിൽ നിന്നും ബദ്ഗാമിലെ സിആർപിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്. പാലം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ പ്രത്യേകം തയാറാക്കിയ ചടങ്ങിലാണ് പ്രധാനമന്ത്രിയും മറ്റുള്ളവരും രാജ്യത്തിന്റെ ആദരാഞ്ജലികൾ അർപിച്ചത്. ഇവിടെ നിന്ന് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വീരമൃത്യുവരിച്ച സൈനികരുടെ നാടുകളിലേക്ക് ശനിയാഴ്ച എത്തിക്കും.

ഭീകരാക്രമണത്തിൽ പരിക്കേറ്റ സൈനികരെ അവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദർശിച്ചു. സൈനികരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ അടിയന്തിര നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശ നൽകി

നേരത്തെ രാജ്‌നാഥ് സിങ് സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാകാര്യ യോഗം വിളിച്ചിരുന്നു. കശ്മീരിലുള്ള ചില സംഘടനകൾക്ക് ഐഎസ്‌ഐയും ജെയ്‌ഷെ മുഹമ്മദുമായും ബന്ധമുണ്ടെന്ന് സിങ് ആരോപിച്ചു. ഭീകരവാദത്തിനെതിരെയുള്ള നിർണായക പോരാട്ടത്തിൽ വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ച് പ്രധാനപ്പെട്ട രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായും സിങ് കൂടിക്കാഴ്ച നടത്തി. ചില ജി-20 രാഷ്ട്രങ്ങളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

വസന്തകുമാറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 9 ന് കരിപ്പൂരിൽ

പുൽവാമ ഭീകരാക്രമണത്തിനിരയായി വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം നാളെ 9 മണിക്ക് കരിപ്പൂർ വിമാനതാവളത്തിൽ എത്തിക്കും. രാവിലെ 8.55ന് എയർ ഇന്ത്യയുടെ 845 നമ്പർ ഫ്‌ളൈറ്റിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരും.
മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി.ജയരാജൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ സംസ്ഥാനബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കു വേണ്ടിയും മന്ത്രിമാർഉപചാരമർപ്പിക്കും. ജില്ലാകലക്ടർ അമിത് മീണ, എ.ഡി.എം പി.സെയ്യിദ് അലി,പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് റോഡു മാർഗംഭൗതികശരീരം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി എൽ.പി സ്‌കൂളിൽ പൊതു ദർശ്ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ വിലേജിലുള്ളമുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന-സൈനീക ബഹുമതികളോടെ സംസ്‌കാരചടങ്ങുകൾ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP