Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

1000 കിലോ ബിരിയാണിയരിയും 250 കൊഴുത്ത ആടുകളും ചേർന്നാൽ ആവി പറക്കുന്ന 'മട്ടൺ ബിരിയാണി' പ്രസാദം; വിഭവസമൃദ്ധമായ പ്രസാദവുമായി മധുരയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രം; 84 വർഷമായി നീണ്ടു നിൽക്കുന്ന മുനിയാണ്ടി പൂജയെ പറ്റി കൗതുകത്തേടെ കേട്ട് ലോകം; എഎൻഐ പുറത്ത് വിട്ട വാർത്ത സമൂഹ മാധ്യമത്തിൽ വൈറൽ

1000 കിലോ ബിരിയാണിയരിയും 250 കൊഴുത്ത ആടുകളും ചേർന്നാൽ ആവി പറക്കുന്ന 'മട്ടൺ ബിരിയാണി' പ്രസാദം; വിഭവസമൃദ്ധമായ പ്രസാദവുമായി മധുരയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രം; 84 വർഷമായി നീണ്ടു നിൽക്കുന്ന മുനിയാണ്ടി പൂജയെ പറ്റി കൗതുകത്തേടെ കേട്ട് ലോകം; എഎൻഐ പുറത്ത് വിട്ട വാർത്ത സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മധുര : പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പരിസരത്ത് മാംസാഹാരം കൊണ്ടുവരാൻ പറ്റില്ലെന്ന് ഗുജറാത്തിൽ നിന്നും വാർത്ത വന്നത് ഏതാനും ദിവസം മുൻപാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായ വാർത്തയാണ് ക്ഷേത്രങ്ങളുടെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച മധുരയിൽ നിന്നും പുറത്ത് വരുന്നത്.  ഒന്നാന്തരം മട്ടൺ ബിരിയാണിയാണ് ഇവിടെയൊരു ക്ഷേത്രത്തിൽ പ്രസാദമായി വിളമ്പുന്നതെന്ന് കേട്ടപ്പോൾ ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്‌. 

ഇതിനാൽ തന്നെ മധുരയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രം ഇപ്പോൾ ഏറെ
സംസാരവിഷയമായി മാറിയിരിക്കുന്നത്. എല്ലാ വർഷവും ജനുവരി മാസം മൂന്നാമത്തെ ആഴ്‌ച്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ഇവിടെ ബിരിയാണി പ്രസാദമായി നൽകി വരുന്നത്.

വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത പുറത്ത് വിട്ടത്. എല്ലാവരിൽ നിന്നും പണം സ്വീകരിച്ചാണ് ഇവിടെ ഉത്സവം നടത്തുന്നതെന്ന് വിശ്വാസി പറഞ്ഞതായി എഎൻഐ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 84 വർഷമായി ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നു. 1000കിലോ അരിയിട്ടാണ് ബിരിയാണി വയ്ക്കുന്നത്. 250 ആടുകളെ കശാപ്പ് ചെയ്യും. എന്നിട്ട് പാകം ചെയ്ത് പ്രസാദമായി ജനങ്ങൾക്ക് നൽകുന്നതാണ് ഇവിടുത്തെ രീതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP