Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യം ഒറ്റക്കെട്ടായി കൊല്ലപ്പെട്ട സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നു; കുടുംബത്തിൽ ഒരാൾ കൊല്ലപ്പെടുന്നതിന്റെ വേദന നന്നായി എനിക്കറിയാം; രാഷ്ട്രീയം പറയാൻ വിളിച്ച് ചേർത്ത പത്രസമ്മേളനം റദ്ദ് ചെയ്തും കശ്മീർ ഭീകരാക്രമണത്തിന്റെ വേദന പങ്കുവെച്ചും മാതൃക കാട്ടി പ്രിയങ്ക ഗാന്ധി

രാജ്യം ഒറ്റക്കെട്ടായി കൊല്ലപ്പെട്ട സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നു; കുടുംബത്തിൽ ഒരാൾ കൊല്ലപ്പെടുന്നതിന്റെ വേദന നന്നായി എനിക്കറിയാം; രാഷ്ട്രീയം പറയാൻ വിളിച്ച് ചേർത്ത പത്രസമ്മേളനം റദ്ദ് ചെയ്തും കശ്മീർ ഭീകരാക്രമണത്തിന്റെ വേദന പങ്കുവെച്ചും മാതൃക കാട്ടി പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: പുൽവാമയിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ലഖ്‌നൗവിൽ വിളിച്ചു ചേർത്ത പത്രസമ്മേളനം റദ്ദാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയം പറയാനാണ് വിളിച്ച് ചേർത്തതെങ്കിലും രാജ്യത്തെ ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സാഹചര്യത്തിൽ രാഷ്ട്രീയം പറയുന്നത് ശരിയല്ല എന്നും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് താനെന്നും പ്രിയങ്ക അറിയിച്ചു.

വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകരോട് ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിട്ട് മൗനം പാലിക്കാനും പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചു. രാജ്യം മുഴുവനും ഒറ്റക്കെട്ടായി കൊല്ലപ്പെട്ട പട്ടാളക്കാർക്കായി നിൽക്കുന്ന അവസരത്തിലാണ് ഭീകരാക്രമണത്തിന്റെ വേദന പങ്കുവെച്ച് പ്രിയങ്ക മാതൃകയായത്. കൊലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പും പ്രിയങ്ക മാധ്യമപ്രവർത്തകർക്ക് നൽകി.

'കുടുംബാംഗമായ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാം. കോൺഗ്രസ് പാർട്ടി മാത്രമല്ല, രാജ്യം മുഴുവൻ ധീരസൈനികരുടെ കുടുംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കും. ഭീകരാക്രമണങ്ങൾ ഇനി അവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോയ സിആർപിഎഫ് ജവാന്മാർ സംഞ്ചരിച്ച വാഹന വ്യൂഹത്തിനുനേരെയാണ് പുൽവാമയിൽവച്ച് ഭീകരാക്രമണമുണ്ടായത്. 78 വാഹനങ്ങളിൽ 2500 ഓളം ജവാന്മാരാണ് ഉണ്ടായിരുന്നത്.

ഭീകരാക്രമണത്തിൽ കൊലപ്പെട്ടത് മലയാളികൾ ഉൾപ്പടെ 44 പേർ

ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഭീകരർ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ മലയാളി ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാരാണ് കൊലപ്പെട്ടത്. എൺപതോളം പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി. 2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എൻഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദർശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളിൽ 40 ജവാന്മാർ ഉണ്ടായിരുന്നതായാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP