Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ട്വീറ്റ് ചെയ്ത വിമുക്ത ഭടൻ മലയാളി; ഡൽഹിയിലെ തെരുവിൽ ഭിക്ഷയാചിച്ച് നടന്നത് കായംകുളം സ്വദേശി പീതാംബരൻ; കൂടുതൽ വിവരങ്ങൾ ലഭിച്ചത് പ്രതിരോധ മന്ത്രാലയം ഇടപെട്ടതോടെ; വർഷങ്ങളായി കൊണാട്ട് പ്ലേസിൽ അന്നത്തിനായി യാചിച്ചത് ഇന്ത്യാ- ചൈനാ യുദ്ധത്തിലും ഇന്ത്യാ-പാക്ക് യുദ്ധത്തിലും പങ്കെടുത്ത സൈനികൻ

ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ട്വീറ്റ് ചെയ്ത വിമുക്ത ഭടൻ മലയാളി; ഡൽഹിയിലെ തെരുവിൽ ഭിക്ഷയാചിച്ച് നടന്നത് കായംകുളം സ്വദേശി പീതാംബരൻ; കൂടുതൽ വിവരങ്ങൾ ലഭിച്ചത് പ്രതിരോധ മന്ത്രാലയം ഇടപെട്ടതോടെ; വർഷങ്ങളായി കൊണാട്ട് പ്ലേസിൽ അന്നത്തിനായി യാചിച്ചത് ഇന്ത്യാ- ചൈനാ യുദ്ധത്തിലും ഇന്ത്യാ-പാക്ക് യുദ്ധത്തിലും പങ്കെടുത്ത സൈനികൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ ട്വീറ്റിന് പിന്നാലെ ഏറെ ചർച്ചയായ വിഷയമായിരുന്നു ഡൽഹിയിൽ ഭിക്ഷയാചിക്കുന്ന വിമുക്തഭടന്റെ കഥ. എന്നാൽ അദ്ദേഹം മലയാളിയാണെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. 1975ൽ കരസേനയിൽ നിന്നും വിരമിച്ച കായംകുളം സ്വദേശി പീതാംബരന്റെ (74)ചിത്രമാണ് ഗൗതം ഗംഭീർ പങ്കുവെച്ചത്. ഇദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഭിക്ഷയാചിച്ചാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ഗംഭീർ ഇദ്ദേഹത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹം ആരാണെന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു ഏവരും.

എന്നാൽ വൈകാതെ തന്നെ സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഇടപെടുകയും വിശദമായി അന്വേഷിച്ച് ആളാരാണെന്ന് കണ്ടെത്തുകയുമായുരുന്നു. പീതാംബരൻ അവിവാഹിതനാണ്. മാത്രമല്ല ബന്ധുക്കളുമായി അധികം ബന്ധം ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. 2014ൽ ഇദ്ദേഹത്തിന് അപകടമുണ്ടാകുകയും ഇടുപ്പെല്ലിന് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പീതാംബരൻ സാമ്പത്തികമായി തകരുന്നതും. 

കരസേനയുടെ കോർ ഓഫ് സിഗ്‌നൽസിൽ സിഗ്‌നൽമാനായി 1965 -ലാണ് പീതാംബരൻ സർവീസിൽ പ്രവേശിച്ചതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് കേണൽ അമൻ ആനന്ദ് വ്യക്തമാക്കി.അദ്ദേഹം ഭിക്ഷ യാചിക്കുന്നത് മൂന്നുവർഷം മുമ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് കരസേനാ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. കഴിഞ്ഞ ജൂലായിൽ വീണ്ടും സഹായം നൽകാൻ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ലെന്ന് കേണൽ അമൻ പറഞ്ഞു.

1975ലാണ് ഇദ്ദേഹം സൈനിക ജീവിതം അവസാനിപ്പിക്കുന്നത്. സിഗ്നൽ റജിമെന്റിൽ പത്തു വർഷം സേവനം ചെയ്ത ശേഷമായിരുന്നു പീതാംബരന്റെ മടക്കം. ഇന്തോ-ചൈന നാഥുല ഏറ്റുമുട്ടൽ, 1965-ലെ ചൈനയുമായുള്ള യുദ്ധം, 1971 -ലെ പാക്കിസ്ഥാൻ യുദ്ധം എന്നിവയിൽ പങ്കെടുത്തു. സൈനിക സേവനം അവസാനിപ്പിച്ച ശേഷം ഡൽഹിയിലെ വിവിധ ട്രാവൽ ഏജൻസികളിൽ ജോലി ചെയ്യുന്നതിനിടെയാണ് 2015 സെപ്റ്റംബറിൽ അപകടമുണ്ടായത്. ഇതോടെ ജോലി ചെയ്യാൻ പറ്റാതായി. വിശപ്പകറ്റാൻ ഭിക്ഷയെടുക്കേണ്ടിവന്നു.

2016 ജൂണിലാണ് പീതാംബരനെ കൊണാട്ട് പ്ലേസിൽ ഭിക്ഷയാചിക്കുന്ന നിലയിൽ ആദ്യം കണ്ടത്. പീതാംബരന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്നത്തെ മേജർ ജനറലും ഇന്ന് ലെഫ്. ജനറലുമായ ആർ.കെ. ആനന്ദ് ഇടപെട്ടു. ഇതിന് പിന്നാലെ പീതാംബരന്റെ സംരക്ഷണം സൈന്യം ഏറ്റെടുക്കുകയായിരുന്നു. സിഗ്‌നൽ യൂണിറ്റിന്റെ ഹെഡ് ക്വാർട്ടറിലെത്തിക്കുമ്പോൾ ശാരീരികമായും സാമ്പത്തികമായും തകർന്ന നിലയിലായിരുന്നു അദ്ദേഹം. പിന്നീട് ഡൽഹിയിലെ കരസേനാ ആശുപത്രിയിൽ 2016 ഓഗസ്റ്റിൽ ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ആരോഗ്യം വീണ്ടെടുത്തശേഷം പഴയ ജോലിയിൽ പ്രവേശിച്ചെന്നാണ് തങ്ങൾ മനസ്സിലാക്കിയതെന്ന് കേണൽ അമൻ പറഞ്ഞു. തുടർന്ന് അന്വേഷിച്ചെങ്കിലും 2018 മാർച്ചു മുതൽ അദ്ദേഹത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ജൂലായിൽ കണ്ടുകിട്ടി. എന്നാൽ, സൈന്യത്തിന്റെ സഹായം സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പത്തുവർഷത്തെ സൈനികസേവനം പരിഗണിച്ച് സർക്കാരിൽനിന്ന് പെൻഷൻ വേണമെന്ന് പീതാംബരൻ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP