Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃത്തിയിലും ശുചിത്വത്തിലും മറ്റുളവരേക്കാൾ മുൻപന്തിയിലുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് വൃത്തിയുള്ള പൊതു ശുചിമുറികൾ പൊതുജനങ്ങളും ടൂറിസ്റ്റുകളും കൂടുതൽ വരുന്ന സ്ഥലങ്ങളിൽ നിർമ്മിച്ചു കൂടാ: എന്തുകൊണ്ട് അവയൊക്കെ വൃത്തിയായി സൂക്ഷിച്ചു കൂടാ? അങ്ങനെ ഒരു സ്വച്ഛ ഭാരതം നമുക്കും പടുത്തുയർത്തി കൂടെ..

വൃത്തിയിലും ശുചിത്വത്തിലും മറ്റുളവരേക്കാൾ മുൻപന്തിയിലുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് വൃത്തിയുള്ള പൊതു ശുചിമുറികൾ പൊതുജനങ്ങളും ടൂറിസ്റ്റുകളും കൂടുതൽ വരുന്ന സ്ഥലങ്ങളിൽ നിർമ്മിച്ചു കൂടാ: എന്തുകൊണ്ട് അവയൊക്കെ വൃത്തിയായി സൂക്ഷിച്ചു കൂടാ? അങ്ങനെ ഒരു സ്വച്ഛ ഭാരതം നമുക്കും പടുത്തുയർത്തി കൂടെ..

രമേശ് മാത്യു

 ദൈവത്തിന്റെ സ്വന്തം രാജ്യത്തുള്ളവരെന്നും അടുത്ത ബന്ധുക്കളെന്നും' വരെ വാചാലമായി സംസാരിക്കാറുള്ളവരാണ് കേരളീയരിൽ് കുറെ പേരെങ്കിലും. പ്രത്യേകിച്ചും അന്യനാട്ടിലും അന്യദേശത്തും താമസിക്കുന്നവർ വളരെ ഏറെ പേരെങ്കിലും. എന്നാൽ അന്യനാട്ടിൽ നിന്നും, പ്രത്യേകിച്ചും വിദേശീയർ ആയ ടൂറിസ്റ്റുകൾ എങ്കിലും പൊതുവെ നമ്മുടെ നാടിനെ കുറിച്ച് പറയുന്ന ഒരു പരാതി വൃത്തിയുള്ള പൊതു ശൗചാലയങ്ങളുടെ അഭാവത്തെ കുറിച്ച് തന്നെയാണ്. നമ്മുടെ ആളുകളിൽ് ബഹുഭൂരിപക്ഷവും വ്യക്തിഗതമായി നല്ല വൃത്തിയുള്ളവർ തന്നെ. സ്വന്തം വീടും പരിസരങ്ങളും വൃത്തിയോടെ സൂക്ഷിക്കുന്നവർ ആണ് കൂടുതൽ മലയാളികളും എന്നതിൽ വലിയ തർക്കവും ഉണ്ടാകാൻ വഴിയില്ല.

എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ. പൊതു ശൗചാലയങ്ങളുടെ കാര്യത്തിൽ് നമ്മൾ മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ പോലെ തന്നെയാണ്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തു പോയാലും പൊതു ശൗച്യാലയങ്ങളുടെ നിലവാരം ഏതാണ്ട് ഒന്ന് തന്നെയാണ്. നമ്മുടെ നാട്ടിൽ് വരുന്ന സാധാരണക്കാരായ വിദേശികളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്‌നവും ഇതുതന്നെയാണ് എന്ന് ഒന്നിലേറെ വിദേശികൾ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. നല്ല നിലവാരമുള്ള ഹോട്ടലുകളിലെ ശൗചാലയങ്ങൾ വൃത്തിയായി തന്നെ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇടത്തരം ഹോട്ടലുകളിലും ലോഡ്ജുകളിലും റെസ്റ്റോറന്റുകളിലും വന്നു പോകുന്നവർ പൊതുവേ മൂക്കത്തു കൈ വച്ചുകൊണ്ടാണ് അവയൊക്കെ ഉപയോഗിക്കാറ്.

അടുത്തിടയിൽ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി നിന്നും ബംഗളൂർക്ക് ബസ് യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവം തന്നെ പറയാം. സാമാന്യം നല്ല കാശ് ഈടാക്കി യാത്രക്കാരെ കയറ്റുന്ന ഒരു കോൺട്രാക്ട് കരിയേജ് ബസിൽ ആണ് യാത്ര ചെയ്തത്. ചിദംബരം ടൗണിൽ് പാതിരാത്രിയോടെ എത്തിയ ബസ് അത്താഴം കഴിക്കുവാൻ ഒരു ഹോട്ടലിനു മുമ്പിൽ നിർത്തി. നല്ല ടോയ്ലറ്റ് സൗകര്യം ഉണ്ട് എന്ന് വണ്ടിയിലെ ചെക്കർ /ഡ്രൈവർമാരിൽ ഒരുവൻ ഞങ്ങളോട് പറഞ്ഞു. അതുകേട്ട് അവിടെ ചെന്ന പലരും, പ്രത്യേകിച്ചും കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ മൂക്ക് പൊത്തിപ്പിടിച്ചു മുന്നൂറ്റി എഴുപതു കിലോമീറ്ററെ മുകളിലുൾ ഉള്ള ബാംഗ്ലൂർ വരെ മൂത്രാശങ്ക നിയന്ത്രിച്ചു യാത്ര ചെയ്യുക ആയിരുന്നു. പോയ വഴിയിൽ പിന്നീട് കല്ലാകുറിച്ചി എന്ന് പറയുന്ന ടൗണിനു അടുത്തുള്ള ഒരു സ്ഥലത്തു കൂടി ബസ് മൂത്രാശങ്കകാർക്ക് വേണ്ടി നിർത്തിയെങ്കിലും അവിടുത്തെയും സ്ഥിതി പരിതാപകരം ആയിരുന്നു.

കേരളത്തിലെ ഏതാണ്ട് നല്ല ഒരു ശതമാനം പൊതു ശൗചാലയങ്ങളുടെയും ഇടത്തരം ഹോട്ടലുകളിലെയും ടോയ്‌ലെറ്റുകളുടെയും നിലാവാരം അതിൽ നിന്നൊന്നും വലിയ വ്യത്യാസമുണ്ട് എന്ന് തോന്നിയിട്ടില്ല. പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങൾ -പ്രത്യേകിച്ചും നമ്മുടെ ബഹുഭൂരിപക്ഷം ബസ് സ്റ്റാൻഡുകളിലെയും ടോയ്‌ലറ്റസ് ദൂരെ നിന്നും നോക്കാൻ മാത്രമേ മലയാളിക്കും ഇവിടെ വരുന്ന അന്യ സംസ്ഥാനങ്ങളിലെ നല്ലൊരു വിഭാഗം ആളുകൾക്കും സാധിക്കൂ. അത്രക്കുണ്ട് അവയുടെ ഒക്കെ നിലവാരം. നമ്മുടെ സമീപ സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലെയും പൊതുശൗചാലയങ്ങളിലെയും സ്ഥിതി പറയാതെ ഇരിക്കുക ആവും ഭംഗി.

പല സ്ഥലങ്ങളിലും നഗര മധ്യത്തിലേക്കു ടോയ്‌ലെറ്റുകൾ പൊട്ടിയൊലിക്കുന്ന നിലയിൽ ആണ് അവ നിലനിൽക്കുന്നത്. പല റെയിൽവേ സ്റ്റേഷനുകളിലൊക്കെ നല്ല ടോയ്‌ലറ്റ്‌സ് ഉണ്ടെങ്കിലും അധികം സ്റ്റേഷനുകളിലെയും സ്ഥിതി അത്ര നല്ലതല്ല. പേ ആൻഡ് യൂസ് ടോയ്‌ലെറ്റസ് ഉള്ളിടങ്ങളിൽ പോലും പലപ്പോഴും അവയുടെ നടത്തിപ്പുകാർ അവ വേണ്ടവണ്ണം നന്നായി വേണ്ടവണ്ണം വൃത്തിയായി നിലനിർത്തുന്നില്ല എന്നുള്ളതാണ് നിലനിർത്തുന്നില്ല എന്നുള്ളതാണ് പരമാർത്ഥം. എന്തുകൊണ്ടാണ് പൊതുവെ വൃത്തി കൂടുതലുള്ള കേരളീയർ നമ്മുടെ പൊതു ശൗചാലയങ്ങൾ നന്നായി ഉപയോഗിക്കാത്തത് എന്ന് പലപ്പോഴും ആലോച്ചിട്ടുണ്ട്. ഒന്നല്ലെങ്കിൽ എല്ലാം അറിയാം എന്നുള്ള നമ്മുടെ ഭാവം അല്ലെങ്കിൽ അവയുടെ നടത്തിപ്പുകാരുടെ അഹങ്കാരം.

ഏതാണ്ട് എട്ടു വർഷം മുൻപ് തിരുവനന്തപുരത്തു നഗരദർശനം നടത്താൻ KTDCയുടെ ബസ്സിൽകയറി പല സ്ഥലങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സമയത്തു കൂടെ ഉണ്ടായിരുന്ന വടക്കേഇന്ത്യൻ കുടുംബം പറഞ്ഞത് ഓർക്കുന്നു. വണ്ടി നിർത്തിയ ഏതോ സ്ഥലത്തുള്ള ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കുടുംബനാഥൻ പറഞ്ഞത് ഓർമ്മവരുന്നു. കേരളീയർ പൊതുവെ നല്ല വൃത്തിയും വെടിപ്പും ഉള്ളവർ ആണ്. പക്ഷെ നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷം പൊതു ശൗചാലയങ്ങളും ഞങ്ങളുടെ നാട്ടിൽ ഉള്ളവ പോലെ തന്നെ.

മറ്റൊരു അനുഭവം കൂടി പങ്കു വെക്കാം. ഏതാനും വർഷങ്ങൾ മുൻപ് നാട്ടില് വച്ച് മാരാരിക്കുളം ബീച്ച് കാണാൻ പോയി. കൂട്ടത്തിൽ് ഉണ്ടായിരുന്നവർക്ക് ബാത്‌റൂമിൽ പോകാൻ വഴിയുണ്ടോ എന്ന് അന്വേഷിച്ചു പൊതു ശൗചാലയം തപ്പി അവിടെ നടന്നെങ്കിലും എല്ലാ ശ്രമവും വിഫലമായി. അങ്ങനെ വണ്ടി പാർക്ക് ചെയ്ത പ്രദേശത്തു വരുമ്പോൾ ഒരു വീട്ടിലെ ബോർഡ് കാണാൻ ഇടയായി. കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമാണ് തോന്നിയത്. വീട്ടുകാരിയെ കണ്ടപ്പോൾ തന്നെ വൃത്തിയുള്ള ആളുകൾ ആണെന്ന് മനസ്സിലായി. ആ ചേച്ചി അന്ന് തന്നെ ബാത്ത് റൂം ഉപയോഗിക്കുന്നതിനു ഒരോരുത്തലിൽ നിന്നും മുപ്പതു രൂപ വച്ചോ മറ്റോ ഈടാക്കി. ഞങ്ങൾ അഞ്ചോ ആറോ ആളുകൾ ഉണ്ടായിരുന്നു. ഇരുനൂറ് ഉറുപ്പിക എണ്ണിക്കൊടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഫ്രീ' ഓഫറും തന്നു ആ വീട്ടമ്മ. രൂപ അത്രയും കൊടുത്തെങ്കിലും ആശ്വാസം ആയിരുന്നു. എന്തെന്നാൽ വൃത്തിയുള്ള ടോയ്‌ലെറ്റുകൾ തന്നെ.

അതേസമയം തന്നെ അവിടെ വന്ന ചില ചെറുപ്പക്കാർ പൊതുവഴി ടോയ്ലറ്റ് ആക്കി മാറ്റുന്ന കാഴച്ചയും കാണാൻ ഇടയായി! എന്തുകൊണ്ട് കേരളം സർക്കാർ പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നതെന്തിന്റെ ഒരു പദ്ധതി നടത്തി കൂടാ. നാഷണൽ ഹൈവേയുടെയും പ്രധാനപ്പെട്ട റോഡുകളുടെയും അരികിൽ വളരെ ഏറെ സ്ഥലങ്ങൾ ഉള്ള സർക്കാർ/സ്വകാര്യ മാനേജ്മന്റ് സ്‌കൂളുകൾ, ആരാധനാലയങ്ങൾ ഒക്കെ പലയിടത്തും കാണാം. അവിടങ്ങളിൽ് സ്ഥലത്തിന്റെ സൗകര്യം പോലെ എന്തുകൊണ്ട് പൊതുശൗചാലയങ്ങൾ നിർമ്മിച്ചു പേ ആൻഡ് യൂസ് അടിസ്ഥാനത്തിൽ നടത്താൻ ഏർപ്പാടാക്കി കൂടാ. നന്നായി നടത്തുന്ന ആളുകൾക്ക് ബാക്കി ഉള്ള കെട്ടിടങ്ങൾക്ക് നികുതി ഇളവ് നൽകി അവരെ പ്രോത്സാഹിപ്പിക്കണം. അതുവഴി കൂടുതൽ ത്തൊഴിൽ അവസരങ്ങൾ അല്ലെ നമ്മുടെ നാട്ടിൽ സൃഷ്ടിക്കപ്പെടുക. ഏറ്റവും ഉന്നത നിലവാരത്തിൽ തന്നെ നടത്തിയാൽ അത് ഉപയോഗിക്കുന്നവർക്ക് നല്ല സംഖ്യ തന്നു അത് ഉപയോഗപ്പെടുത്താനും യാതൊരു മടിയും കാണില്ല.

അവിടുത്തെ സ്റ്റാഫിന് വേണ്ട രീതിയിൽ ഉള്ള പ്രതിഫലം നൽകാനും ഉടമക്ക് കഴിയും. അതോടെ നമ്മുടെ നാട്ടിൽ് വരുന്ന സന്ദർശകർക്കും ദിവസവും നഗരങ്ങളിൽ് എത്തുന്ന ആളുകൾക്കും ഉപയോഗിക്കാൻ പാകമുള്ള പൊതുശൗചാലയങ്ങൾ തയ്യാറാകും. ഇതിനെ കുറിച്ച് പറഞ്ഞപ്പോളാണ് 2007 ലെ എന്റെ മലേഷ്യൻ സന്ദർശനം ഓർമ്മ വന്നത്. തലസ്ഥാന നഗരമായ ക്വാലാലംപൂരിൽ നിന്നും ഏതാണ്ട് നാന്നൂറ് കിലോമീറ്ററെ അധികം വരുന്ന വടക്കു കിഴക്കൻ പ്രദേശമായ ക്വൺടോൺ എന്ന സ്ഥാലത്തേക്കു പോകുന്ന വഴിയിൽ പലയിടത്തും ഞങ്ങളുടെ ബസ് ബാത്ത് റൂം സൗകര്യത്തിനായി നിർത്തി. അവിടുത്തെ ശോചനാലയങ്ങളുടെ വൃത്തിയും ശുചിത്വവും ഞങ്ങളുടെ ഗ്രൂപ്പുലുള്ളവരെ അത്ഭുതപ്പെടുത്തി. അത്ര നല്ല സ്ഥലങ്ങൾ. അവ നിർമ്മിച്ചിരിക്കുന്ന രീതി ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

റെയിൽവേ പ്ലാറ്റഫോറം പോലെ ഉള്ള സ്ഥലത്തു നല്ല ബസ്‌ബേ.. പ്ലാറ്റഫോമിൽ കുറേ ക്യൂരിയോ ഷോപ്പുകൾ. ഉന്നത നിലവാരം പുലർത്തുന്ന ഭക്ഷണ ശാലകൾ, വളരെ ഏറെ വൃത്തിയുള്ള വെയ്റ്റിങ് റൂമുകൾ, ഒപ്പം ടൂറിസ്റ്റ് പൊലീസും. ഇരുപത്തിനാല് മണിക്കൂറും അവിടം വൃത്തി ആയി മൈന്റൈൻ ചെയ്യാൻ കുറച്ചു ജീവനക്കാരും. അവരൊക്കെ നല്ല രീതിയിൽ യൂണിഫോറം ധരിച്ചു പല യന്ത്രസാമഗ്രഹികളുമായി സദാസമയവും നീങ്ങുന്ന കാഴ്‌ച്ചയാണ് ഞങ്ങൾ കണ്ടത്.

പ്ലാറ്റ്‌ഫോം നിന്നും ഏതാണ്ട് ഒരു ഇരുപത്തി അഞ്ചു മീറ്റർ ദൂരെ പുറകു വശത്തു ആയിരുന്ന ഏതാണ്ട് ഇരുപതോളം ശൗചാലയങ്ങൾ. അവിടെ സോപ്പ്, ടവൽ, എന്നുവേണ്ട അകത്തു കയറുമ്പോൾ ടോയ്ലറ്റ് വൃത്തി ആയി ഉപയോഗിക്കുകയാവുള്ള എന്തോ ഒരു ചെറിയ ദ്രാവകം നിറച്ച കവർ കൂടി ഉപയോക്താവിന്. ഉപയോഗം കഴിഞ്ഞു അവ ടോയ്ലെറ്റിൽ നിക്ഷേപിക്കാൻ ഉള്ള സ്ഥലവും ഉണ്ട്. അത്രയേറെ വൃത്തിയുള്ള പൊതു ശൗചാലയങ്ങൾ വളരെ അപൂർവമായേ ഇന്നേ വരെ ഞാൻ കണ്ടിട്ടുള്ളു. മലേഷ്യയുടെ പല ഭാഗത്തും അത്തരം കംഫർട്ട് സ്റ്റേഷനുകൾ കാണാനിടയായി. എന്തുകൊണ്ട് നമ്മുക്കും ഇത്തരം പരീക്ഷണങ്ങൾ കുറഞ്ഞ പക്ഷം നമ്മുടെ ടൂറിസ്റ്റു ലൊക്കേഷനുകളിലെങ്കിലും നടത്തിക്കൂടാ. അതിലൂടെ എത്രയോ പേർക്ക് തൊഴിലുകൾ ലഭിക്കും.

അതുപോലെ കഴിഞ്ഞ വർഷം ഇംഗ്ലണ്ട് സന്ദർശിച്ചപ്പോള് അവിടുത്തെ റെയിൽവേ സ്റ്റേഷനുകളിലെ ശൗചാലയങ്ങൾ കാണാൻ ഇടയായി. പേ ആൻഡ് യൂസ് ആണ്. ലണ്ടനിലെ കിങ്സ് കുരിശ് റെയിൽവേ സ്റ്റേഷനിലെ കാഴ്‌ച്ച എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന പലരും ടവ്വലും സോപ്പും അവിടെ നിന്ന് തന്നെ മേടിച്ചു കുളിയും കഴിഞ്ഞാണ് തിരികെ ട്രെയിനിൽ കയറുന്നതു. ടോയ്‌ലെറ്റുകൾ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നു.

നമ്മുടെ നാട്ടിൽ ആദ്യ നടപടി എന്നോണം നാഷണൽ ഹൈവേക്കെ അരികിലും, പിന്നീട് ടൂറിസ്റ്റുകൾ കൂടുതൽ ആയി വരുന്ന റൂട്ടുകളിലും ഇവ നടത്തിയെടുക്കാവുന്നതേ ഉള്ളൂ. മനസുവച്ചാൽ. പല വൻകിട സ്ഥാപനങ്ങൾക്കും ധാരാളം ക്യാഷ് സീ എസ് ആർ (CSR) വകുപ്പിൽ ഉപയോഗിക്കാതെ കിടപ്പുണ്ട്. അവയിൽ ഒരംശം എങ്കിലും ഉപയോഗിച്ച് നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻകൈയെടുത്തു നമ്മുടെ പൊതു സ്ഥലങ്ങളിൽ് എങ്കിലും ഇത്തരം വൃത്തിയുള്ള ശൗചാലയങ്ങൾ നിർമ്മിക്കണം. അവയുടെ മേൽനോട്ടം ഏതെങ്കിലും സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയും വേണം. അവർ ആകുമ്പോൾ അത് ഉന്നത നിലവാരത്തിൽ തന്നെ നിലനിർത്തും. എല്ലാ വർഷവും അവ വൃത്തിയായി സൂക്ഷിക്കുന്ന കമ്പനികൾക്ക് പ്രത്യേകം പാരിതോഷികങ്ങൾ ഏർപ്പെടുത്തുകയും അവിടുത്തെ ജോലിക്കാരെ ആദരിക്കുകയും വേണം. കാശു കൊടുത്ത് ഉപയോഗിക്കുവാൻ മനസ്സുള്ളവർ വരട്ടെ. അവരെ നിരുത്സാഹപ്പെടുത്താതിരിക്കുവാൻ ഇവിടെ പ്രകൃതി സ്‌നേഹികളെ നിയന്ത്രിച്ചാൽ മതി. പിന്നെ നേടിഎടുക്കാം, പടുത്തുയർത്താൻ നമുക്കും ഒരു സ്വച്ഛഭാരതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP