Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബസിലെ സീറ്റ് ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികളെ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി; സീറ്റുകളിൽനിന്ന് എഴുന്നേൽപ്പിക്കാൻ ബസ് ജീവനക്കാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി; അന്വേഷണ റിപ്പോർട്ട് നൽകാൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ

ബസിലെ സീറ്റ് ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികളെ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി; സീറ്റുകളിൽനിന്ന് എഴുന്നേൽപ്പിക്കാൻ ബസ് ജീവനക്കാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി; അന്വേഷണ റിപ്പോർട്ട് നൽകാൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കാൻ സ്വകാര്യബസ് ഉടമകൾക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും മറ്റു ചിലരും സമർപ്പിച്ച ഹർജി പരിഗണിക്കുമ്‌ബോഴാണ് പരാമർശം.

സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. അന്വേഷണറിപ്പോർട് സമർപ്പിക്കാൻ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സർക്കാർ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു. റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റികൾക്ക് കീഴിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP