Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ രാജി സ്വാഭാവികമായ ഒന്നുതന്നെ; കോൺഗ്രസിൽ നിന്നും രാജി വയ്‌ക്കേണ്ടി വന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കും'; കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി സ്ഥാനം രാജിവെച്ച് മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിന് വേണ്ടി അപേക്ഷിക്കുമെന്നും ശർമിഷ്ഠ

'എന്റെ രാജി സ്വാഭാവികമായ ഒന്നുതന്നെ; കോൺഗ്രസിൽ നിന്നും രാജി വയ്‌ക്കേണ്ടി വന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കും'; കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി സ്ഥാനം രാജിവെച്ച് മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിന് വേണ്ടി അപേക്ഷിക്കുമെന്നും ശർമിഷ്ഠ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി സ്ഥാനത്ത് നിന്നും രാജി വയ്ച്ചതിന് പിന്നാലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിന് വേണ്ടി അപേക്ഷിക്കുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. എന്നാൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹമുണ്ടെന്ന് ചോദ്യത്തിന് താൻ കോൺഗ്രസിൽ നിന്നും രാജി വയ്ക്കില്ലെന്നും ശർമിഷ്ഠ അറിയിച്ചു. ഇതോടെ ശർമിഷ്ഠ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണമായിരിക്കുകയാണ്. ഡൽഹി മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയാണ് ശർമിഷ്ഠ.

'രാജിക്ക് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ല. അത് സ്വാഭാവികമായ ഒന്നാണ്. കോൺഗ്രസിൽ നിന്നും രാജി വയ്‌ക്കേണ്ടി വന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കും. രണ്ട് പദവികൾ ഒരേ സമയം വഹിക്കുന്നത് ശരിയല്ല. പാർട്ടി തനിക്ക് ലോക്‌സഭയിലേക്ക് ടിക്കറ്റ് നൽകിയില്ലെങ്കിലും നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും' ശർമിഷ്ഠ മുഖർജി വ്യക്തമാക്കി. പിതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിക്കു ഭാരത് രത്‌ന ബഹുമതി ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചും പിന്തുണച്ചവരോട് നന്ദി അറിയിച്ചും ശർമിഷ്ഠ സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രതികരണം ചർച്ചാ വിഷയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP