Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇങ്ങനെ പോയാൽ അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയും; അതിന് വേണ്ടത് ഒരു വോട്ടിങ് മെഷീൻ മാത്രം; സഖ്യസാധ്യതകൾ തേടി ശിവസേനയ്ക്ക് പിന്നാലെ നടക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് സാമ്‌നയിലെ മുഖപ്രസംഗം

ഇങ്ങനെ പോയാൽ അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയും; അതിന് വേണ്ടത് ഒരു വോട്ടിങ് മെഷീൻ മാത്രം; സഖ്യസാധ്യതകൾ തേടി ശിവസേനയ്ക്ക് പിന്നാലെ നടക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് സാമ്‌നയിലെ മുഖപ്രസംഗം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കഴിഞ്ഞ കുറച്ച് കാലമായി ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എങ്ങനേയും പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വീണ്ടും തിരിച്ചടിയായ ശിവസേനയുടെ പ്രസ്താവന. വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കിൽ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയുമെന്ന് ശിവസേന മുഖപത്രം പരിഹസിക്കുന്നു.ശിവസേനയുമായി സഖ്യത്തിന് ബിജെപി ശ്രമം തുടരുന്നതിനിടെ വീണ്ടും ബിജെപിയേയും കേന്ദ്രത്തേയും വിമർശിച്ച് പാർട്ടി മുഖപത്രം സാമ്ന രംഗത്ത് എത്തിയിരിക്കുന്നത്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല. അയോധ്യയിൽ പോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ധാർഷ്ട്യമാണ് ബിജെപി നേതാക്കളിൽ കാണുന്നത് എന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രി ഫട്നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റിൽ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നും ശരത് പവാറിന്റ ശക്തികേന്ദ്രത്തിൽ പോലും ബിജെപി തരംഗം ആഞ്ഞടിക്കുമെന്നാണ് ഫട്‌നാവിസ് മുൻപ് പറഞ്ഞത്. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് 548 സീറ്റും ജയിക്കാൻ കഴിയും എന്നും മുഖപ്രസംഗം പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP