Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്ക ഗാന്ധി തുടങ്ങി; ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തു; നാളെ നടക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും; രാഷ്ട്രീയ പ്രവേശനം ആഘോഷമാക്കാനും തയ്യാറെടുപ്പുകളുമായി കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്ക ഗാന്ധി തുടങ്ങി; ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തു; നാളെ നടക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും; രാഷ്ട്രീയ പ്രവേശനം ആഘോഷമാക്കാനും തയ്യാറെടുപ്പുകളുമായി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം. നാളെ പ്രിയങ്ക സ്ഥാനമേൽക്കുമ്പോൾ വലിയ തോതിൽ രാഷ്ട്രീയ ഹൈപ്പ് നൽകാനാണ് കോൺഗ്രസിന്റെ ശ്രമം. എന്നാൽ ചുമതലയേൽക്കും മുമ്പു തന്നെ പ്രിയങ്ക പ്രചരണങ്ങളുമായി മുന്നോട്ടു പോകുകയാണ്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. ജനറൽ സെക്രട്ടറി സ്ഥാനം പ്രിയങ്ക വൈകാതെ ഏറ്റെടുക്കും.

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച ജനറൽ സെക്രട്ടറിമാരുടെയും ശനിയാഴ്ച പിസിസി അധ്യക്ഷന്മാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം രാഹുൽ ഗാന്ധി വിളിച്ചിരുന്നു. ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അതിന് ശേഷമാണ് ഇന്നലെ രാത്രി കിഴക്കൻ ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നത്. പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യും പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി നേതാക്കളും പങ്കെടുത്തു. പ്രചരണ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഏത് തരത്തിൽ അഘോഷമാക്കണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

സ്വകാര്യ സന്ദർശനത്തിനു ശേഷം വിദേശത്തുനിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഉടൻ ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷന്റെ ഓഫിസിന് തൊട്ടടുത്തായി പ്രിയങ്കയുടെ ഓഫിസ് തയാറായിക്കഴിഞ്ഞു. വ്യാഴാഴ്ച രാഹുൽ ഗാന്ധി വിളിച്ചു ചേർത്തിട്ടുള്ള ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും.

അതേസമയം കുംഭമേളയ്ക്കു ശേഷമാകും ഉത്തർപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ പ്രിയങ്ക സജീവമാവുക. പ്രിയങ്കയെ യുപിയിൽ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്. നേരത്തേ യുപിയിൽ കോൺഗ്രസ് അധ്യക്ഷന്റെ പതിമൂന്ന് റാലികൾ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തിൽ പ്രിയങ്കയെ കൂടി ഉൾപ്പെടുത്തി കൂടുതൽ റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉൾപ്പെടുന്ന കിഴക്കൻ യുപിയിൽ ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം രാഹുൽ ഗാന്ധി വിളിച്ച് ചേർത്തിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിനു മുൻപായി പ്രിയങ്ക ഗാന്ധി ചുമതല ഒദ്യോഗികമായി ഏറ്റെടുക്കും. സ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം കോൺഗ്രസ് ആസ്ഥാനത്ത് പൂർത്തിയായി. കോൺഗ്രസ് ആസ്ഥാനത്ത് പ്രിയങ്കക്ക് പ്രത്യേക മുറി അനുവദിച്ചു. ഡൽഹിയിൽ ചുതലയേറ്റെടുത്ത ശേഷം പ്രിയങ്ക പ്രയാഗ് രാജിൽ കുംഭ മേളയുടെ ഭാഗമായുള്ള ഗംഗാ സ്‌നാനം നടത്തും. 10ന് ലഖ്‌നൗവിൽ റാലിയിൽ പങ്കെടുക്കും.

സ്വകാര്യ സന്ദർശനത്തിനു ശേഷം വിദേശത്തുനിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഉടൻ ചുമതലയേൽക്കും. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസിന് തൊട്ടടുത്തായി പ്രിയങ്കയുടെ ഓഫീസ് തയാറായിക്കഴിഞ്ഞു. വ്യാഴാഴ്ച രാഹുൽ ഗാന്ധി വിളിച്ചു ചേർത്തിട്ടുള്ള ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും.

അതേസമയം കുംഭമേളക്ക് ശേഷമാകും ഉത്തർപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ പ്രിയങ്ക സജീവമാവുക. പ്രിയങ്കയെ യു.പിയിൽ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്. നേരത്തെ യു.പിയിൽ കോൺഗ്രസ് അധ്യക്ഷന്റെ പതിമൂന്ന് റാലികൾ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തിൽ പ്രിയങ്കയെ കൂടി ഉൾപ്പെടുത്തി കൂടുതൽ റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉൾപ്പെടുന്ന കിഴക്കൻ യു.പിയിൽ ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP