Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇതെന്റെ വീടാണ് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും'; ബംഗാളി വിവാഹത്തിലെ 'കനകാഞ്ജലി' ചടങ്ങിനിടെ ചൂടായി വധു; മുതിർന്നവർ മാതാപിതാക്കളോടുള്ള കടങ്ങൾ വീട്ടിത്തീർത്തോ എന്ന് 'ചടങ്ങിനായി' ചോദിപ്പോൾ ദേഷ്യപ്പെട്ട് യുവതി; ഇറങ്ങാൻ നേരം 'കാളി പൂജയ്ക്കാകും ഇനി വരികയല്ലേ'? എന്ന ചോദ്യത്തിന് വധു നൽകിയത് ചുട്ട മറുപടി

'ഇതെന്റെ വീടാണ് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും'; ബംഗാളി വിവാഹത്തിലെ 'കനകാഞ്ജലി' ചടങ്ങിനിടെ ചൂടായി വധു; മുതിർന്നവർ മാതാപിതാക്കളോടുള്ള കടങ്ങൾ വീട്ടിത്തീർത്തോ എന്ന് 'ചടങ്ങിനായി' ചോദിപ്പോൾ ദേഷ്യപ്പെട്ട് യുവതി; ഇറങ്ങാൻ നേരം 'കാളി പൂജയ്ക്കാകും ഇനി വരികയല്ലേ'? എന്ന ചോദ്യത്തിന് വധു നൽകിയത് ചുട്ട മറുപടി

മറുനാടൻ ഡെസ്‌ക്‌

വിവാഹച്ചടങ്ങിന്റെ പല വീഡിയോകൾ നാം കണ്ടിട്ടുണ്ടെങ്കിലും വധു കയർക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. ബംഗാളി വിവാഹ ത്തിനിടെ നടക്കുന്ന 'കനകാഞ്ജലി' ച്ചടങ്ങിനിടെയാണ് സംഭവം. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉള്ള എല്ലാ കടങ്ങളും വീട്ടിത്തീർത്തു എന്ന് എല്ലാവരുടെയും മുൻപാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തിൽ പറയുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്.

കടം തീർത്തോ എന്ന് ചോദിക്കുമ്പോൾ തീർത്തു എന്ന് വധു മറുപടി പറയണം. എന്നാൽ സംഗതി കൈവിട്ട് പോയി. ഈ ചടങ്ങിനോട് താൽപര്യമില്ലാതിരുന്ന യുവതി കയറിയങ്ങ് കയർത്തു. കനകാഞ്ജലിക്കിടെ യുവതി നടത്തിയ പ്രകടനം വീഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിൽ ഇട്ടതോടെ സംഗതി വൈറലാകുകയായിരുന്നു. മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീർക്കാവുന്നതല്ലെന്നായിരുന്നു വധു ചൂടായി പറഞ്ഞത്. 

 

വരനോടൊപ്പം ഇറങ്ങാൻ നേരം 'മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'കാളീ പൂജയ്ക്കാകും വരിക അല്ലേ' എന്ന് ചോദിച്ചിരുന്നു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന വധു 'അല്ല ഇതെന്റെ വീടാണ് എനിക്ക് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും' എന്ന് ചുട്ട മറുപടിയും നൽകി. സംഗതി ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹ മാധ്യമത്തൽ വൈറലായതോടെ യുവതിയെ അഭിനന്ദിക്കാനും ഒട്ടേറെ പേർ രംഗത്തെത്തിയുരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP