Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പ്രകാശ തീവ്രതയ്ക്ക് പൊലീസ് പൂട്ട്'; അമിത പ്രകാശമുള്ള 'ഹൈബീം' ഹെഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസൻസും 'ഡിമ്മാവും' ! 'ഹെവി വാഹനങ്ങൾക്ക് ചെറു വാഹനങ്ങളുടെ മുന്നിൽ ഡിം ചെയ്യാൻ മടി തന്നെ'; നടപടിയുണ്ടാകുമെന്ന് പൊതുജനങ്ങളെയറിയിക്കാൻ കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

'പ്രകാശ തീവ്രതയ്ക്ക് പൊലീസ് പൂട്ട്'; അമിത പ്രകാശമുള്ള 'ഹൈബീം' ഹെഡ് ലൈറ്റുകൾ ഉപയോഗിച്ചാൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസൻസും 'ഡിമ്മാവും' ! 'ഹെവി വാഹനങ്ങൾക്ക് ചെറു വാഹനങ്ങളുടെ മുന്നിൽ ഡിം ചെയ്യാൻ മടി തന്നെ';  നടപടിയുണ്ടാകുമെന്ന് പൊതുജനങ്ങളെയറിയിക്കാൻ കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : റോഡിൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ എതിർ വാഹനത്തിൽ നിന്നും അടിക്കുന്ന ലൈറ്റ് കാരണം കണ്ണടക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രികാലങ്ങളിൽ ലൈറ്റ് ഡിം ചെയ്ത് പോകണമെന്ന് നിയമം നാമടക്കം മിക്കവരും പാലിക്കുന്നില്ല. ഹൈബീം ബൾബ് വച്ച വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ ഡിം ചെയ്യാൻ മറക്കുന്ന നമ്മളെ നടപടി വരുമെന്നറിയിക്കുകയാണ് കേരളാ പൊലീസ്. ചെറു വാഹനങ്ങൾക്ക് വലിയ വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്തത് മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്ന പരാതി ഉയർന്നു വരുമ്പോഴാണ് കർശന നടപടിയുമായി ചെറുവാഹനങ്ങൾക്ക് 'പ്രകാശമാവാൻ' കേരളാ പൊലീസ് സേന രംഗത്തിറങ്ങുന്നത്.

എതിർദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങൾക്കു വഴിതെളിക്കുകയും ചെയ്യുന്നു. ഇത്തരം ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകും

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.

ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എതിർദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങൾക്കു വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും, രാത്രിയിൽ എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റിനാൽ ഉണ്ടാകുന്ന അപകടങ്ങൾ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവർമാർക്ക് നിമിഷനേരത്തേക്ക് കാഴ്‌ച്ച നഷ്ടപ്പെടുന്നതിനാൽ കാൽ നട യാത്രക്കാരും അപകടത്തിൽപ്പെടുന്നു.

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്സും അധികരിക്കാൻ പാടില്ല. പ്രധാന കാർ നിർമ്മാതാക്കളെല്ലാം 55-60 വാട്സ് ഹാലജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പ്) ലൈറ്റുകളിൽ 35 വാട്ട്സില് അധികമാകാൻ പാടില്ല. എന്നാൽ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിർമ്മാതാക്കൾ നൽകുന്ന ഹെഡ് ലൈറ്റ് ബള്ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയർന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകൾ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP