Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 10

കാവ്യയെ ദിലീപ് മറ്റാർക്കും വിട്ടു കൊടുക്കില്ല

ല്ല്യാണ നിശ്ചയ കാര്യം വീട്ടിൽ തീരുമാനിച്ചത് നിയന്ത്രണം വിട്ട കരച്ചിലിലൂടെയാണ് കാവ്യ ദിലീപിനെ അറിയിച്ചത്. കാവ്യയുടെ കരച്ചിൽ നിയന്ത്രിക്കാൻ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദിലീപിനതു കഴിഞ്ഞില്ല.

മോളെ, ഞാൻ പറയുന്നത് കേൾക്ക്. നിന്നെ വേറെ ആരും കല്ല്യാണം കഴിക്കില്ല. സങ്കടത്തോടെ ദിലീപ് പറഞ്ഞെങ്കിലും എല്ലാം കൈവിട്ടു പോയെന്ന് കാവ്യക്കു മനസ്സിലായി. വീട്ടുകാർ തമ്മിൽ എല്ലാം തീരുമാനിച്ചു ദിലീപേട്ടാ.

വീട്ടുകാർ പറഞ്ഞുവച്ചിട്ടെല്ലേയുള്ളൂ. കല്ല്യാണം കഴിഞ്ഞില്ലെല്ലോ, മോളെ, നിന്നെ ഞാൻ മറ്റാർക്കും വിട്ടു കൊടുക്കില്ല. വിശ്വാസമില്ലെങ്കിൽ ഭാര്യയെ പോലെ പെരുമാറുമോ.

ഞാൻ ഒരുവാക്കു പറഞ്ഞാൽ ഈ കല്ല്യാണം മുടങ്ങും. അതിൽ നിന്നും പിന്മാറില്ല.
എനിക്കു ദിലീപേട്ടനെ ഇപ്പോൾ തന്നെ കാണണം. ഇല്ലെങ്കിൽ ഭ്രാന്ത് പിടിക്കും.

നമുക്കു നാളെ കാണാം, ഇന്ന് ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ വളരെ വൈകും.

ഞാൻ അങ്ങോട്ടു വരാം.

വേണ്ട മോളെ, ഇപ്പോൾ തന്നെ മഞ്ജുവിനു എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്.

എന്നു ചേച്ചി പറഞ്ഞോ.

ഇല്ല ഒന്നും ചോദിച്ചിട്ടില്ല, അവളുടെ പെരുമാറ്റത്തിൽ നിന്നും അങ്ങനെയൊക്കെ തോന്നി. അതുകൊണ്ട് പരസ്യമായി നമ്മൾ തമ്മിൽ കാണണ്ട.

പിന്നെ, എന്റെ ഭാവി, കല്ല്യാണത്തിൽ നിന്നും പിന്മാറിയാൽ ദിലീപേട്ടൻ എന്നെ കല്ല്യാണം കഴിക്കില്ലെ.

അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം. ഒരു കാര്യം മാത്രം എന്റെ ഗ്ലാമറിപ്പോ മനസ്സിലാക്കിയാൽ മതി. ഒരിക്കലും നിന്നെ ഞാൻ കൈവിടില്ല.

നമ്മൾ ഇപ്പോൾ ജീവിക്കുന്നതു പോലെ ദിലീപെടുത്ത രഹസ്യ ഭാര്യയായി ജീവിതം തുടരാം എന്നല്ലെ.

വീണ്ടും കരച്ചിൽ, കാവ്യയുടെ കരച്ചിൽ തന്നെ വേദനിപ്പിച്ചിരുന്നെന്നും താനും നിയന്ത്രണം വിട്ടു കരയുമെന്നും പറഞ്ഞ് ദിലീപും കരഞ്ഞും. ആ നമ്പറിൽ കാവ്യ വീണു. ദിലീപേട്ടൻ കരയരുത്. ഞാൻ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ദിലീപേട്ടന് ഭാര്യയും മകളും ഉണ്ട്. ഞാൻ അവിവാഹിതയായ സെലിബ്രേറ്റിയാണ്. പലർക്കും നമ്മൾ തമ്മിലുള്ള ബന്ധം അറിയാം. എല്ലാം അറിഞ്ഞു കൊണ്ട് നല്ലൊരു ഭർത്താവിനെ എനിക്കു കിട്ടിമോ, അതുകൊണ്ട് ദിലീപേട്ടന്റെ വാക്ക് എനിക്ക് കിട്ടണം.

എല്ലാം ദൈവങ്ങളെയും വിളിച്ചു കൊണ്ടു ഞാൻ പറയട്ടെ. ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ എന്റെ മോൾ ഒറ്റപെടില്ല. എല്ലാ അർത്ഥത്തിലും പണമായിട്ടും പുരുഷനായിട്ടും ഞാനുണ്ടാകും.

ദിലീപിന്റെ ഫോൺ സംഭാഷണം ശ്രദ്ധിച്ചു നിന്ന ക്യാമറ അസിസ്റ്റന്റ് അക്കാര്യം ക്യാമറാമാൻ സുകുമാരനോടു പറഞ്ഞു. പക്ഷെ, സുകുമാരൻ അതൊന്നും വിശാസമായില്ല. മഞ്ജു വാര്യർ
ഉള്ളപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ ദിലീപ് ധൈര്യപ്പെടില്ല.മാത്രമല്ല , ദിലീപിന്റെ അളിയൻ മധു വാര്യരുമായി നല്ല ബന്ധമാണ്. ബുദ്ധിമാനായ ദിലീപ് കാവ്യയെ ആശ്വസിപ്പിക്കാനും വിശ്വസിപ്പിക്കാനും എടുത്ത നമ്പർ താരം പതിയെ
വിശ്വസിച്ചു.

ദിലീപ് - കാവ്യ പ്രണയ വാർത്ത മഞ്ജു വാര്യരുടെ ചെവിയിലും എത്തി. ദിലീപിനെ കണ്ണടച്ചു വിശ്വസിച്ചിരുന്ന മഞ്ജു അതൊന്നും വിശ്വസിച്ചില്ല.  പ്രണയിക്കാൻ കഴിയില്ലെന്നു വിശ്വസിച്ചു. അതുകൊണ്ട് ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞു.

സിനിമാ രംഗമാകുമ്പോൾ ഒരു നടനും നടിയും ഏതാനും സിനിമകളിൽ ഒരുമിച്ചഭനയിക്കുമ്പോൾ ഇത്തരം ഗോസിപ്പുകൾ പറഞ്ഞു പറഞ്ഞു പരത്തുന്നുണ്ട്. അത്തരം വാർത്തകൾ അടുപ്പമുള്ള പത്രക്കാർക്ക് ചിലർ നൽകാറുമുണ്ട്. അതൊക്കെ വിശ്വസിച്ച് ദിലീപിനോടു സംസാരിച്ച് കുടുംബ ജീവിതം തകർക്കാൻ മഞ്ജു ആഗ്രഹിച്ചില്ല. എങ്കിലും തീയില്ലാതെ പുകയുണ്ടാകില്ല. എന്ന ചൊല്ല് മഞ്ജുവിനെയും ബാധിച്ചു. ഒന്നും വിശ്വസിച്ചില്ലെങ്കിലും ഉറക്കം എഴുന്നേറ്റ ഞാൻ അത്തരം ഗോസിപ്പുകൾ മതിയായിരുന്നു. ഒന്നും സത്യമാകല്ലെ എന്നു പ്രസ്താവിച്ചിച്ചു ഉറങ്ങാൻ കിടക്കുമ്പോഴും ഒരു തീപ്പൊരു മനസ്സിൽ എരിഞ്ഞു അറിഞ്ഞിരിക്കുന്നത് മഞ്ജു വാര്യർ മനസ്സിലാക്കി.

ആ വാർത്തയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ താനത് കണ്ടു പിടിക്കും എന്ന തീരുമാനത്തോടെ മഞ്ജു ദിലീപിനെ കൂടുതൽ സ്നേഹിച്ചു. അയാളെ കുറ്റപ്പെടുത്തുന്ന ഒന്നും മഞ്ജുവിൽ നിന്നും ഉണ്ടായില്ല.

എന്നാൽ. പതിവില്ലാത്ത ആലോചനകൾ ദിലീപിനെ വേട്ടയാടിയിരുന്നു.

എന്താ ദിലീപേട്ടാ, ലൊക്കേഷനിൽ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. മഞ്ജു ചോദിച്ചു.

ഇല്ല, എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്ന എന്ന് എന്റെ മഞ്ജുവിന് അറിയില്ല, ജോലി ഭാരം കൂടിയതിന്റെ ടെൻഷനാണ്.

അതെല്ലാം  മഞ്ജു വാര്യർ വിശ്വസിച്ചു... വിശ്വസിച്ചെന്നു നടിച്ചു.

മനസ്സിൽ കരടു വീണ സ്ഥിതിക്ക് അത് എടുത്തു മാറ്റണം ഇല്ലെങ്കിൽ സുഖകരമായി മുന്നോട്ടു പോകാൻ കഴിയില്ല, ആരോടു പറയും. സത്യമല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും. ഏറ്റവും അടുത്ത കൂട്ടുകാരിയെ വിളിച്ച് ഇക്കാര്യം അറിയാൻ ചുമതലപ്പെടുത്തി. അതു കേട്ട കൂട്ടുകാരി കളിയാക്കി ചിരിച്ചു. എങ്കിലും രഹസ്യമായി അന്വേഷിക്കാവുന്ന വാക്കു തന്നെ.

ദിലീപ് കാവ്യ ബന്ധം ശരിയാണെന്ന് മനസ്സിലാക്കിയെങ്കിലും അതിൽ കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല. എന്നാൽ, അവർ തമ്മിൽ പിരിയാൻ പറ്റാത്ത രീതിയിൽ അടുത്തു കഴിഞ്ഞെന്നാണ് അറിഞ്ഞത് അതു തുറന്നു പറഞ്ഞാൽ മഞ്ജുവിന് സഹിക്കാൻ കഴിയില്ല. തൽക്കാലം ഒന്നും പറയാതെ കൂടുതൽ അന്വേഷിക്കുന്നതാണ് ബുദ്ധി. മഞ്ജുവിന്റെ കൂട്ടുകാരി ദിലീപിനോടു കാര്യങ്ങൾ പറഞ്ഞു. മഞ്ജുവിനു സംശയങ്ങൾ തുടങ്ങിയിരിക്കുന്നു.

അതെല്ലാം കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു. എന്തു ഭ്രാന്താണി പറയുന്നത്. എന്റെ മഞ്ജുവിനെ ഉപേഷിച്ചു കാവ്യയെ സ്വീകരിക്കുമെന്നോ. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഞാനെന്നും മഞ്ജുവിന്റെ ഭർത്താവും മീനാക്ഷിയുടെ അച്ഛനുമായിരിക്കും. മാത്രമല്ല കാവ്യക്ക് വിവാഹാലോചനകൾ തുടങ്ങിയിരിക്കുന്നു എന്നു ദിലീപ് സൂചിപ്പിച്ചു. കാവ്യ വിവാഹിതയാവാൻ തീരുമാനിച്ചെന്ന വാർത്തയുമായി കൂട്ടുകാരി മഞ്ജുവിനെ സമീപിച്ചു. മഞ്ജു നീ കേട്ടതൊന്നും സത്യമല്ല, കാവ്യക്ക് വിവാഹാലോചനകൾ തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് ദിലീപിനെ കുറിച്ചു കേട്ടതൊന്നും വിശ്വസിക്കരുത്. മഞ്ജു വാര്യർ കണ്ണടച്ചു നെഞ്ചിൽ കൈവച്ച് പ്രാർത്ഥിച്ചു ദൈവങ്ങൾക്കു നന്ദി പറഞ്ഞു.

മറ്റൊരു  ദിവസം ഷൂട്ടിങ് കഴിഞ്ഞുവന്ന ദിലീപ് വല്ലാത്ത ടെൻഷനിലായിരുന്നു. അതു മനസ്സിലാക്കിയെങ്കിലും മഞ്ജുവാര്യർ ഒന്നും ചോദിച്ചില്ല. പക്ഷ, മക്കളെപ്പോലും എടുക്കാതെ
ഭക്ഷണം പോലും കഴിക്കാതെ തീരെ വയ്യ, എന്നു പറഞ്ഞ് ബെഡ് റൂമിലേക്കു പോകുകയായിരുന്നു , ദിലീപ്.

രാവിലെ മഞ്ജു വാര്യർ ദിലീപിനോടു ചോദിച്ചു കാവ്യ വിവാഹിതയാകാൻ പോകുന്നു എന്നു കേട്ടെല്ലോ. ദിലീപേട്ടൻ പറഞ്ഞു കല്ല്യാണം നടക്കേണ്ട സമയത്ത് നടക്കും. അതിലിത്ര അത്ഭുതമെന്തിരിക്കുന്നു. രണ്ടു പേർക്കും ഇഷ്ടപ്പെടണം, ജാതകം നോക്കണം, അങ്ങനെ എന്തെല്ലാം കടമ്പകൾ കടന്നിട്ടു വേണം വിവാഹത്തിന്. നമുക്കു നമ്മുടെ കാര്യം... ഒരുവിധം ദിലീപ് പറഞ്ഞൊപ്പിച്ചു.

അന്ന് ലൊക്കേഷനിലേക്കുള്ള യാത്രയിൽ ദിലീപ് ഒരു കാര്യം തീരുമാനിച്ചു. മഞ്ജു എങ്ങനെയെന്നറിഞ്ഞിരിക്കുന്നത്. തന്നേക്കാൾ ബുദ്ധിമതിയായതുകൊണ്ട് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ കണ്ടെന്നും. അതുകൊണ്ട് കാവ്യയും നിശാലും തമ്മിലുള്ള വിവാഹം. നടക്കുന്നതാണ് എല്ലാം കൊണ്ടും നല്ലത്.

ദിലീപ് കാവ്യയെ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചു. തൽക്കാലം പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ. ബാക്കിയെല്ലാം നമുക്ക് പിന്നെ തീരുമാനിക്കാം.

ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്. ഞാൻ എന്തു ചെയ്യണം, ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടുരത്.

എന്റെ മോളേ, ഇപ്പോഴത്തെ അവസ്ഥയിൽ മഞ്ജുവിനു സംശയം തോന്നാതിരിക്കാൻ നിന്റെ കല്ല്യാണം നടക്കുമെന്നു വിശ്വസിക്കണം. അതോടെ അവളുടെ സംശയം മാറും.

മനസില്ലാമനസ്സോടെ കാവ്യമാധവൻ പരസ്പരം സംസാരിച്ചു. തെറ്റിധാരണകൾ രണ്ടു പേരും മറന്നു. നല്ലൊരു ജീവിതം കൊതിച്ചു കൊണ്ട് വിവാഹിതരാകുവാനാഗ്രഹിച്ചു.

കാവ്യയുടെ കുടുംബത്തിനു ലഭിച്ച ലോട്ടറിയാണ് നിശാൽ എന്നും അതു ഭംഗിയായി സൂക്ഷിക്കേണ്ടത് കാവ്യയാണെന്നും കാവ്യ ദിലീപ് ബന്ധം അറിയാവുന്ന ചില സുഹൃത്തുക്കൾ ഉപദേശിച്ചു. ഇനി ജീവിതത്തിൽ തന്റെ ഭർത്താവു മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന തീരുമാനത്തോടെയാണ് വിവാഹത്തിനു സമ്മതിച്ചത്.

2008 ഓഗസ്റ്റ് 8ാം തീയതി വിവാഹ നിശ്ചയത്തിനു പോകും മുമ്പ് നിശാലിനും കുടുംബത്തിനും സിനിമാ രംഗത്തെ പ്രശസ്തരായ ചില നടീനടന്മാരും നിർമ്മാതാക്കളും കാവ്യയുമായി മകന്റെ വിവാഹം നടത്താനെന്നും അങ്ങിനെ നടന്നാൽ അതു ദുരന്തത്തിൽ മാത്രമേ അവസാനിക്കു എന്നും പറയുകയുണ്ടായി. എന്നിട്ടും നിശാൽ അതൊന്നും കാര്യമാക്കിയില്ല. ജീവിതത്തിൽ തെറ്റു പറ്റുമ്പോൾ ഉണ്ടാകില്ല. ചെയ്ത തെറ്റുകൾ നിരത്തി മാന്യമായി ജീവിക്കാൻ തയ്യാറെണെങ്കിൽ ഒരാളുടെ എല്ലാം തെറ്റുകളും ക്ഷമിക്കാനും മറക്കാനും നിശാൽ തയ്യാറായിരുന്നു. അതുകൊണ്ട് മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ തെറ്റായാലും ശരിയായാലും നിശാൽ ചെവികൊണ്ടില്ല.

2008 ഓഗസ്റ്റ് 8ാം തീയതി നിശാലിന്റെയും കാവ്യയുടെയും വിവാഹ നിശ്ചയം നടന്നു. വിവാഹം 2009 ഫെബ്രുവരി 9 ന് കൊല്ലൂർ മൂംകംബിക ക്ഷേത്രത്തിൽ വച്ചു നടത്താനും തീരുമാനിച്ചു. അന്ന് നിശാലും കാവ്യയും കുറച്ചു സമയം മനസ്സു തുറന്നു സംസാരിച്ചു. എന്നെക്കുറിച്ചും കാവ്യയെക്കുറിച്ചും പലതും പലതും പറഞ്ഞു പരത്തിയേക്കാം. ഭർത്താവിനെക്കുറിച്ച് ഭാര്യക്കും ഭാര്യയെ കുറിച്ച് ഭർത്താവിനും നല്ലത് കേൾക്കാനേ ആഗ്രഹമുണ്ടോ. എനിക്ക് കാവ്യയോടു ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ നമ്മുടെ വിവാഹം ഫെബ്രുവരി 5 നാണ്.  ഫെബ്രുവരി 4 വരെ കാവ്യയുടെ ജീവിതം എനിക്കു പ്രശ്നമല്ല. എന്നാൽ 5ാം തീയതി മുതൽ എന്റെ ഭാര്യയാണ് ആ ദിവസം മുതൽ ഭാര്യ ഭർത്താവിനെയും ഭർത്താവും ഭാര്യയെയും വഞ്ചിക്കരുത്. ചതിക്കരുത്. എന്റേതു മാത്രമായിരിക്കണം എന്റെ ഭാര്യ. അതിനു കാവ്യ മറുപടിയൊന്നും പറഞ്ഞില്ല.

അന്ന് രാത്രി കാവ്യ ദിലീപിനെക്കുറിച്ച് വിവാഹ നിശ്ചയ വിശേഷം പറഞ്ഞു. അതു കേട്ട് ദിലീപ് പൊട്ടിച്ചിരിച്ചു. അപ്പോൾ വിവാഹത്തിന്റെ തലേ ദിവസം വരെ നമുക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഉണ്ടെന്നർത്ഥം. എടാ ദുഷ്ടാ, എന്റെ കാവ്യയെ നീ സ്വന്തമാക്കിയാലും നിനക്കവളെ തൊടാൻ പോലും കിട്ടില്ല എന്നു പറഞ്ഞ് ദിലീപ് പൊട്ടിച്ചിരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP