Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്; തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്; ഭാര്യയുടെ വൻകുടലിൽ ക്യാൻസറാണ്; മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും; ഉള്ളിൽ കരഞ്ഞുകൊണ്ട് എന്നു മാത്രം'; വൈറലായി ഡോ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്; തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്; ഭാര്യയുടെ വൻകുടലിൽ ക്യാൻസറാണ്; മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും; ഉള്ളിൽ കരഞ്ഞുകൊണ്ട് എന്നു മാത്രം'; വൈറലായി ഡോ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പലതരം പുരുഷന്മാരെ നമുക്ക് കാണാൻ കഴിയും അതിൽ തന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി തനിക്കൊപ്പം നിൽക്കുന്നവർക്കും ചുറ്റുമുള്ളവർക്കും സന്തോഷം പകരാനും ശ്രമിക്കുന്നവരാണ് ഏറെയും. അവർ ജീവന് തുല്യം സ്‌നേഹിക്കുന്നവർക്കായി എന്തു സാഹസത്തിനും മുതിരും. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ കുടുംബത്തിനും തങ്ങളെ വിശ്വസിക്കുന്നവർക്ക് താങ്ങും തണലുമാകും.

പ്രിയപ്പെട്ടവർക്ക് നോവുമ്പോൾ സങ്കടങ്ങൾ ഉള്ളിലൊതുക്കി ധൈര്യം പകരുന്നവർ. ഇത്തരക്കാരെ നമുക്ക് സമൂഹത്തിന്റെ എല്ലായിടത്തും കാണാൻ കഴിയും. വൻ കുടൽ ക്യാൻസർ ബാധിച്ച തന്റെ ഭാര്യയെ ഓർത്ത് കരയുന്ന ഒരു ഭർത്താവിനെക്കുറിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


കുറിപ്പ് ഇങ്ങനെ...

ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്. ഭാര്യയുടെ കൈയിലുള്ള വെളുത്ത തോർത്തു കൊണ്ട് അവർ മുഖം മൂടിയിട്ടുണ്ട്.തൃശൂർ മെഡിക്കൽ കോളേജിലെ പേപ്പറുകളാണ് കൈയിൽ. അവ എനിക്ക് നേരെ നീട്ടി. ഈ. എസ്‌ഐ ആശുപത്രിയിൽ മെഡിക്കൽ ലീവ് എടുക്കാൻ വന്നതാണവർ.

മെഡിക്കൽ റിപ്പോർട്ടിൽ 'adenocarcinoma colon' എന്ന് എഴുതിയിട്ടുണ്ട്. ഭാര്യയുടെ വൻകുടലിൽ ക്യാൻസറാണ്.'വീട്ടിൽ ആരൊക്കെ ഉണ്ട്' ഞാൻ ചോദിച്ചു'ഞാനും ഭാര്യയും മാഡം''മക്കൾ എന്ത് ചെയ്യുന്നു?''മക്കളില്ല '..വീണ്ടും വിധിയുടെ ക്രൂരത. വാർധക്യത്തിലും.. ഏകാന്തതയുടെ തീച്ചൂളയിൽ എരിയുന്ന തീയിലേയ്ക്ക് വീണ്ടും തീനാളം പതിച്ചു കൊണ്ടേയിരുന്നു.

ഭാര്യ കരയുന്നേയില്ല. മരവിച്ച മനസ്സുമായി അവർ എന്റെ അടുത്തു ഇരിപ്പുണ്ട്. പക്ഷെ ഭർത്താവിന്റെ കണ്ണുകളിൽ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാൻ സാധിച്ചില്ല.'കരയേണ്ട, അസുഖം ഒക്കെ മാറില്ലേ? എല്ലാം ശെരിയാകും'
എന്നു പറഞ്ഞു ലീവ് എഴുതി കൊടുത്തപ്പോൾ ഭാര്യ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. അദ്ദേഹം ആരും കാണാതെയിരിക്കുവാൻ എന്റെ മുന്നിൽ ആ കണ്ണുകൾ തുടച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.

മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും. ഉള്ളിൽ കരഞ്ഞുകൊണ്ട് അവർ ചിരിക്കും.??ഇത്രയും ഭാര്യയെ സ്‌നേഹമുള്ള ഭർത്താവിനെ അവർക്ക് ലഭിച്ചില്ലേ. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ അവിടെ ഒഴുകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ല.??.അവർ വേഗം സുഖം പ്രാപിക്കട്ടെ..ഡോ. ഷിനു ശ്യാമളൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP