Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹനയുടെ ജീവിതം ഉലച്ച ദുരന്തത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്; ദുബായിൽ വച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കഴിയുന്ന കോഴിക്കോട് സ്വദേശിനി രഹ്ന ജാസ്മിന് ഇൻഷുറൻസ് കമ്പനി നൽകേണ്ടത് രണ്ടു കോടി; മൂന്നര വർഷം മുൻപ് മറീനാ മാളിനു സമീപത്ത് വച്ചുണ്ടായ കാറപകടത്തിൽ നിന്നും ഇപ്പോഴും മുക്തയാകാതെ യുവതി

രഹനയുടെ ജീവിതം ഉലച്ച ദുരന്തത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്;  ദുബായിൽ വച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കഴിയുന്ന കോഴിക്കോട് സ്വദേശിനി രഹ്ന ജാസ്മിന് ഇൻഷുറൻസ് കമ്പനി നൽകേണ്ടത് രണ്ടു കോടി; മൂന്നര വർഷം മുൻപ് മറീനാ മാളിനു സമീപത്ത് വച്ചുണ്ടായ കാറപകടത്തിൽ നിന്നും ഇപ്പോഴും മുക്തയാകാതെ യുവതി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മൂന്നര വർഷം മുൻപ് ഭർത്താവിന്റെ സുഹൃത്തിന്റെ കുടുംബവുമായി കാറിൽ യാത്ര ചെയ്യവേ ദുബായ് മറീന മാളിന് സമീപത്ത് വച്ച് കാർ അപകടത്തിൽപെട്ടു ! ഭർത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ട അപകടത്തിൽ നിന്നും മലയാളിയായ രഹ്ന ജാസ്മിന് തലനാരിഴയ്ക്കാണ് ജീവൻ തിരിച്ച് കിട്ടിയത്. എന്നാൽ തലയ്ക്കും മുഖത്തും കണ്ണിനും സാരമായി പരുക്കുപറ്റിയ രഹ്നയ്ക്ക് ഇപ്പോഴും ദുരിതം വിട്ടുമാറീട്ടില്ല. എന്നാൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശിനി രഹ്നയ്ക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ദുബായ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

ഇതോടെ 2015ൽ അപകടമുണ്ടായതിന് ശേഷം രഹ്ന നാളുകളായി നടത്തുന്ന പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്. അപകടത്തിൽ തലക്കും മുഖത്തും കണ്ണിനും ഗുരുതരമായ പരുക്കേറ്റ രഹനയെ അബോധാവസ്ഥയിലാണ് ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. 2015 ഓഗസ്റ്റിൽ ദുബായിലെ ഒരു ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രാത്രി 8.30 ന് അപകടം ഉണ്ടായത്.

ഭർത്താവിന്റെ സുഹൃത്തായ മലയാളി യുവാവായിരുന്നു കാർ ഓടിച്ചിരുന്നത്. രഹനയും ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും കാറിന്റെ പിൻ സീറ്റിലായിരുന്നു. ഭർത്താവിന്റെ സുഹൃത്തും കുഞ്ഞും തൽക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവിൽ 24 ദിവസം ചികിത്സയിലായിരുന്നു.

ഏറെ ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് രഹ്നയ്ക്ക് ബോധം തന്നെ തിരികെ ലഭിച്ചത്. ഇതിനു പിന്നാലെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാവുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ അവശയായരഹ്ന ഇപ്പോൾ നാട്ടിലാണ്. ചികിത്സപൂർത്തിയായ ശേഷം നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാനായി ദുബായ് അൽക്കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദിൻ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു വക്കാലത്ത് നൽകുകയായിരുന്നു. അഡ്വ. ഷംസുദീൻ അഞ്ചു മില്യൻ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബായ് സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ പ്രാഥമിക കോടതി ഏഴു ലക്ഷം ദിർഹവും (ഉഋഉ 700000), 9% പലിശയും നഷ്ടപരിഹാരമായി നൽകാൻ എതിർ കക്ഷിയായ ഇൻഷ്വറൻസ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

 7,00,000 ദിർഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബാക്കി തുകയ്ക്കു വേണ്ടി വീണ്ടും അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ടി. അപ്പീൽ കേസിലാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക ഒരു മില്യൺ ദിർഹം ആയി ഉയർത്തിക്കൊണ്ട് അപ്പീൽ കോടതിവിധി പ്രസ്താവിച്ചത്. ഒപ്പം ഈ ഒരു മില്യൻ ദിർഹത്തിന്റെ 9% വരുന്ന തുക പലിശയും നൽകാൻ കോടതി ഉത്തരവായി.(മൊത്തം നഷ്ടപരിഹാരം 2 കോടി 11 ലക്ഷം രൂപയിലധികം വരും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP