Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വിറ്ററിൽ 'കിളി പോയി' നേതാക്കൾ ! വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടതോടെ നേതാക്കൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ; ഏറ്റവുമധികം വ്യാജ പ്രൊഫൈലുകൾ പിന്തുടർന്നിരുന്നത് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ; മോദിക്ക് മൂന്ന് ലക്ഷം അനുയായികളെ നഷ്ടമായപ്പോൾ രാഹുലിന് നഷ്ടപ്പെട്ടത് 17,000 പേരെ; 'വ്യാജ അനുയായികൾ' കൂടുതലുള്ളത് ബിജെപി നേതാക്കൾക്കെന്നും കണക്കുകൾ

ട്വിറ്ററിൽ 'കിളി പോയി' നേതാക്കൾ ! വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടതോടെ നേതാക്കൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ; ഏറ്റവുമധികം വ്യാജ പ്രൊഫൈലുകൾ പിന്തുടർന്നിരുന്നത് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ; മോദിക്ക് മൂന്ന് ലക്ഷം അനുയായികളെ നഷ്ടമായപ്പോൾ രാഹുലിന് നഷ്ടപ്പെട്ടത് 17,000 പേരെ; 'വ്യാജ അനുയായികൾ' കൂടുതലുള്ളത് ബിജെപി നേതാക്കൾക്കെന്നും കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ കമ്പനി അധികൃതർ ശ്രമം തകൃതിയാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും നഷ്ടമായത് ഒട്ടേറെ അനുയായികളെ. ലക്ഷക്കണക്കിന് വ്യാജ ട്വിറ്റർ പ്രൊഫയലുകൾ പൊക്കിയപ്പോൾ നരേന്ദ്ര മോദിക്കാണ് ഏറ്റവുമധികം വ്യാജന്മാർ പിന്തുടരുന്നതെന്നാണ് കണക്കുകൾ പുറത്ത് വരുന്നത്. ഇതോടെ മോദിക്ക് മൂന്നു ലക്ഷം അനുയായികളെ മോദിക്ക് നഷ്ടമായി. 17000 പേരെയാണ് ട്വിറ്ററിൽ നിന്നും രാഹുൽ ഗാന്ധിക്ക് നഷ്ടമായത്.

ഇക്കഴിഞ്ഞ നവംബർ മുതലാണ് വ്യാജന്മാരെ പൂട്ടാൻ ട്വിറ്റർ ശ്രമം ശക്തമാക്കിയത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച് ന്യുഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് പഠനം നടത്തി കണക്ക് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ട്വിറ്ററിൽ വ്യാജ അനുയായികൾ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനാണെന്നാണ് വിവരം.

കെജ്രിവാളിന്റെ ഫോളോവേഴ്സിൽ നിന്ന് 40300 പേരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ഇത്തരത്തിൽ 16500 അനുയായികളെ നഷ്ടമായി. ബിജെപി നേതാക്കൾക്കാണ് ട്വിറ്ററിൽ വ്യാജ അനുയായികൾ കൂടുതലായി ഉള്ളതെന്നും കണക്കുകൾ പറയുന്നു. കേന്ദ്ര മന്ത്രി കിരൺ റിജ്ജു, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂർ തുടങ്ങിയവരും ട്വിറ്റർ പണി തുടങ്ങിയതോടെ നിരവധി അനുയായികളെ നഷ്ടപ്പെട്ടവരാണ്.

കൂടാതെ 2014-ലെ പൊതുതിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോൾ പത്ത് ലക്ഷം ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് 2.1 കോടി ട്വീറ്റുകൾ എന്ന നിലയിലാണ് ഒഴുകിയെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ 31.64 ശതമാനം ട്വീറ്റുകൾ മാത്രമെ ഇപ്പോഴുള്ളുവെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP