Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്; പാർലമെന്റിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുത്തപ്പോൾ അതിൽ നിന്ന് വിട്ടുനിന്ന് ബിജെപി അനുകൂല നിലപാടാണ് സിപിഎം എം പിമാർ സ്വീകരിച്ചത്; മമത വിഷയത്തിൽ സിപിഎമ്മിനെ തള്ളി വിടി ബൽറാം

ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്; പാർലമെന്റിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുത്തപ്പോൾ അതിൽ നിന്ന് വിട്ടുനിന്ന് ബിജെപി അനുകൂല നിലപാടാണ് സിപിഎം എം പിമാർ സ്വീകരിച്ചത്; മമത വിഷയത്തിൽ സിപിഎമ്മിനെ തള്ളി വിടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ സിബിഐ സർക്കാർ ഏറ്റുമുട്ടൽ വിഷയത്തിൽ മമത ബാനർജിയെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ സിപിഎമ്മിനെ തള്ളി തൃത്താല എംഎൽഎ വി. ടി ബൽറാം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് സിപിഎമ്മിനെ പരിഹസിച്ച് ബൽറാമിന്റെ പോസ്റ്റ്. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നുവെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


അഴിമതിക്കേസിലുൾപ്പെട്ട മമതയെ ആരും പിന്തുണക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നു.

മിസ്റ്റർ ബാലകൃഷ്ണൻ, അഴിമതിയോടും സാമ്പത്തിക തട്ടിപ്പുകളോടും താങ്കളുടേയും കുടുംബാംഗങ്ങളുടേയും നിലപാടുകളുടെ ചരിത്രം ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ല. എന്നാൽ രാഷ്ട്രീയമായിത്തന്നെ ചോദിക്കട്ടെ, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് താങ്കളുടെ പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്ന ജയലളിത അഴിമതിക്കാര്യങ്ങളിൽ വിശുദ്ധയായിരുന്നോ? നിങ്ങളെ ബംഗാളിൽ തറപറ്റിച്ച മമതയോടുള്ള രാഷ്ട്രീയ വിരോധം നിങ്ങളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് സംഘ് പരിവാർ പാളയത്തിലാണ്.

ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്. ഇന്ന് പാർലമെന്റിലും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുത്തപ്പോൾ അതിൽ നിന്ന് വിട്ടുനിന്ന് ബിജെപി അനുകൂല നിലപാടാണ് സിപിഎം എം പിമാർ സ്വീകരിച്ചത്.

ആർഎസ്എസ്- സിബിഐ-സിപിഎം കൂട്ടുകെട്ടിനെതിരെ പോരാടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കോൺഗ്രസിന്റേയും ഇന്ത്യയിലെ മതേതര മനസ്സുകളുടേയും പൂർണ്ണ പിന്തുണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP