Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

`കേരളം ബിജെപി ഭരിച്ചിട്ടില്ല...അടുത്തൊന്നും ഭരിക്കാനും പോകുന്നുമില്ല`; ബിജെപി സർക്കാർ ഇല്ലാതിരുന്നിട്ടും കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് നേമം എംഎൽഎ; പാർട്ടിയെ പോലും ഞെട്ടിച്ച് രാജേട്ടന്റെ പ്രസ്താവന നിയമസഭയിൽ

`കേരളം ബിജെപി ഭരിച്ചിട്ടില്ല...അടുത്തൊന്നും ഭരിക്കാനും പോകുന്നുമില്ല`; ബിജെപി സർക്കാർ ഇല്ലാതിരുന്നിട്ടും കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് നേമം എംഎൽഎ; പാർട്ടിയെ പോലും ഞെട്ടിച്ച് രാജേട്ടന്റെ പ്രസ്താവന നിയമസഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയ ഭക്തരുടെ സമരം ഏറ്റെടുത്തത് ബിജെപിയാണ്. ആദ്യ ഘട്ടത്തിൽ വളരെ മികച്ച രീതിയിൽ സമരം മുന്നോട്ട് കൊണ്ട് പോയ ബിജെപി സംസ്ഥാനത്തെ ശബരിമല വിഷയം ഒരു സുവർണ അവസരം ആണെന്ന് പോലും പ്രഖ്യാപിച്ചു. എന്നാൽ സംസ്ഥാന നിയമ സഭയിൽ ആദ്യമായ താമര വിരിയിച്ച ഒ രാജഗോപാലിന്റെ അഭിപ്രായം മറിച്ചാണ്. കേരളത്തിൽ അടുത്തൊന്നും ബിജെപി അധികാരത്തിൽ എത്തില്ലെന്നാണ് ഇപ്പോൾ രാജേട്ടൻ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്.

ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നു നിയമസഭയിലാണ് നേമം എംഎൽഎ ഒ രാജഗോപാൽ പ്രസ്താവിച്ചത്. നിയമസഭയിൽ ധനവിനിയോഗ ബിൽ ചർച്ചയ്ക്കിടെയായിരുന്നു എംഎൽഎയുടെ പരാമർശം. ബിജെപി കേരളം ഭരിക്കാതിരുന്നിട്ടുംം കേരളത്തിൽ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ'യെന്ന് ഒ.രാജഗോപാൽ ചോദിച്ചു.

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ സുപ്രിം കോടതിയിൽ നൽകിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ രാജഗോപാൽ പറഞ്ഞു. അവിശ്വാസികളായ രണ്ട് പേരെ പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാൽ സഭയിൽ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂർ എംപി ആരോപിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചു കൊടുക്കണമെന്ന ആവശ്യവുമായാണ് ഒ രാജഗോപാൽ എത്തിയത്.നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മികരവിളക്ക് ചിലർ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികൾ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സർക്കാരും ദേവസ്വം ബോർഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കിനൊപ്പം തേൻ അഭിഷേകം നടത്താനും അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന്റെ നിലപാട് മറിച്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP