Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാമൂഴം സിനിമയാകുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം; മൂന്ന് കൊല്ലത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങാമെന്ന വാക്ക് ലംഘിക്കപ്പെട്ടു; ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥ; പറയുന്നതെല്ലാം മാറ്റി പറയുന്നു; എനിക്ക് തിരിക്കഥ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ എംടി; ഫെഫ്കയുടെ മനസ്സും തിരക്കഥാകൃത്തിനൊപ്പം; ശ്രീകുമാറിന്റെ സിംഗപൂർ മലയാളിയെ ഇറക്കിയുള്ള 'ഒടി വിദ്യ' ഫലിക്കില്ല; രണ്ടാമൂഴത്തിൽ കോടതി തീരുമാനം നിർണ്ണായകമാകും

രണ്ടാമൂഴം സിനിമയാകുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം; മൂന്ന് കൊല്ലത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങാമെന്ന വാക്ക് ലംഘിക്കപ്പെട്ടു; ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥ; പറയുന്നതെല്ലാം മാറ്റി പറയുന്നു; എനിക്ക് തിരിക്കഥ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടിൽ എംടി; ഫെഫ്കയുടെ മനസ്സും തിരക്കഥാകൃത്തിനൊപ്പം; ശ്രീകുമാറിന്റെ സിംഗപൂർ മലയാളിയെ ഇറക്കിയുള്ള 'ഒടി വിദ്യ' ഫലിക്കില്ല; രണ്ടാമൂഴത്തിൽ കോടതി തീരുമാനം നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എംടിയുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാർ മേനോന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ശ്രീകുമാർ മേനോനുമായി സഹകരിക്കാനാകില്ലെന്നാണ് എംടിയുടെ നിലപാട്. ഈ വിഷയത്തിൽ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണ എംടി കത്തുമെഴുതി. മലയാള സിനിമയിലെ തന്റെ സംഭാവനകൾ വിവരിച്ചാണ് സിനിമാക്കാർ ഈ വിഷയത്തിൽ തനിക്കൊപ്പം നിൽക്കണമെന്ന് എംടി ആവശ്യപ്പെടുന്നത്. എന്തു വന്നാലും രണ്ടാംമൂഴം ശ്രീകുമാർ നായർ ചെയ്യേണ്ടതില്ലെന്നതാണ് എംടിയുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഫെഫ്കയും ശ്രീകുമാർ മേനോനും തമ്മിൽ ചർച്ച നടത്തും. കോടതിയിലുള്ള വിഷയമാതിനാൽ പരസ്യ നിലപാട് ഫെഫ്ക എടുക്കില്ലെങ്കിലും എംടിക്ക് മാനസിക പിന്തുണ നൽകാനാണ് ഫെഫ്കയുടെ തീരുമാനം എന്നാണ് സൂചന. കോഴിക്കോട്ടെ കോടതിയിലെ സിവിൽ കേസിലെ വിധിയാകും ഇനി നിർണ്ണായകം.

മൂന്ന് വർഷത്തിന് അകം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന വ്യവസ്ഥയിലാണ് തിരക്കഥ ശ്രീകുമാർ മേനോന് നൽകിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് രണ്ടാമൂഴം സിനിമയാകുകയെന്നത്. എന്നാൽ ശ്രീകുമാർ മേനോൻ പറയുന്നതൊന്നും വിശ്വസിക്കാനാകാത്ത അവസ്ഥയാണുള്ളത്. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നു. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി സഹകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് എംടിയുടെ വിശദീകരണം. ഇത് പൂർണ്ണമായും ഫെഫ്കയും ഉൾക്കൊള്ളുന്നു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരൻ ഇത്തരമൊരു കത്ത് സംഘടനയ്ക്ക് എഴുതിയ സാഹചര്യത്തെ ഗുരുതമായാണ് ഫെഫ്കയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാർ മേനോനുമായി ഫെഫ്ക ഈ വിഷയത്തിൽ ചർച്ച നടത്തും. രണ്ട് ദിവസത്തിനുള്ള ഇത് നടക്കുമെന്നാണ് സൂചന. സിനിമയുടെ നിർമ്മാതാവ് മാറിയത് പോലും എംടി അറിഞ്ഞിട്ടില്ല.

കോടതിയുടെ നൂലാമാലകളിൽ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാർ മേനോന് എംടി തിരികെ നൽകിയാൽ ഡോ. എസ് കെ നാരായണന് അതിന്റെ നിർമ്മാതാവുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതും എംടിയെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. ഇത്തരം വാർത്തകളെ തുടർന്ന് എംടിയുടെ കുടുംബാഗങ്ങൾ സിനിമാ മേഖലയിലെ പലരുമായും വിഷയം ചർച്ച ചെയ്തു. കേസിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ആരും കേസ് തീരും മുമ്പ് രണ്ടാമൂഴത്തിനായി പണം മുടക്കരുതെന്നുമാണ് എംടിയുടെ നിലപാട്. രണ്ടാമൂഴം സിനിമയാകുന്നതിനെത്തുടർന്നുള്ള തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി എംടിയുടെ അഭിഭാഷകനും രംഗത്ത് വന്നു. എല്ലാ തർക്കങ്ങളും ഒഴിഞ്ഞ് എം ടി. തിരക്കഥയിൽ മഹാഭാരതം സിനിമ എന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് എം ടി.യുടെ അഭിഭാഷകൻ ശിവരാമകൃഷ്ണൻ രംഗത്തെത്തിയതും എംടിയുടെ അറിവോടെയാണ്.

ചിത്രം വൈകുന്നതിനെത്തുടർന്ന് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ചിത്രം അനിശ്ചിതത്വത്തിൽ ആയത്. തുടർന്ന് നിർമ്മാതാവായ ബി.ആർ. ഷെട്ടിയും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന്, രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിർമ്മാതാവുമായി ചേർന്ന് എം ടിയുടെ തിരക്കഥയിൽ രണ്ടാമൂഴം തുടങ്ങാൻ കരാറിൽ ഒപ്പുവച്ചെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. മഹാഭാരതത്തെ ഭീമന്റെ കാഴ്ചയിൽ അവതരിപ്പിക്കുന്ന എംടിയുടെ നോവലാണ് രണ്ടാമൂഴം. നിർമ്മാതാവ് എസ്.കെ. നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും തന്റെ സാന്നിധ്യത്തിൽ ധാരണയിലെത്തിയെന്നാണ് ജോമോൻ പുത്തൻപുരയ്ക്കൽ അവകാശവാദമുന്നയിച്ചിരുന്നു.

യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആർ.ഷെട്ടി പിൻവാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വർധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണൻ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് നാരായണൻ എത്തുന്നതെന്നാണ് അവകാശവാദം. ഒടിയൻ സിനിമയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ശ്രികുമാർ മേനോനെ മോഹൻലാൽ പോലും സംശയത്തോടെയാണ് കാണുന്നത്. സിനിമാനിർമ്മാണ ഉടമ്പടിയിൽ ജോമോന്റെ സവിധത്തിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോൻ തന്റെ ഫെയ്‌സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് പുതിയ നീക്കങ്ങൾ പുറം ലോകത്ത് എഥ്തുന്നത്.

എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് രണ്ടാമൂഴം. റിസോർട്ടുകൾ തുടങ്ങി വൻകിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയിൽ കൊട്ടാര തുല്യമായ ഒരു ബംഗ്ളാവ് നാരായണനുണ്ട്. മറുനാടന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോർട്ടുകളും വൻകിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയിൽ അമരുകയാണ്. വർക്കലയിലെ ഒരു റിസോർട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യിൽ എത്തും. ഈ ഗ്രൂ്പ്പിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. '30 വർഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ സിനിമകൾ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂർത്തീകരിക്കാൻ അതിന്റെ പിന്നിൽ വലിയ ഉദ്യമം വേണം. ഇത് മലയാളികൾക്കാണ് എങ്കിൽ കൂടി ലോകമെങ്ങുമുളവർക്ക് കൂടിയാണ്. അതിനാൽ ഈ സിനിമാ നിർമ്മാണത്തിൽ ഞാൻ ഒപ്പു വയ്ക്കുകയാണ്.''-ഇങ്ങനെയാണ് ശ്രീകുമാർ മേനോനുമായുള്ള കരാർ ഒപ്പിടലിനെ നാരായണൻ വിശേഷിപ്പിച്ചത്.

പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ഈ സിനിമ തിയേറ്ററിൽ പണം കളക്റ്റ് ചെയ്തുവെങ്കിലും പ്രതീക്ഷിച്ച സിനിമാ അനുഭവം കാഴ്ചക്കാർക്ക് നൽകിയില്ല. ഇത് സംവിധായകന്റെ വീഴ്ചയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമെത്തി. അതുകൊണ്ട് ശ്രീകുമാർ മേനോന് രണ്ടാമൂഴം പോലൊരു സിനിമ ചെയ്തു വിജയിപ്പിക്കാനാകുമോ എന്ന സംശയവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP