Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കൊപ്പം നിന്നു; സ്ത്രിയാണ് ദൈവമെന്ന നിലപാടെടുത്തതും പിടിച്ചില്ല; മുഖ്യമന്ത്രിയുടെ കട്ട ആരാധകനെന്നു പറഞ്ഞതും കലിപ്പിലാക്കി; മക്കൾ സെൽവൻ വിജയ് സേതുപതിയെ ചൊറിഞ്ഞ് സംഘമിത്രങ്ങൾ; സേതുപതിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശനവുമായി സംഘപരിവാറുകാർ

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കൊപ്പം നിന്നു; സ്ത്രിയാണ് ദൈവമെന്ന നിലപാടെടുത്തതും പിടിച്ചില്ല; മുഖ്യമന്ത്രിയുടെ കട്ട ആരാധകനെന്നു പറഞ്ഞതും കലിപ്പിലാക്കി; മക്കൾ സെൽവൻ വിജയ് സേതുപതിയെ ചൊറിഞ്ഞ് സംഘമിത്രങ്ങൾ; സേതുപതിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശനവുമായി സംഘപരിവാറുകാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞ തമിഴ് നടൻ വിജയ് സേതുപതിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശനവും പ്രതിഷേധവും. സേതുപതി ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ഗുണവിശേഷമില്ലെങ്കിൽ നമ്മളാരും ഇവിടെയുണ്ടാകില്ലെന്നുമായിരുന്നു.

സേതുപതിയുടെ പോസ്റ്റുകൾക്ക് താഴെ മലയാളത്തിൽ കമന്റുകളുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. താനാരാണ് ശബരിമല വിഷയത്തിൽ അഭിപ്രായം പറയാനെന്നാണ് പല കമന്റുകളും ചോദിക്കുന്നത് അതേസമയം ഒരു വിഭാഗം സേതുപതിയുടെ നിലപാടിന് കയ്യടിച്ചും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ഒരു അഭിമുഖത്തിലാണ് ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് സേതുപതി അഭിപ്രായപ്പെട്ടത്. താൻ പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകർഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 വിജയ് സേതുപതി പറഞ്ഞത്

ഒരിക്കൽ ഒരു ചാനൽ പരിപാടിയിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോൾ ഒരു സ്‌കൂൾ ഹെഡ്‌മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി.അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം.

തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റ് അടിച്ചപ്പോൾ മുഖ്യമന്ത്രി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാൻ നൽകിയത്. ആ നന്ദി എപ്പോഴുമുണ്ടെന്നും പറഞ്ഞ സേതുപതി ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ, ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ഗുണവിശേഷമില്ലെങ്കിൽ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.

ആലപ്പുഴയിൽ മാമനിതൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണം പോലെ തന്നെ ആൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചർച്ച ചെയ്യണമെന്നും അത്തരത്തിലൊരു സംഭവം നടന്നാൽ ആ കുട്ടി 10 വർഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാൻ മീടൂവിന് സാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസിപോലുള്ള സംഘടനകൾ തമിഴകത്തും രൂപംകൊള്ളണമെന്നും അതാര് തടഞ്ഞാലും സംഭവിക്കുമെന്നും വിജയ് സേതുപതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP