Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെടുമങ്ങാട് പീഡനക്കേസിലെ ഇമാം ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അറസ്റ്റിൽ; സഹോദരന് ഒളിവിടം ഒരുക്കിയത് സഹോദരൻ അമീനെന്ന് പൊലീസ്; ഇമാം ബംഗളൂരുവിലേക്ക് കടന്നതായി സൂചന; പീഡന വിവരം മറച്ചുവച്ചതിന് പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും അന്വേഷണം; പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിൽ

നെടുമങ്ങാട് പീഡനക്കേസിലെ ഇമാം ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അറസ്റ്റിൽ; സഹോദരന് ഒളിവിടം ഒരുക്കിയത് സഹോദരൻ അമീനെന്ന് പൊലീസ്; ഇമാം ബംഗളൂരുവിലേക്ക് കടന്നതായി സൂചന; പീഡന വിവരം മറച്ചുവച്ചതിന് പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും അന്വേഷണം; പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിൽ

കൊച്ചി: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളി ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഖാസിമിയുടെ സഹോദരനെയാണ് പൊലീസ് പിടികൂടിയത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് നടപടിയും അറസ്റ്റും ഭയന്ന് ഇമാം ഒളിവിൽ പോയിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അൽ അമീനെയാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനെ തുടർന്ന് ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. തുടക്കത്തിൽ അൽ അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീഖ് ഖാസിമി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് ഇപ്പോൾ വിവരം. ഷഫീഖ് ഖാസിമിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും തീരുമാനിച്ചിരിക്കുകയാണ്.

കേസിൽ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഖാസിമി നാടുവിടുമെന്ന ആശങ്കയും ശക്തമാണ്. വിദേശത്തേക്ക് കടക്കുന്നത് തടയാനായാണ് ലുക്ക്ഔട്ട് നോട്ടീസ് നൽകുന്നത്. ഇമാം തനിക്ക് അറിയാത്ത രഹസ്യ കേന്ദ്രത്തിലാണെന്നാണ് ഇപ്പോൾ പിടിയിലായ സഹോദരൻ മൊഴി ന്്ൽകിയിരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തിട്ടുള്ളത്. കൊച്ചി ഷാഡോ പൊലീസ് പിടികൂടിയ ഇയാളെ തിരുവനന്തപുരം പൊലീസിനെ ഏൽപ്പിച്ചു. പീഡനം ലക്ഷ്യമിട്ട് പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇമാമിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അൽ അമീന്റെ മൊഴി. അതേസമയം, ഇമാം ഷെഫീക്ക് അൽ ഖാസിമി കോടതിയിൽ കീഴടങ്ങുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഇമാം, ഹൈക്കോടതി അഭിഭാഷകനിൽ നിന്നും വക്കാലത്ത് തിരികെ വാങ്ങി. അതേസമയം, സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ഛനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കീഴടങ്ങാനായി ഇമാമിന് മേൽ പൊലീസ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാൻ വക്കീൽ മുഖാന്തരം ഇമാമിന് അന്ത്യശാസനവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP