Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ്സിനെ വിജയിപ്പിച്ച് ബിജെപിയെ താഴെയിറക്കാൻ കഴിയില്ലെന്ന കോടിയേരിയുടെ പ്രസ്താവന ആപൽക്കരം; സിപിഎം അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ തടവറയിലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ; ജനമഹായാത്രയ്ക്ക് തുടക്കം

കോൺഗ്രസ്സിനെ വിജയിപ്പിച്ച് ബിജെപിയെ താഴെയിറക്കാൻ കഴിയില്ലെന്ന കോടിയേരിയുടെ പ്രസ്താവന ആപൽക്കരം; സിപിഎം അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ തടവറയിലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ; ജനമഹായാത്രയ്ക്ക് തുടക്കം

കാസർഗോഡ്: കോൺഗ്രസ്സിനെ വിജയിപ്പിച്ച് ബിജെപി യെ താഴെയിറക്കാൻ കഴിയില്ലെന്ന സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആപൽക്കരമാണെന്ന് കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് ജനമഹായാത്രയ്ക്കിടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അന്ധമായ കോൺഗ്രസ്സ് വിരോധത്തിന്റെ തടവറയിലാണ് കോടിയേരി. കോടിയേരിയുടെ സംഘപരിവാർ മനസ്സാണ് ഇത് തുറന്ന് കാട്ടുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സർക്കാർ ആയിരം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബിജെപി,.യെ പിൻതുണക്കുകയാണ്.

ബംഗാളിൽ മമ്താ ബാനർജി ഫാസിസത്തിനെതിരെയാണ് പോരാടുന്നത്. മമ്താ ബാനർജിയെ കേരളത്തിലെ സിപിഎം. എന്തുകൊണ്ടാണ് പിൻതുണക്കാത്തതെന്ന് വ്യക്തമാക്കണം. ദേശീയതലത്തിൽ ജനാധിപത്യ മതേതരത്വ സഖ്യത്തിന് വിലങ്ങുതടി കേരളത്തിലെ സിപിഎം. മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജനമാഹായാത്ര കാസർഗോഡ് ചട്ടഞ്ചാലിൽ ആദ്യ സ്വീകരണകേന്ദ്രത്തിൽ പ്രവേശിക്കുയാണ്. ചട്ടഞ്ചാലിലെ സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട,് തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങൾ പിന്നിട്ട് കാസർഗോഡ് ജില്ലയിലെ സ്വീകരണ പരിപാടികൾ സമാപിക്കും. തുടർന്ന് യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലാ അതിർത്തിയിൽ വെച്ച് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജാഥയ്ക്ക് സമുചിതമായ സ്വീകരണം നൽകും.

' നമ്മൾ ഇന്ത്യയെ കണ്ടെത്തി. നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും. ' എന്ന സന്ദേശം ഉയർത്തിയാണ് ജനമഹായാത്ര പ്രയാണം നടത്തുന്നത്. കോൺഗ്രസ്സ് നേതാക്കളായ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, ലതികാ സുരേഷ്, സി.ആർ ജയപ്രകാശ്, കെ.സി. അബു, എ.എ. ഷുക്കൂർ എന്നിവരാണ് ജനമഹായാത്രയുടെ സ്ഥിരാംഗങ്ങൾ. സംസ്ഥാനത്തെ 139 സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഈ മാസം 28 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP