Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌ട്രെയ്റ്റ് ചെയ്ത മുടിയും മേക്കപ്പും അടിപൊളി ഡ്രസ്സുമായി റഹീമ; കണ്ണൊഴികെ ഒന്നും പുറത്തുകാണിക്കാതെ പൊതിഞ്ഞുകെട്ടിയ നിക്കാബുമായി ഖദീജ, ചുള്ളൻ മോഡേൺ ലുക്കിൽ അമീൻ; വിമർശകർക്ക് മറുപടിയുമായി ഹെലോ മാഗസിന്റെ കവർപേജ് ഫോട്ടോഷൂട്ടിൽ മക്കളെ ഒരുക്കി എ.ആർ. റഹ്മാൻ; സുന്ദരികളായ പെൺമക്കൾ രണ്ടുപേരും വ്യസ്തമായി തീരുമാനമെടുത്തപ്പോൾ ഉത്തരം മുട്ടി സൈബർ സദാചാര വാദികൾ

സ്‌ട്രെയ്റ്റ് ചെയ്ത മുടിയും മേക്കപ്പും അടിപൊളി ഡ്രസ്സുമായി റഹീമ; കണ്ണൊഴികെ ഒന്നും പുറത്തുകാണിക്കാതെ പൊതിഞ്ഞുകെട്ടിയ നിക്കാബുമായി ഖദീജ, ചുള്ളൻ മോഡേൺ ലുക്കിൽ അമീൻ; വിമർശകർക്ക് മറുപടിയുമായി ഹെലോ മാഗസിന്റെ കവർപേജ് ഫോട്ടോഷൂട്ടിൽ മക്കളെ ഒരുക്കി എ.ആർ. റഹ്മാൻ; സുന്ദരികളായ പെൺമക്കൾ രണ്ടുപേരും വ്യസ്തമായി തീരുമാനമെടുത്തപ്പോൾ ഉത്തരം മുട്ടി സൈബർ സദാചാര വാദികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും മക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു ഫോട്ടോയുടെ പേരിൽ അദ്ദേഹം ഏറെ പഴികേട്ടിരുന്നു. നിത അംബാനിക്കൊപ്പം തന്റെ കുടുംബത്തിലെ സ്ത്രീകൾ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായതും ചർച്ച ചെയ്യപ്പെട്ടതും. ഭാര്യ സായിറക്കൊപ്പം മക്കളായ ഖദീജയുടെയും റഹീമയുടെയും വ്യത്യസ്ത വേഷങ്ങളാണ് ആ ചിത്രത്തെ ഇത്രയേറെ ചർച്ചയാക്കിയത്.

കണ്ണൊഴികെ മറ്റൊന്നും പുറത്തുകാണിക്കാതെയാണ് ചിത്രത്തിൽ ഖദീജ നിന്നത്. റഹീമയാകട്ടെ, യാതൊരു മതചിഹ്നങ്ങളുമില്ലാത്ത സാധാരണ വേഷത്തിലും. ഖജീജയെ റഹ്മാൻ നിർബന്ധിച്ച് മുഖം മൂടുന്ന തരത്തിലുള്ള നിഖാബ് ധരിപ്പിക്കുകയാണെന്ന് ആരോപണമുയർന്നു. എന്നാൽ, സദാചാര വാദികൾക്കാകെ മറുപടിയുമായി റഹ്മാൻ വീണ്ടുമെത്തിയിരിക്കുകയാണ്. മക്കളുടെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് റഹ്മാന്റെ മറുപടി.

തന്റെ മക്കളായ ഖദീജയും റഹീമയും അമീനും ഹെലോ മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ നിൽക്കുന്ന ചിത്രമാണ് റഹ്മാൻ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിലും നിഖാബ് ധരിച്ചാണ് ഖജീദയുള്ളത്. റഹീമയാകട്ടെ, സ്‌ട്രെയ്റ്റ് ചെയ്ത മുടിയും മുഴുനീള ഗൗണുമണിഞ്ഞും. അമീൻ സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. തന്റെ മക്കളുടെ വസ്ത്രധാരണത്തിലും വിശ്വാസത്തിലും താൻ ഇടപെടാറില്ലെന്ന് റഹ്മാൻ സുവ്യക്തമായി പ്രഖ്യാപിക്കുന്നതാണ് ഈ ചിത്രം.

ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ്‌സ്‌ലംഡോഗ് മില്യണയറിന്റെ പത്താം വാർഷികച്ചടങ്ങിൽ റഹ്മാനെ ഖദീജ അഭിമുഖം ചെയ്തതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സാരിക്കുമേലെ നിഖാബ് അണിഞ്ഞാണ് ഖദീജ സ്റ്റേജിലെത്തിയത്. തികഞ്ഞ മതമൗലികവാദിയാണ് റഹ്മാനെന്നും മകളെ നിർബന്ധിച്ച് നിഖാബ് ധരിപ്പിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ആരരോപണമുയർന്നു.

വിമർശനങ്ങളെത്തുടർന്ന് ഖദീജ തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു. താനൊരു മുതിർന്ന പെൺകുട്ടിയാണെന്നും വിശ്വാസവും വസ്ത്രവും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ഖദീജ പറഞ്ഞു. നിഖാബ് ധരിക്കുകയെന്നത് സ്വയം അഭിമാനത്തോടെ തിരഞ്ഞെടുത്ത വിശ്വാസമാണെന്നും അതിൽ മാതാപിതാക്കൾക്ക് യാതൊരു പങ്കുമില്ലെന്നും അന്നത്തെ പോസ്റ്റിൽ ഖദീജ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP