Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയ്ക്ക് പിന്നാലെ സംരക്ഷണ സമിതിയിൽ ബിഷപ്പുമാരെയും മുസ്ലിം പണ്ഡിതരെയും ഉൾപ്പെടുത്താനും തീരുമാനം; സമിതി വിപുലീകരിക്കുന്നതിനൊപ്പം താഴേതട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനം;നവോത്ഥാന മതിൽ വർഗ്ഗീയ മതിലെന്ന് ആക്ഷേപം മാറ്റാനുറച്ച് സംസ്ഥാന സർക്കാർ

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയ്ക്ക് പിന്നാലെ സംരക്ഷണ സമിതിയിൽ ബിഷപ്പുമാരെയും മുസ്ലിം പണ്ഡിതരെയും ഉൾപ്പെടുത്താനും തീരുമാനം; സമിതി വിപുലീകരിക്കുന്നതിനൊപ്പം താഴേതട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനം;നവോത്ഥാന മതിൽ വർഗ്ഗീയ മതിലെന്ന് ആക്ഷേപം മാറ്റാനുറച്ച് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാനമൂല്യ സംരക്ഷണ സമിതിയിൽ ബിഷപ്പുമാരെയും മുസ്ലിം പണ്ഡിതരെയും ഉൾപ്പെടുത്തുന്നു. ബിഷപ്പുമാരടക്കം നാലു ക്രിസ്ത്യൻ പുരോഹിതരും ആറ് മുസ്ലിം മതപണ്ഡിതരും സമിതിയുടെ ഭാഗമാകും. ഇവരെ കൂട്ടായ്മയുടെ മുൻനിരയിൽ നിർത്താനാണ് തീരുമാനം. ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കാനുള്ള തീരുമാനത്തിനുപിന്നാലെയാണ് ഇപ്പോൾ സമിതിയുടെ നേതൃ നിരയിലേക്ക് കൊണ്ടു വരുന്നത്.

ഹൈന്ദവ സംഘടനകൾമാത്രം ഉൾപ്പെട്ടതിന്റെ പേരിൽ വർഗീയമെന്ന ആരോപണം നവോത്ഥാന സമിതി നേരിട്ടിരുന്നു. ജനുവരി ഒന്നിനു കേരളത്തിലുയർന്ന വനിതാമതിൽ വർഗീയമതിലാണെന്ന ആക്ഷേപവും കേട്ടു. ഈ പേരുദോഷം തീർക്കുകയാണ് സർക്കാരിന്റെയും സമിതിയുടെയും ലക്ഷ്യം

പുരോഗമന ആശയങ്ങൾക്കും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള നവോത്ഥാനകൂട്ടായ്മ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്നു സർക്കാർ കരുതുന്നു. 178 സാമൂഹിക സംഘടനകളാണ് സമിതിയുടെ ഭാഗമായി നിൽക്കുന്നത്. ഈ സംഘടനകളിൽപ്പെട്ടവരെ ചേർത്ത് 40 അംഗ ഭരണനിർവഹണ സമിതിയും ഒമ്പതുപേരുള്ള സെക്രട്ടേറിയറ്റും പ്രവർത്തിക്കുന്നു. ഇനിയെത്തുന്ന പ്രമുഖരെ സമിതിയുടെ മുഖ്യതലങ്ങളിൽ നിർത്താനാണ് ആലോചന. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സമിതിയുടെ സംസ്ഥാനയോഗത്തിൽ ഇക്കാര്യം തീരുമാനിക്കും.

സമിതി വിപുലീകരിക്കുന്നതിനൊപ്പം മാർച്ച് പതിനഞ്ചിനകം എല്ലാ ജില്ലകളിലും ബഹുജനക്കൂട്ടായ്മ സംഘടിപ്പിച്ച് താഴേത്തട്ടിലേക്കുള്ള പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP