Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നറുക്കെടുപ്പിൽ കോടികൾ ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് തീരുമാനമായില്ലെന്ന് പ്രശാന്ത് പറയുമ്പോഴും ഭാര്യ ധന്യയുടെ മുഖത്ത് ഒരേ പുഞ്ചിരി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 19 കോടി ലഭിച്ച പ്രശാന്ത് നാലു വർഷമായി ദുബായിൽ തന്നെ; മഹാഭാഗ്യം കൈവന്നത് ആറാം തവണയെടുത്ത ടിക്കറ്റിന്; അറബ് മണ്ണിൽ മലയാളികൾക്ക് ഭാഗ്യപ്പെരുമഴ തുടരുന്നു

നറുക്കെടുപ്പിൽ കോടികൾ ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് തീരുമാനമായില്ലെന്ന് പ്രശാന്ത് പറയുമ്പോഴും ഭാര്യ ധന്യയുടെ മുഖത്ത് ഒരേ പുഞ്ചിരി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 19 കോടി ലഭിച്ച പ്രശാന്ത് നാലു വർഷമായി ദുബായിൽ തന്നെ; മഹാഭാഗ്യം കൈവന്നത് ആറാം തവണയെടുത്ത ടിക്കറ്റിന്; അറബ് മണ്ണിൽ മലയാളികൾക്ക് ഭാഗ്യപ്പെരുമഴ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ദുബായ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടിക്കണക്കിന് പണം കൈവന്നിട്ടും എന്ത് ചെയ്യണമെന്ന തീരുമാനമായില്ലെന്നാണ് പാലക്കാട് പുത്തൂർ സ്വദേശി പ്രശാന്ത് പണ്ടാരത്തിലി (34) ന് പറയാനുള്ളത്. ഇത് കേൾക്കുമ്പോൾ ഭാര്യ ധന്യയുടെ മുഖത്ത് ധന്യമായ പുഞ്ചിരി മാത്രം. നറുക്കെടുപ്പിൽ ഒരു കോടി ദിർഹമാണ് (ഏകദേശം 19.46 കോടി രൂപ) പ്രശാന്തിന് സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞ നാലു വർഷത്തിലേറെയായി ദുബായിൽ പ്രവർത്തിക്കുന്ന സ്ട്രാറ്റജിക് ഫാർമസ്യൂട്ടിക്കൽ കൺസൽറ്റിങ് സ്ഥാപനത്തിൽ കൺസൽറ്റന്റായി ജോലി ചെയ്യുകയാണ് പ്രശാന്ത്. താൻ ആറാം തവണയെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും പ്രശാന്ത് സന്തോഷത്തോടെ പറയുന്നു. 041945 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.

പ്രശാന്തിന് പിന്നാലെ നറുക്കെടുപ്പിലെ മിക്ക സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ്. പ്രധാന പത്തു വിജയികളിൽ ആറ് പേരും ഇന്ത്യാക്കാരാണ്. രണ്ടാം സമ്മാനമായ 100,000 ദിർഹം ഇന്ത്യൻ വംശജനായ കുൽദീപ് കുമാറിനാണ് ലഭിച്ചത്. 040691 എന്ന നമ്പരിനാണ് കുൽദീപിന് സമ്മാനം ലഭിച്ചത്. സമ്മാനിൽ ലഭിച്ചവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരും ഒരു ഫിലിപ്പീൻ സ്വദേശിയും ഒരു ദക്ഷിണ കൊറിയൻ സ്വദേശിയും ഉൾപ്പെടും.

2019 ആരംഭിച്ചപ്പോഴും മഹാഭാഗ്യം മലയാളികൾക്ക് തന്നെ

ജനുവരി ആദ്യവാരം അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (28 കോടി രൂപ) സമ്മാനമടിച്ചത് മലയാളികളായ തിരുവനന്തപുരം ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് സ്വദേശി ശരത് പുരുഷോത്തമൻ, നെയ്യാറ്റിൻകര ബാലരാമപുരം ഉരുട്ടമ്പലം പ്രശാന്ത് സുകുമാരൻ നായർ എന്നിവർക്കായിരുന്നു.

ജബൽഅലി ഫ്രീസോണിലെ നാഫ്‌കോയിൽ ഫയർ ടെക്‌നീഷ്യന്മാരാണ് ശരത്തും പ്രശാന്തും. പത്തു വർഷമായി ശരത്ത് ദുബായിലുണ്ട്. ഇതിനിടെ തനിച്ചും സുഹൃത്തക്കളുമായും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിച്ചിട്ടുമുണ്ട്.

ശരത്തും പ്രശാന്തും 250 ദിർഹം വീതമിട്ട് ശരതിന്റെ പേരിലെടുത്ത 083733 നമ്പർ ടിക്കറ്റിലാണ് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. പ്രശാന്തുമായി ചേർന്ന് എടുത്ത മൂന്നാമത് ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP