Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരഞ്ഞെടുപ്പ് ചൂട് തകൃതിയായി ഏറി വരവേ വി എം. സുധീരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി; പ്രമുഖരായ വ്യക്തികളെ മത്സരത്തിനിറക്കണമെന്നും സുധീരനും മത്സരിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ; തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയമുറപ്പാക്കാൻ കച്ചകെട്ടി കോൺഗ്രസ്

തിരഞ്ഞെടുപ്പ് ചൂട് തകൃതിയായി ഏറി വരവേ വി എം. സുധീരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി; പ്രമുഖരായ വ്യക്തികളെ മത്സരത്തിനിറക്കണമെന്നും സുധീരനും മത്സരിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ; തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയമുറപ്പാക്കാൻ കച്ചകെട്ടി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അടിയന്തരമായി ഡൽഹിയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രമുഖരായ വ്യക്തികളെ രംഗത്തിറക്കിക്കൊണ്ട് സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടുന്നതിനും ഇതോടൊപ്പം തന്നെ സുധീരനും മത്സരിക്കണമെന്നും ആവശ്യപ്പെടാനാണ് രാഹുൽ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.

യുവാക്കൾക്ക് അവസരം നൽകണമെന്നു താൻ മത്സരിക്കില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തിയപ്പോൾ സുധീരനോട് ഡൽഹിയിൽ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങി കെപിസിസി അധ്യക്ഷസ്ഥാനം രാജി വെച്ച ശേഷം പാർട്ടി വേദികളിൽ അദ്ദേഹം സജീവമായിരുന്നില്ല.

അനാരോഗ്യം മൂലം പല പരിപാടികളിൽ നിന്നും അദ്ദേഹം മാറി നിന്നു. എന്നാൽ 2019 തെരഞ്ഞെടുപ്പ് നിർണ്ണായകം ആണെന്നും അതുകൊണ്ട് തൃശൂർ,ചാലക്കുടി,അല്ലെങ്കിൽ ആലപ്പുഴ ഇവിടെ ഏതെങ്കിലും ഒരു സീറ്റിൽ നിന്നും മത്സരിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി പരസ്യമായ വിലപേശലുകൾ ഈ സമയത്ത് ഉയർന്നുവരുന്നത് ഉചിതമല്ലെന്ന് വി എം സുധീരൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

മൂന്നാം സീറ്റിനായി മുസ്ലിംലീഗും രണ്ടാം സീറ്റിനായി കേരളാ കോൺഗ്രസ് മാണി വിഭാഗവും നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് വി എം സുധീരൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടികളുടെ പേരെടുത്ത് പരമാർശിക്കുന്നില്ലെങ്കിലും ശക്തമായ വിമർശനമാണ് വി എം സുധീരൻ ഉന്നയിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം തുറന്ന് പറഞ്ഞത്.

വി എം.സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിക്ക് ഒരു പുത്തൻ ഉണർവും വൻ ആവേശവും നൽകിയിരിക്കുകയാണ്. ഇത് യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിരിക്കുന്നു. ഇതെല്ലാം ഇടതുമുന്നണി-ബിജെപി നേതൃത്വങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണെന്ന് അവരുടെയെല്ലാം പ്രതികരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്.

ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ജനാധിപത്യ-മതേതര മുന്നേറ്റം വിജയിച്ച് അധികാരത്തിൽ വരുന്നത് കാത്തിരിക്കുന്ന ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയിൽ ലോക്‌സഭാ സീറ്റുകളെ സംബന്ധിച്ച് പരസ്യമായ വിലപേശലുകൾ ഈ സമയത്ത് ഉയർന്നുവരുന്നത് ഉചിതമല്ല.

തെരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ തങ്ങളുടെ ആവശ്യങ്ങളും അവകാശ വാദങ്ങളും ഒക്കെ അതാത് തലങ്ങളിൽ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഘടകക്ഷികൾക്ക് ഉണ്ടെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്.എന്നാൽ അതൊക്കെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാകരുത്.

തീർത്തും അർഹമായ രാജ്യസഭാസീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങൾക്കും ഉണ്ടായ കടുത്ത വേദനയിൽ നിന്നും വിഷമത്തിൽ നിന്നും അവരൊക്കെ ഇന്നും മോചിതരായിട്ടില്ല. ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എന്റെ അഭ്യർത്ഥന.

അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ശോഭ കെടുത്തുന്ന നടപടികൾ ഒരു തരത്തിലും വരാതിരിക്കട്ടെ എന്നാണ് യുഡിഎഫിനെ സ്‌നേഹിക്കുകയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യം അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സർവ്വരുടെയും പ്രാർത്ഥനയും പ്രത്യാശയും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP