Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈത്രയെ മാറ്റാനുള്ള ശിവൻകുട്ടിയുടേയും ആനാവൂരിന്റെയും സമ്മർദ്ദം ഫലിക്കില്ല; ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് പരിശോധിക്കാൻ ജൂനിയർ ഓഫീസർ ശ്രമിക്കുകയും അത് നിയമപരമെന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് അർത്ഥം ഇവിടെ നിയമവാഴ്ച ഉണ്ടെന്നല്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ഇരുതല മൂർച്ചയുള്ള വാളെന്ന് തിരിച്ചറിഞ്ഞ് സർക്കാർ; യുവ വനിതാ ഐപിഎസുകാരിയെ ഒതുക്കാൻ നിർബന്ധിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തെ പറഞ്ഞ് ആശ്വസിപ്പിക്കാൻ കച്ചിതുരുമ്പായി മാറി കോടതി ഇടപെടൽ

ചൈത്രയെ മാറ്റാനുള്ള ശിവൻകുട്ടിയുടേയും ആനാവൂരിന്റെയും സമ്മർദ്ദം ഫലിക്കില്ല; ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് പരിശോധിക്കാൻ ജൂനിയർ ഓഫീസർ ശ്രമിക്കുകയും അത് നിയമപരമെന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് അർത്ഥം ഇവിടെ നിയമവാഴ്ച ഉണ്ടെന്നല്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ഇരുതല മൂർച്ചയുള്ള വാളെന്ന് തിരിച്ചറിഞ്ഞ് സർക്കാർ; യുവ വനിതാ ഐപിഎസുകാരിയെ ഒതുക്കാൻ നിർബന്ധിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തെ പറഞ്ഞ് ആശ്വസിപ്പിക്കാൻ കച്ചിതുരുമ്പായി മാറി കോടതി ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ നടപടി എടുക്കില്ല. ഹൈക്കോടതിയിലുണ്ടായ നിരീക്ഷണമാകും ഇതിന് കാരണം. ചൈത്രയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹർജി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ 'പബ്ലിക് ഐ' നൽകിയ ഹർജി പിൻവലിച്ചത്. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിൽ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈത്രയ്‌ക്കെതിരെ നടപടി എടുക്കാൻ കഴിയാത്ത സാഹചര്യം സർക്കാരിനുണ്ടാകുന്നത്. ഇത് സിപിഎം ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തും. ചൈത്രയ്‌ക്കെതിരെ നടപടി കൂടിയേ തീരുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിലപാട്. സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻ കുട്ടിയും ഇതിന് പിന്തുണയ്ക്കുന്നു. ഇവരുടെ സമ്മർദ്ദം തൽകാലം സർക്കാർ പരിഗണിക്കില്ല.

ഹൈക്കോടതിയിലെ നിരീക്ഷണങ്ങൾ ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തും. ചൈത്രയ്‌ക്കെതിരെ നടപടി എടുത്താൽ അത് വലിയ കോടതി വിമർശനത്തിന് ഇടയാക്കുമെന്നും വിശദീകരിക്കും. അതുകൊണ്ട് തൽകാലം ചൈത്രയ്‌ക്കെതിരെ നടപടി എടുക്കില്ല. എന്നാൽ അച്ചടക്ക നടപടിയുടെ പരിധിയിൽ വരാത്ത വണ്ണം ചൈത്രയെ മൂലയ്ക്കിരുത്താമെന്നും സർക്കാർ അറിയിക്കും. ഏതായാലും ചൈത്ര തെറ്റ് ചെയ്തില്ലെന്ന് തൽകാലം സർക്കാരിന് നിഗമനത്തിൽ എത്തേണ്ടി വരികയാണ്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു കേസ് പരിഗണിച്ചത്. ചൈത്രയ്‌ക്കെതിരെ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ലെന്നും പറഞ്ഞു. റെയ്ഡ് ശരിയായില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹർജിഭാഗം ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹർജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.

ചൈത്രയുടെ നടപടിയിൽ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമവാർത്ത ഹർജിഭാഗം ശ്രദ്ധയിൽപെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതിൽ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയിൽ തെറ്റില്ലെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാൻ സാധ്യതയുണ്ടെന്നു ഹർജിഭാഗം ആരോപിച്ചു. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിൽ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീൻ ചിറ്റ് നൽകാൻ മേലുദ്യോഗസ്ഥർക്കു സാധിച്ചെങ്കിൽ നിയമവാഴ്ച ഭദ്രമെന്നല്ലേ അർഥം? തെറ്റിദ്ധാരണയുടെ പുറത്താണു ഹർജി. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഹർജികൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചു. ഇതോടെയാണ് ഹർജി പിൻവലിച്ചത്. എന്നാലും നിയമ വാഴ്ച ഭദ്രമല്ലേയെന്ന ചോദ്യം ഇരുതല മൂർച്ചയുള്ള വാളാണെന്ന് സർക്കാർ തിരിച്ചറിയുന്നു. നടപടി എടുക്കരുതെന്ന സൂചനയാണ് ഇതിലൂടെ കോടതി നൽകിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയെ വെറുതെ വിടാൻ പിണറായി സർക്കാർ തീരുമാനിക്കുന്നത്.

രജി മുൻ വിധിയോടെയുള്ളതാണ്.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് പരിഗണിക്കാനാവില്ല.വ്യത്യസ്ത സാഹചര്യമുണ്ടായാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജി പിൻവലിച്ചത്.നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്രാ തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബൈഹ്‌റയും വിശദീകരണം തേടിയിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരെ തിരഞ്ഞാണ് അർധ രാത്രിയിൽ ജില്ലാ കമ്മിറ്റി ഓഫിസിൽ ഡിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. എന്നാൽ എല്ലാ നടപടി ക്രമവും പാലിച്ചായിരുന്നു റെയ്ഡ്. കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

സർ്ക്കാരിനെ കുടുക്കും വിധമായിരുന്നു കേസിലെ ഹൈക്കോടതി ഇടപെടൽ. ആളുകൾ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ ആവൂകയുള്ളൂവെന്നും ഹർജിക്കാരനോട് വ്യക്തമാക്കി. സർക്കാർ നടപടി എടുക്കുകയാണെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ എന്നും ഹൈക്കോടതി ഹർജിക്കാരനോട് ചോദിച്ചു. ചൈത്ര തെരേസ ജോണിനെ കുറ്റവിമുക്ത ആക്കിയ റിപ്പോർട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹർജിയെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ അവകാശം ആണ്. ഭരണഘടന അതിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യം എങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കുകയായിരുന്നു.

ചൈത്രയെ നിലവിലെ വുമൺ എസ്‌പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാനും പകരം നിയമനം നൽകാതിരിക്കാനുമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനായി സിപിഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ നടപടി താക്കീതിൽ ഒതുക്കിത്തീർക്കാൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുന്നുണ്ട്. ഇതിനിടെയാണ് കോടതി നിലപാട് വിശദീകരിച്ചത്. അതിനാൽ തൽകാലം ഫയൽ മടക്കാനാണ് സർക്കാർ തീരുമാനം. അതിനിടെ ചൈത്ര തേരേസ ജോണിനെതിരെ നിയമ നടപടിക്ക് സിപിഎം നീക്കം നടത്തുന്നുണ്ട്. സിപിഎം ഓഫീസിൽ ചൈത്ര നടത്തിയ റെയ്ഡ് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്നും നേതാക്കളെ അപമാനിക്കുന്ന വിധത്തിലാണെന്നുമാണ് സിപിഎം പറയുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതികളെ തേടായാണ് പൊലീസ് ഉദ്യോഗസ്ഥ റെയ്ഡ് നടത്തിയതെങ്കിലും ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുൻനിർത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നത്.

കടുത്ത നടപടി ചൈത്രക്കെതിരെ വേണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. അതുകൊണ്ടു തന്നെ നടപടി നിർദ്ദേശിക്കാൻ സർക്കാരിന് പരിമിതിയും ഉണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് സിപിഎം ഒരുങ്ങുന്നത്. ചൈത്ര തെരേസ ജോണിനെതിരെ സിവിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യത അന്വേഷിക്കുകയാണ് സിപിഎം. ഇക്കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP