Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

8 മണിക്കൂർ കൊണ്ട് ഒരു യാത്രയിലൂടെ ശ്രീചിത്രയിൽ എത്തിയ കുഞ്ഞ് മുഹമ്മദ് പൂർണ്ണ സുഖം പ്രാപിച്ചുതിരികെ നാട്ടിൽ എത്തി; തിരിച്ചെത്തിയപ്പോൾ സ്വീകരണം നൽകി നാട്ടുകാരും ചൈൽഡ് പ്രൊട്ടക്ഷൻ ടീമും

8 മണിക്കൂർ കൊണ്ട് ഒരു യാത്രയിലൂടെ ശ്രീചിത്രയിൽ എത്തിയ കുഞ്ഞ് മുഹമ്മദ് പൂർണ്ണ സുഖം പ്രാപിച്ചുതിരികെ നാട്ടിൽ എത്തി; തിരിച്ചെത്തിയപ്പോൾ സ്വീകരണം നൽകി നാട്ടുകാരും ചൈൽഡ് പ്രൊട്ടക്ഷൻ ടീമും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ് : ജീവൻ രക്ഷിക്കാൻ കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് ഗതാഗതം സുഖമമാക്കി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ജനുവരി 5 ന് 8 മണിക്കൂർ കൊണ്ട് ഒരു യാത്രയിലൂടെ ശ്രീചിത്രയിൽ എത്തിയ കുഞ്ഞ് മുഹമ്മദ് പൂർണ്ണ സുഖം പ്രാപിച്ചുതിരികെ നാട്ടിൽ എത്തി. കാസർഗോഡ് മേൽപറമ്പ് സ്വദേശികളായ ഷറഫുദ്ദീൻ ആയിഷ ദമ്പതികൾക്ക് ഇത് സന്തോഷത്തിന്റെ സുദിനം. ജനുവരി 2 ന് മംഗലാപുരം നഴ്സിംങ്ങ് ഹോമിൽ ആയിഷ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങൾ മുഹമ്മദും ഫാത്തിമയേയും കൈകളിലേന്തി ഇന്ന് രാവിലെ മാവേലിയിൽ നിന്ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ബന്ധുക്കളും ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

കേരളക്കരയാകെ ഉറക്കൊഴിഞ്ഞ് വഴിയോരം സുഖമമാക്കി കൊണ്ട് യാത്ര തിരിക്കുകയും കൊല്ലത്ത് എത്തുമ്പോൾ ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് അത്യാസന്ന നിലയിലാവുകയും ചെയ്തു. തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ഓക്സിജൻ അളവ് ക്രമീകരിച്ചാണ് യാത്ര തുടർന്നത്. ജന്മനാ ഹൃദയവാൾവ് തകരാറോടെയാണ് ഇരട്ടകളിൽ മുഹമ്മദ് ജനിച്ചത് ശ്വസോച്ഛ്വാസം എടുക്കാൻ കഴിയാത്തതിനെ തുടർന്ന് വെന്റിലേറ്ററിൽ ആക്കി മംഗലാപുരത്തേയും എറണാകുളത്തേയും വിവിധ സ്വകാര്യആശുപത്രികളിൽ കൺസൾട്ടിങ്ങ് നടത്തി.

ഓപ്പറേഷൻ നടത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനമാണെന്ന് ഉറപ്പിച്ച് ഡോക്ടർമാർ ഉറപ്പിച്ച് പറഞ്ഞു. ബന്ധുക്കളും മാതാപിതാക്കളും ധർമ്മ സങ്കടത്തിലായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം കരുത്ത് നൽകി കുഞ്ഞിനെ ശ്രീചിത്രയിൽ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തും രാത്രി 8 മണിക്ക് ഫൈനൽ തീരുമാനം പിന്നീട് 10-15 ന് മംഗലാപുരത്ത് നിന്ന് തിരിച്ച ദൗത്യം രാവിലെ 6-30 അവസാനിച്ചു. 7 തീയ്യതി രാത്രി 8 മണിക്കൂർ നീണ്ട ഓപ്പറേഷൻ പ്രാർത്ഥന എല്ലാം ഫലിച്ചു 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂർണ ആരോഗ്യത്തോടെ കുട്ടികൾ തിരികെ എത്തി.

സന്തോഷം കുടുംബാംഗങ്ങൾ എത്തിയവരുമായി പങ്ക് വെച്ചു സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു മാവേലിക്ക് എത്തിയ കുടുംബത്തെ ചൈൽഡ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് കാസർഗോഡ് ജില്ല പ്രസിഡന്റ് മൊയ്തീൻ പൂവടുക്ക ഭാരവാഹികളായ മനുമാത്യൂ ബന്തടുക്ക മറിയക്കുഞ്ഞി കൊളവയൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവനന്തപുരത്തെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയ ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാർ ഷാൻപാലോട് എന്നിവർ ചേർന്ന് ചെയ്ത കാര്യങ്ങൾക്കും സഹായങ്ങൾക്കും കുടുംബം പ്രത്യേകം നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP