Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആൾ മാറി മെസേജ് ഇട്ടാൽ ഇനി മെസഞ്ചറിലും ഡിലീറ്റ് ഓപ്ഷൻ; പത്ത് മിനിറ്റിനകം ഏത് സന്ദേശവും നിങ്ങൾക്ക് സ്വയം ഡിലീറ്റ് ചെയ്യാം; വാട്‌സാപ്പിന്റെ ഓപ്ഷൻ മെസഞ്ചറിലും ആയതോടെ ആശ്വാസത്തോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ

ആൾ മാറി മെസേജ് ഇട്ടാൽ ഇനി മെസഞ്ചറിലും ഡിലീറ്റ് ഓപ്ഷൻ; പത്ത് മിനിറ്റിനകം ഏത് സന്ദേശവും നിങ്ങൾക്ക് സ്വയം ഡിലീറ്റ് ചെയ്യാം; വാട്‌സാപ്പിന്റെ ഓപ്ഷൻ മെസഞ്ചറിലും ആയതോടെ ആശ്വാസത്തോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ

ന്നിലധികം പേരോട് തിരക്കിട്ട് ഫേസ്‌ബുക്ക് മെസഞ്ചറിൽ ചാറ്റുമ്പോൾ ആളുമാറി മെസേജ് അയച്ച് പോകുന്ന അമളി മിക്കവർക്കും പറ്റാറുണ്ട്. ഇത്തരത്തിൽ അയച്ച് പോകുന്ന സന്ദേശങ്ങൾ മറുഭാഗത്തുള്ളയാൾ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ നാളിതുവരെ മെസഞ്ചറിലില്ലായിരുന്നു. ഇതിനെ തുടർന്ന് നിരവധി പേരാണ് പൊല്ലാപ്പിലായിട്ടുള്ളത്. എന്നാൽ അത്തരം പ്രശ്‌നങ്ങൾക്ക് അറുതിയേകിക്കൊണ്ട് ഈ വിധത്തിലുള്ള മെസേജുകൾ ഡീലിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ വാട്‌സാപ്പിലേതിന് സമാനമായി ഫേസ്‌ബുക്ക് മെസഞ്ചറിലും ലഭ്യമാകാൻ പോവുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

ഇത് പ്രകാരം മെസഞ്ചറിൽ അയക്കുന്ന ഏത് സന്ദേശവും പത്ത് മിനിറ്റിനകം നമുക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. വാട്‌സാപ്പിൽ മാത്രം ലഭ്യമായിരുന്ന ഈ ഓപ്ഷൻ മെസഞ്ചറിലും കിട്ടാൻ പോകുന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത ആശ്വാസത്തിലാണ്. ഇത്തരത്തിലുള്ള ഓപ്ഷൻ ഫേസ്‌ബുക്ക് മെസഞ്ചറിൽ ലഭ്യമാക്കണമെന്ന് നിരവധി യൂസർമാർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. അവരുടെ വികാരം മാനിച്ച് കൊണ്ടാണ് ഫേസ്‌ബുക്ക് അവസാനം ഇത് യാഥാർത്ഥ്യമാക്കുന്നത്.

ഇത് പ്രകാരം മെസഞ്ചർ ഗ്രൂപ്പ് ചാറ്റിൽ അബദ്ധത്തിൽ അയക്കുന്ന സന്ദേശങ്ങൾ പോലും നമുക്ക് പത്ത് മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്ത് തൊന്തരവ് ഒഴിവാക്കാനാവും. ഈ പുതിയ ഓപ്ഷൻ പരീക്ഷണാർത്ഥം പോളണ്ട്, ബോൾവിയ, കൊളംബിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ ആൻഡ്രോയ്ഡ് യൂസർമാർക്ക് മാത്രമാിരുന്നു ലഭ്യമാക്കിയിരുന്നത്. പൈലറ്റ് പ്രോഗ്രാം വൻ വിജയമായതിനെ തുടർന്നാണ് ലോകമെമ്പാടുമുള്ള മെസഞ്ചർ യൂസർമാർക്ക് ഈ ഓപ്ഷൻ ലഭ്യമാക്കാൻ ഫേസ്‌ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ പുതിയ ഓപ്ഷൻ ഐഒഎസ്, ആൻഡ്രോയ്ഡ് മെസഞ്ചർ യൂസർമാർക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രകാരം അയച്ച മെസേജ് പത്ത് മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. അതായത് നാം നേരത്തെ മെസഞ്ചറിൽ ചാറ്റിയ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ചുരുക്കം. ഇത്തരത്തിൽ ഒരു മെസേജ് ഡിലീറ്റ് ചെയ്യുന്നതിനെ തുടർന്ന് അത് മറ്റ് യൂസർമാർക്ക് വ്യക്തമാക്കുന്ന വിധത്തിൽ ഒരു മാർക്കർ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇത് പ്രകാരം ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല നാം സെന്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും ലിങ്കുകളും മറ്റ് തരത്തിലുള്ള കണ്ടന്റുകളും പത്ത് മിനുറ്റിനുള്ളിൽ നീക്കം ചെയ്യാനാവും.

പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിനായി നിങ്ങൾ അയച്ച മെസേജിന് മുകളിൽ ടാപ് ചെയ്ത് ഹോൾഡ് ചെയ്യണം. തുടർന്ന് ' റിമൂവ്' സെലക്ട് ചെയ്യണം. തുടർന്ന് അവിടെ നിന്നും ' റിമൂവ് ഫോർ യു' അല്ലെങ്കിൽ ' റിമൂവ് ഫോർ എവരി വൺ' എന്നീ ഓപ്ഷൻ നമുക്ക് കാണാൻ സാധിക്കും. ഇതിൽ ആദ്യത്തേത് സെലക്ട് ചെയ്താൽ അയച്ച മെസേജ് നമ്മുടെ കാഴ്ചപ്പാടിൽ നിന്നും രണ്ടാമത്തേത് സെലക്ട് ചെയ്താൽ ഏവരുടെയും കാഴ്ചപ്പാടിൽ നിന്നും നീക്കം ചെയ്യപ്പെടുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP