Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്വിറ്ററിൽ മാസ്എൻട്രിയുമായി പ്രിയങ്ക; പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ; അക്കൗണ്ട് തുറന്നു മിനിറ്റുകൾക്കുള്ളിൽ പിന്തുടർന്നത് ആയിരങ്ങൾ; ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്കു ബ്‌ളു ടിക്ക് നൽകി ട്വിറ്റർ

ട്വിറ്ററിൽ മാസ്എൻട്രിയുമായി പ്രിയങ്ക; പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ; അക്കൗണ്ട് തുറന്നു മിനിറ്റുകൾക്കുള്ളിൽ പിന്തുടർന്നത് ആയിരങ്ങൾ; ഒരു ട്വീറ്റ് പോലും ചെയ്യാതെ  പ്രിയങ്കയ്ക്കു ബ്‌ളു ടിക്ക് നൽകി ട്വിറ്റർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ പ്രവേശനം ആഘോഷമാക്കി പ്രവർത്തകർ. അക്കൗണ്ട് തുറന്നു മിനിറ്റുകൾക്കുള്ളിൽ പിന്തുടർന്നത് ആയിരങ്ങൾ. രാഷ്ട്രീയ പ്രവേശത്തിനു ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ നിർണായക ചുവട് വയ്‌പ്പാണ് ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്.

തിങ്കളാഴ്ച രാവിലെ നാല് ദിവസത്തെ സന്ദർശനത്തിനായി ലക്‌നോവിലെത്തുന്നതിന് തൊട്ടുമുന്പാണ് പ്രിയങ്ക ട്വിറ്ററിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിച്ചത്.

ഒരു ട്വീറ്റ് പോലും ചെയ്യാതെ ട്വിറ്റർ പ്രിയങ്കയ്ക്കു ബ്‌ളു ടിക്ക് നൽകുകയും ചെയ്തു. ഏറ്റവുമൊടുവിലെ കണക്കെടുപ്പിൽ 62,000-ൽ അധികംപേരാണ് പ്രിയങ്കയെ പിന്തുടരുന്നത്. നേരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രമാണു പ്രിയങ്കയ്ക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP