Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഎസ്എല്ലിൽ മിന്നും ജയവുമായി ചെന്നൈക്കെതിരെ ബ്‌ളാസ്‌റ്റേഴ്‌സ്; സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത് എതിരില്ലാത്ത മൂന്നുഗോളിന്; കേരളത്തിന്റെ വിജയം 14 മത്സരങ്ങൾക്ക് ശേഷം സ്വന്തം തട്ടകത്തിൽതന്നെ

ഐഎസ്എല്ലിൽ മിന്നും ജയവുമായി ചെന്നൈക്കെതിരെ ബ്‌ളാസ്‌റ്റേഴ്‌സ്; സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത് എതിരില്ലാത്ത മൂന്നുഗോളിന്; കേരളത്തിന്റെ വിജയം 14 മത്സരങ്ങൾക്ക് ശേഷം സ്വന്തം തട്ടകത്തിൽതന്നെ

കൊച്ചി: മഞ്ഞപ്പടയുടെ ആവേശം വാനോളമുയർത്തി സീസണിലെ രണ്ടാം ജയം സ്വന്തം തട്ടകത്തിൽ തന്നെ കുറിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്. സീസണിൽ ഒന്നിന് പുറകെ ഒന്നായി തോൽവിയും ഇടയ്ക്ക് സമനിലകളും വഴങ്ങി വിജയം വഴിമാറി നിന്ന യാത്രയ്ക്കിടെ ഇന്ന് ചെന്നൈയിൻ എഫ്‌സിയെയാണ് കേരളത്തിന്റെ ടീം തോൽപിച്ചത്.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ടാമത്തെ ജയം മാത്രമാണിത് എന്നറിയുമ്പോൾ എത്രമാത്രം കൊതിച്ച ജയമാണ് ടീമിന് ഇന്ന് കിട്ടിയതെന്ന് മനസ്സിലാകും.

14 മത്സരങ്ങൾക്കു ശേഷമാണ് കേരളം ഇന്ന് സ്വന്തം തട്ടകത്തിൽ വച്ച് ചെന്നൈയിനെ കെട്ടുകെട്ടിച്ചത്. പൊപ്ലാട്ട്‌നിച്ച് ഇരട്ട ഗോൾ നേടിയപ്പോൾ മലയാളി താരം സഹൽ അബദുൾ സമദ് മൂന്നാം ഗോളും ചെന്നൈയിൻ വലയിൽ എത്തിച്ചു. ഈ ജയത്തോടെ ഡൽഹി ഡൈനാമോസിനെ പിന്തള്ളി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേയ്ക്കുയർന്നു. ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ടെങ്കിലും നില മെച്ചപ്പെടുത്തിയത് വലിയ ആത്മവിശ്വാസമാകും ബ്‌ളാസ്റ്റേഴ്‌സിന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP