Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?ഫേസ്‌ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

'അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?ഫേസ്‌ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പുതുമകൾ തേടുന്ന മലയാളിക്ക് അത്തരത്തിൽ നിരവധി പുതുകമകൾ പല രൂപത്തിൽ നൽകാൻ ഫേസ്‌ബുക്ക് ഒരു മടിയും കാണിക്കാറില്ല. ഇത്തരത്തിൽ നിരവധി ആപ്പുകളാണ് യൂസേഴ്‌സിനെ അമ്പരിപ്പിക്കാനായി എഫ്ബിയിൽ തലങ്ങും വിലങ്ങും പല ആപ്ലിക്കേഷനുകളും ഓടുന്നുണ്ട് അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ഇങ്ങനെ പോകുന്നു ആപ്പുകളുടെ നിര

എന്നാൽ ഇവയിൽ മിക്കതും വിശ്വസിനിയമല്ലെന്നല്ല അക്കൗണ്ട് പലതും ഇതുവഴിയും ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്ന മുന്നറിയുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം

ഫേസ്‌ബുക്കിലെ പ്രവചനങ്ങളിൽ
പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം...

'അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും?
നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?
ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? '
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്‌ബുക്ക് അക്കൗണ്ടിലേക്ക് ഇൻസ്റ്റാൾ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാർക്ക് നൽകുന്നതെന്നോർക്കുക.

ഫേസ്‌ബുക്കിൽ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവർ തരുന്ന ലിങ്കുകൾ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറിൽ അധികം ആളുകളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഇതിനോടകം #ശമെമരബീറലിേേലാ എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്‌സിലും, സെക്യൂരിറ്റി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ അക്കൗണ്ടിൽ സെക്യൂരിറ്റി സെറ്റിങ്‌സിൽ അുു െമിറ ണലയശെലേ െഎന്ന മെനുവിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കാണുവാൻ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുക. വ്യാജആപ്പുകൾ വഴി ഉമമേ Sharing ഓപ്ഷനിലൂടെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ Apps, websites and games മെനുവിൽ സെറ്റിങ്‌സ് Turn Off ചെയ്യുക. കൂടാതെ ഫേസ്‌ബുക്കിന്റെ സെറ്റിങ്‌സിൽ Security and login തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP