Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൻകുടലിന് വന്ന കാൻസർ കരളടക്കം പടർന്നു; രക്ഷപ്പെടാനുള്ള സാധ്യത ആറ് ശതമാനം എന്ന് ഡോക്ടർമാർ വിധിയെഴുതി; എന്നിട്ടും കുടുംബനാഥൻ ജീവിതത്തിലേക്ക്; കാൻസർ പൂർണമായും സുഖപ്പെടുത്തുന്ന ഓപ്പറേഷൻ വിജയിപ്പിച്ച് ബ്രിട്ടൻ

വൻകുടലിന് വന്ന കാൻസർ കരളടക്കം പടർന്നു; രക്ഷപ്പെടാനുള്ള സാധ്യത ആറ് ശതമാനം എന്ന് ഡോക്ടർമാർ വിധിയെഴുതി; എന്നിട്ടും കുടുംബനാഥൻ ജീവിതത്തിലേക്ക്; കാൻസർ പൂർണമായും സുഖപ്പെടുത്തുന്ന ഓപ്പറേഷൻ വിജയിപ്പിച്ച് ബ്രിട്ടൻ

സ്റ്റ് യോർക്ക്ഷെയറിലെ ഹുളിലെ ഇൻസ്പെക്ഷൻ എൻജിനീയറായ ഇവാൻ ഡാഗ് എന്ന 53 കാരന് കുടലിൽ കാൻസർ വരുകയും അത് കരളിലേക്ക് അടക്കം പടരുകയും ചെയ്തപ്പോൾ ഇദ്ദേഹം രക്ഷപ്പെടുന്നതിനുള്ള സാധ്യത വെറും ആറ് ശതമാനം മാത്രമാണെന്നായിരുന്നു ഡോക്ടർമാർ രണ്ട് മൂന്ന് മക്കളുടെ പിതാവായ ഈ കുടുംബനാഥൻ. ചുരുക്കിപ്പറഞ്ഞാൽ ഇതിലൂടെ കാൻസർ പൂർണമായും സുഖപ്പെടുത്തുന്ന ഓപ്പറേഷൻ വിജയിപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് ബ്രിട്ടൻ ഇപ്പോൾ. 2013ൽ അപകടകരമായ രീതിയിൽ ഭാരം കുറയാൻ തുടങ്ങിയ ഇവാൻ കുടൽകാൻസറിന്റെ സ്റ്റേജ് 4ൽ എത്തിയിരുന്നു.

തുടർന്ന് കുടലിലേക്ക് കൂടി കാൻസർ വ്യാപിക്കാനാരംഭിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യം നാൾക്ക് നാൾ വഷളാകാനും തുടങ്ങിയിരുന്നു. കീമോ തെറാപ്പി ആരംഭിച്ചാലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടർമാർ ആ അവസരത്തിൽ മുന്നറിയിപ്പേകിയിരുന്നത്. തുടർന്നായിരുന്നു രണ്ടും കൽപിച്ച് ഇവാൻ ട്യൂമറുകൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് വിധേയനായത്. എന്നാൽ കഴിഞ്ഞ വർഷം വരെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായ അവസ്ഥയിൽ തന്നെയായിരുന്നു. തുടർന്ന് ഇവാൻ സ്പിറെ ലീഡ്സ് ഹോസ്പിറ്റലിൽ വച്ച് വളരെ അപകടസാധ്യതയുള്ള സർജറിക്ക് 2018 ജനുവരിയിൽ വിധേയനാവുകയായിരുന്നു.

കാൻസർ രോഗിക്ക് ലോകത്തിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ഈ ' ബ്രാൻഡ് ന്യൂ' ലിവർ സർജറിയിലൂടെ ട്യൂമറും ലിവറിന് ചുറ്റുമുള്ള പ്രധാന ബ്ലഡ് വെസലുകളും നീക്കം ചെയ്യുകയായിരുന്നു. രണ്ടും കൽപിച്ചുള്ള ഈ അപൂർവ സർജറിയെ തുടർന്ന് കാൻസർ ബാധ ഇല്ലാതാവുകയും ഇവാൻ ക്രമേണ ജീവിതത്തിലേക്ക് തിരിച്ച് വരുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു വർഷത്തിന് ശേഷം ഇവാൻ ഇപ്പോൾ പതിവ് പോലെ ജോലിക്ക് പോകാനും തുടങ്ങിയിട്ടുണ്ട്.

വളരെ അപകടസാധ്യതയുള്ള ശസ്ത്രക്രിയക്കാണ് തങ്ങൾ ഇവാനെ വിധേയനാക്കിയതെന്നാണ് ഇതിന് നേതൃത്വമേകിയ പ്രഫ. പീറ്റർ ലോഡ്ജ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സർജറി ലോകത്തിൽ ആദ്യമായി തങ്ങളാണ് നിർവഹിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതിന് മുമ്പ് ഇവാനെ വിധേനയാക്കിയിരുന്ന മൂന്ന് ഓപ്പറേഷനുകളിലൂടെ ഹെപറ്റിക് വെയിൻസ് എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട ബ്ലഡ് വെസലുകൾ താൻ നീക്കം ചെയ്തിരുന്നുവെന്നും ലോഡ്ജ് വെളിപ്പെടുത്തുന്നു.

ലിവറിൽ നിന്നും രക്തം പുറത്തേക്ക് ഒഴുക്കിക്കളയുന്ന ഈ വെയിനുകൾ അതിജീവനത്തിന് നിർണായകമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. മുമ്പ് ചെയ്ത ലിവർ റിസെക്ഷൻ ഓപ്പറേഷനുകളെ തുടർന്ന് ഇവാന്റെ ലിവറിനോട് അനുബന്ധിച്ച് പുതിയൊരു വെയിൻ വളർന്ന് വന്നിരുന്നുവെന്നും അത് ഓപ്പറേഷന്റെ വിജയ സാധ്യത വർധിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP