Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്‌മെന്റിനു പുതിയ ഭാരവാഹികൾ; കെവിൻ ജോസ് പ്രസിഡന്റ്

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്‌മെന്റിനു പുതിയ ഭാരവാഹികൾ; കെവിൻ ജോസ് പ്രസിഡന്റ്

ബിജു എൽ നടയ്ക്കൽ

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനറ്റ് റിയാൽട്ടോ സെന്റ് തോമസ് പാസ്റ്റർ സെന്ററിൽ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മീറ്റിങ്ങിന്റെ ഉദ്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.

യുവജനങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും കാലഘട്ടത്തിന്റെ ധാർമ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിലേക്ക് നോക്കണം, അപരിനിലേയ്ക്ക് നോക്കണം അതുപോലെ അവനവനിലേക്ക് നോക്കണം, അങ്ങനെ ആത്മവിശ്വാസമുള്ള നല്ല തലമുറയായി മാറണം ബിഷപ്പ് ആഹ്വാനം ചെയ്തു. വിശ്വാസമാകുന്ന നല്ല അടിത്തറയിൽ പണിയപ്പെട്ടാൽ എല്ലാ ജീവിത പ്രതിസന്ധികളേയും അഭിമുഖീകരിക്കാൻ സാധിക്കും, സൗഖ്യദായകനായ പരിശുദ്ധാത്മാവിനെ ജീവിതത്തിൽനിന്ന് വിട്ടുപോകാൻ അനുവദിക്കരുത്. ഈ ജീവിതം തിരഞ്ഞെടുത്തതിൽ നമ്മുക്ക് പങ്കില്ല, പക്ഷെ എങ്ങനെ ജീവിക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാം പിതാവ് യുവജനങ്ങളോട് പറഞ്ഞു

യോഗത്തിൽ SMYM ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെവിൻ ജോസിനേയും (സോർഡ് സ്) ജനറൽ സെക്രട്ടറി ആയി ശ്രീ. ജെമിൻ ജോസഫിനേയും (ലൂക്കൻ), ട്രഷററായി ജെഫ് കൊട്ടാരത്തേയും (താല) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് സിബിൽ റോസ് സാബു (ഫിബിസ്‌ബോറോ), സെക്രട്ടറി മീനു ജോർജ്ജ് (സോർഡ് സ്) ഡപ്യൂട്ടി പ്രസിഡന്റ് അനുപ തോംസൺ (ബ്രേ).

ജോയിൻ സെക്രട്ടറി ദിവ്യ സണ്ണി (ബ്രേ), ഓർഗനൈസർ ഐറിൻ സെബാസ്റ്റ്യൻ (ബ്ലാഞ്ചർസ് ടൗൺ), കൗൺസിലേഴ്‌സ് ജെസ് ലിൻ ജോയ് (ബ്ലാക് റോക്ക്), ക്രിസ്റ്റി പയസ് (ഇഞ്ചിക്കോർ), ജെഫ്രിൻ ജോൺ (ലൂക്കൻ),

ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിളെ SMYM എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും, ആനിമേറ്റേഴ്‌സും ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ ക്ലമന്റ് പാടത്തിപറമ്പിലും, ഫാ. റോയ് വട്ടക്കാട്ടും യോഗത്തിൽ പങ്കെടുത്തു. SMYM ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, ആനിമേറ്റേഴ്‌സായ ജയൻ മുകളേൽ, ശ്രീമതി ലിജി ലിജോ, സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP