Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ ഇന്ത്യയായിരുന്നു ഭേദമെന്നു മല്യക്കു തോന്നിക്കാണും; രണ്ടാഴ്ചക്കകം അപ്പീൽ നല്കാൻ അവസരം ഉണ്ടെങ്കിലും ഹൈക്കോടതിയിലും നാടുകടത്തൽ ഒഴിവായി കിട്ടാൻ സാധ്യത കുറവ്; വിനയായത് ട്വിറ്ററിലെ അധികപ്രസംഗം; അതിവേഗ നടപടികളുമായി വിജയ് മല്യയെ തിരിക എത്തിച്ച് നേട്ടമുണ്ടാക്കാൻ ഉറച്ച് മോദി; ശതകോടീശ്വരനെ കുടുക്കിയത് ബ്രിട്ടണിലെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ

ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ ഇന്ത്യയായിരുന്നു ഭേദമെന്നു മല്യക്കു  തോന്നിക്കാണും; രണ്ടാഴ്ചക്കകം അപ്പീൽ നല്കാൻ അവസരം ഉണ്ടെങ്കിലും ഹൈക്കോടതിയിലും നാടുകടത്തൽ ഒഴിവായി കിട്ടാൻ സാധ്യത കുറവ്; വിനയായത് ട്വിറ്ററിലെ അധികപ്രസംഗം; അതിവേഗ നടപടികളുമായി വിജയ് മല്യയെ തിരിക എത്തിച്ച് നേട്ടമുണ്ടാക്കാൻ ഉറച്ച് മോദി; ശതകോടീശ്വരനെ കുടുക്കിയത് ബ്രിട്ടണിലെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോടികൾ തട്ടി രാജ്യം വിട്ട, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടന്റെ അനുമതി വരുമ്പോൾ അത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. മല്യയെ ഇന്ത്യക്കു കൈമാറണമെന്ന കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാൻ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തര ആവശ്യം പരിഗണിച്ചാണു നടപടി. അതേസമയം നടപടിക്കെതിരേ മല്യക്ക് മേൽക്കോടതിയെ സമീപിക്കാമെന്നു അധികൃതർ വ്യക്തമാക്കി. 2016 ഏപ്രിലിലാണ് മല്യ ബ്രിട്ടനിൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇക്കാര്യമാണ് ഇപ്പോൾ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. ഇതോടെ മല്യയ്ക്ക് ഇന്ത്യയിലെത്തി ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ വരും. ആഴ്ചകൾക്കുള്ളിൽ തന്നെ മല്യയെ ഇന്ത്യയിലെത്തിക്കാമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ചർച്ചാ വിഷയമാകും.

ഒന്നര വർഷത്തോളമെടുത്ത വെസ്റ്റമിനിസ്റ്റർ ക്രൗൺ കോടതിയിലെ നിയമ നടപടികൾ ഇക്കഴിഞ്ഞ ഡിസംബർ പത്തിന് വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യക്കെതിരെ എത്തിയപ്പോഴും അദ്ദേഹം പൂർണമായും നിരാശനായിരുന്നില്ല . ഇന്ത്യയെ പറ്റിച്ചു ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ ധനികന്റെ ആഗ്രഹം നടന്നില്ല. ഇന്ത്യയിലെ പോലെ ഏതു വിധേനെയും രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി നിയമ നടപടികൾ വൈകിപ്പിക്കാം എന്ന ചിന്തയാണ് ഇന്നലെ പൊളിഞ്ഞതു . ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ അടുത്തകാലത്തുണ്ടായ മാറ്റങ്ങൾ മല്യയെയും ഇപ്പോൾ വെള്ളം കുടിപ്പിക്കുകയാണ് . ക്രൗൺ കോടതി വിധിയിൽ അപ്പീൽ നൽകണമെങ്കിൽ നാട് കടത്തൽ വിധിയിൽ ആഭ്യന്തര സെക്രെട്ടറി തീരുമാനം എടുക്കണമെന്നതാണ് നടപടി ക്രമം . സാധാരണ കോടതി വിധിയിൽ 28 ദിവസത്തിനകം ആഭ്യന്തര വകുപ്പ് തീരുമാനം എടുക്കുമെങ്കിലും മല്യയുടെ കാര്യത്തിൽ ഇത് നീണ്ടു പോയി . ഇതോടെ ആഭ്യന്തര സെക്രെട്ടറിയിൽ പലവിധത്തിൽ സമ്മർദം ചെലുത്താൻ നടത്തിയ നീക്കം വിജയിച്ചെന്ന അനുമാനത്തിൽ കഴിഞ്ഞ മല്യ പതിവ് പോലെ ട്വിറ്ററിൽ സജീവമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു .

ഇതോടെ കൂടുതൽ സമ്മർദവുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് ഹോം ഓഫിസിനെ സമീപിച്ചതാണ് രണ്ടു മാസത്തോളം തീരുമാനം എടുക്കാതിരുന്ന ഹോം സെക്രട്ടറി സാജിദ് ജാവീദിനെ തിടുക്കത്തിൽ മല്യയെ നാടുകടത്താൻ ഉള്ള തീരുമാനത്തിൽ ഒപ്പു വയ്‌പ്പിക്കാൻ പ്രേരിപ്പിച്ചത് . കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ബ്രെക്‌സിറ്റ് ബില്ലും കൺസർവേറ്റിവ് പാർട്ടിയിലെ വിമത പ്രശനവും ഒക്കെയായി തിരക്കിലായിരുന്നു സാജിദ് ജാവീദിനെ ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാൻ മല്യ പലവിധത്തിൽ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല എന്നതാണ് ബ്രിട്ടീഷ് ഹോം ഓഫീസിന്റെ തീരുമാനം തെളിയിക്കുന്നത് . ഇതോടെ ഇന്ത്യയിൽ രാജ്യസഭാ അംഗം ആയിരുന്ന മല്യക്ക് ഇന്ത്യയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിക്കാണാൻ സാധ്യത ഏറെയാണ് .

ഇത് തെളിയിക്കും വിധമാണ് സാജിദ് ജാവീദിന്റെ തീരുമാനം വന്ന ഉടനെ ട്വിറ്ററിൽ എത്തിയ മല്യയുടെ വാക്കുകൾ തെളിയിക്കുന്നതും . താൻ കീഴടങ്ങാൻ തയ്യാറില്ല എന്ന മട്ടിൽ വെല്ലുവിളി നടത്തുന്ന മല്യ ഡിസംബറിലെ കോടതി വിധിയിൽ അപ്പീൽ നല്കാൻ അവസരം ഇല്ലാതിരുന്നതിനാൽ താൻ കാത്തിരിക്കുക ആയിരുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ഇനി നാടുകടത്തൽ തീരുമാനത്തിൽ സർക്കാർ കൈവിട്ടതോടെ താൻ ഹൈക്കോടതിയിലേക്കു നീങ്ങുകയാണ് എന്നാണ് മല്യയുടെ മറുപടി . ഇതിനായി അദ്ദേഹത്തിന്റെ മുന്നിൽ ഉള്ളത് വെറും 14 ദിവസങ്ങളാണ് . ഒരു പക്ഷെ ഹൈക്കോടതി നടപടികളും ഏതാനും മാസത്തേക്ക് നീണ്ടേക്കാം . എന്നാൽ കീഴ്ക്കോടതിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും തീരുമാനത്തിനു വിരുദ്ധമായ ഒരു തീരുമാനം ഹൈക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുക എളുപ്പമല്ല . അല്ലെങ്കിൽ തന്റെ ജീവന് തിരിച്ചു ചെന്നാൽ ഭീക്ഷണി ഉണ്ടെന്നു തെളിയിക്കാൻ മല്യയ്ക്ക് സാധിക്കണം . മല്യ കേസിൽ ഇതുവരെ ഇത്തരം ട്വിസ്റ്റുകൾ ഉണ്ടാകാത്ത പക്ഷം ഇനി ഹൈ കോടതിയിൽ ആ ന്യായം ഉയർത്തുക മല്യയുടെ അഭിഭാഷകൻ ആനന്ദ് ദുബൈയ്ക്കു പ്രയാസമായിരിക്കുകയും ചെയ്യും . ചുരുക്കത്തിൽ മല്യ കുടുക്കിലായിരിക്കുകയാണ് . ഒരു തരത്തിൽ ഈ കുടുക്ക് ഇപ്പോൾ മല്യ ക്ഷണിച്ചു വരുത്തിയതുമാണ് .

സോഷ്യൽ മീഡിയ തന്റെ പ്രധാന ഹോബിയാക്കി മാറ്റിയിരിക്കുന്നു വിജയ് മല്യ തന്റെ കേസുകളിൽ ഉദ്യോഗസ്ഥരും അഭിഭാഷകരും ബാങ്കും ഒക്കെ ഇന്ത്യയിൽ അനാവശ്യ തിടുക്കം കാട്ടുകയാണ് എന്ന് അടുത്ത നാളുകളിൽ ആരോപണം ഉന്നയിച്ചിരുന്നു . മാത്രമല്ല പലപ്പോഴും പ്രകോപനപരവും വെല്ലുവിളി നിറഞ്ഞതുമായ പ്രസ്താവനകളാണ് മല്യ ട്വീറ്റ് ചെയ്തിരുന്നത് . ഇന്ത്യൻ അധികാരികൾ തന്നെ കേസുകളിൽ നിന്നും കേസുകളിലേക്കു വരിഞ്ഞു മുറുകിയതോടെ താൻ ബ്രിട്ടനിലും നികുതി കുടിശ്ശികക്കാരൻ ആയി മാറുകയാണെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു . എല്ലാ തെറ്റിലും താൻ നിരപരാധിയാണ് എന്ന ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇയാൾ നിരന്തരം നടത്തിക്കൊണ്ടിരുന്നത് . എന്നാൽ ഇത്തരം ഗൂഢ ശ്രമംങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് കോടതിയിൽ ഇരിക്കുന്നതെന്നു ബോധ്യപ്പെടുത്തിയാണ് ഡിസംബർ പത്തിന് വെസ്റ്റ് മിംസിറ്റർ കോടതി മല്യക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത് . താൻ നിഷ്‌കളങ്കനും പണം തിരികെ നൽകാനുള്ളത് തന്റെ തെറ്റല്ലെന്നും ഒക്കെ തോന്നിപ്പിക്കും മട്ടിൽ പ്രസ്താവനകൾ ഇറക്കിയ മല്യ തനിക്കു ഒരിക്കലും ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തി നിയമത്തിന്റെ മുന്നിൽ തല കുനിക്കേണ്ടി വരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ തെളിയിക്കുന്നു .

എന്നാൽ ഈ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടി ഏറ്റിരിക്കുന്നത്. ഹൈക്കോടതിയിൽ അപ്പീൽ തനിക്കു അനുകൂലമായി വിധിച്ചേക്കും എന്ന ശുഭാപ്തി വിശ്വാസവുമായാണ് ഇനിയുള്ള നാളുകൾ മല്യ തള്ളിനീക്കുക .ഹൈ കോടതി എതിരായാലും ബ്രിട്ടനിലെ സുപ്രീം കോടതി തീരുമാനവും അറിഞ്ഞിട്ടേ മല്യ ഇന്ത്യയിലേക്ക് വിമാനം കയറൂ എന്നുറപ്പാണ് . എന്നാൽ ചിലപ്പോൾ വിധിക്കെതിരെ അപ്പീൽ നല്കാൻ ഉള്ള അവസരം ഇല്ലാതെയാകും ഹൈ കോടതി വിധി എത്തുക എന്ന പ്രത്യേകതയുമുണ്ട് . ഇത്തരത്തിൽ വിധി എത്തുക ബ്രിട്ടനിൽ അപൂർവമല്ല . തന്റെ കയ്യിലെ ശേഷിക്കുന്ന പണം കേസ് നടത്തി തീർന്നേക്കും എന്ന ബോധ്യം വന്നതോടെയാണ് ഇന്ത്യൻ ബാങ്കുകളുമായി സെറ്റില്‌മെന്റിനു തയാറാണെന്നും മല്യ വക്തമാക്കിയത് . എന്നാൽ ആദ്യം നിയമത്തിനു കീഴടങ്ങുക എന്ന സുശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ ഇന്ത്യയും ബാങ്കുകളും സ്വീകരിച്ചത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP