Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദായ നികുതി പരിധി അഞ്ച് ലക്ഷം വരെയാക്കിയെന്ന് പറഞ്ഞ് ആഹ്ലാദിക്കുന്നവരുടെ സന്തോഷം ഒരു ദിവസം തികയും മുമ്പ് അസ്തമിച്ചു; മെച്ചം കിട്ടുന്നത് അഞ്ച് ലക്ഷത്തിൽ താഴെ മാത്രം വരുമാനം ഉള്ളവർക്ക്; അഞ്ച് ലക്ഷത്തിൽ അധികം വരുമാനം ഉള്ളവർ രണ്ടരലക്ഷം മുതൽ നിലവിലുള്ള നികുതി അടച്ചേ മതിയാകൂ; ആശയക്കുഴപ്പം ഉണ്ടാക്കിയത് രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന്റെ നിരക്ക് മാറ്റിയത്

ആദായ നികുതി പരിധി അഞ്ച് ലക്ഷം വരെയാക്കിയെന്ന് പറഞ്ഞ് ആഹ്ലാദിക്കുന്നവരുടെ സന്തോഷം ഒരു ദിവസം തികയും മുമ്പ് അസ്തമിച്ചു; മെച്ചം കിട്ടുന്നത് അഞ്ച് ലക്ഷത്തിൽ താഴെ മാത്രം വരുമാനം ഉള്ളവർക്ക്; അഞ്ച് ലക്ഷത്തിൽ അധികം വരുമാനം ഉള്ളവർ രണ്ടരലക്ഷം മുതൽ നിലവിലുള്ള നികുതി അടച്ചേ മതിയാകൂ; ആശയക്കുഴപ്പം ഉണ്ടാക്കിയത് രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന്റെ നിരക്ക് മാറ്റിയത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതിയില്ല. എന്നാൽ അഞ്ച് ലക്ഷം പരിധിയുടെ ഗുണം അതിന് മുകളിൽ വരുമാനം ഉള്ളവർക്ക് ലഭിക്കില്ല. നികുതി ഘടനയിൽ കാര്യമായ മാറ്റമില്ലാത്തതാണ് ഇതിന് കാരണം. രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യ സ്ലാബ്. അത് മാറ്റതെയാണ് ഇപ്പോഴും അഞ്ച് ലക്ഷം രൂപവരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകുന്നത്. അതുകൊണ്ട് അഞ്ച് ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്കെല്ലാം രണ്ടരക്ഷം രൂപ ഒഴികെ ബാക്കിയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരും. ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും മറ്റ് ചെറിയ വരുമാനക്കാർക്കും പുതിയ നികുതി ഇളവ് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയിൽ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. എന്നാൽ അതിന് അപ്പുറത്തേക്കുള്ളവർക്ക് പഴയ നിരക്കിൽ തന്നെ ഏതാണ്ട് നികുതി കൊടുക്കേണ്ടിവരും.

അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ല. അതേസമയം, അഞ്ചുലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ഇത് ബാധകമാവില്ല. സ്റ്റാന്റേഡ് ഡിഡക്ഷൻ 40,000ത്തിൽനിന്ന് 50,000 ആക്കിയതിന്റെ ഗുണം മാത്രമാണ് ലഭിക്കുക. അതായത് 10,000 രൂപയുടെ മാത്രം മെച്ചം. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നൽകിയിരുന്ന ടാക്സ് റിബേറ്റ് 12,500 രൂപയായി ഉയർത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവർക്ക് രണ്ടര ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം.

നികുതി കുറച്ചത് അഞ്ചു ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് മാത്രമാണെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മോദിസർക്കാരിന്റെ ഇടക്കാല ബജറ്റിൽ ആദായ നികുതിയിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചരണം. ആദായ നികുതി അടയ്ക്കുന്ന എല്ലാവർക്കും ഗുണകരമാകുമെന്നും വിലയിരുത്തി. എന്നാൽ റിബേറ്റിലെ കളികളാണ് നടക്കുന്നതെന്ന് വ്യക്തമായതോടെ ഈ അഹ്ലാദം നിരാശയായി മാറി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000ത്തിൽനിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയർത്തിയതോടെ മൂന്നുകോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്ന പലിശയിന്മേലുള്ള നികുതി പരിധി 40,000മാക്കി ഉയർത്തി. നേരത്തെ 10,000 രൂപയിൽകൂടുതൽ പലിശ ലഭിച്ചാൽ ടിഡിഎസ് പിടിക്കുമായിരുന്നു. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളിൽ നൽകാനുള്ള പദ്ധതിയും സർക്കാർ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇതെല്ലാം ചെറിയ ആശ്വാസമായി അഞ്ച് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് മാറും.

അഞ്ചുലക്ഷംവരെ നികുതി കൊടുക്കേണ്ട എന്ന് പ്രഖ്യാപിച്ചപ്പോഴും സ്ളാബുകൾ അതേപടി നിലനിർത്തുകയാണ് ചെയ്തത്. രണ്ടര ലക്ഷം മുതൽ അഞ്ചുലക്ഷംവരെ ഇളവ് കിട്ടാൻ റിട്ടേൺഫയൽ ചെയ്ത് റിബേറ്റ് നേടണമെന്നതാണ് വസ്തുത. അഞ്ചുലക്ഷത്തിന് ഇളവും ഒന്നരലക്ഷത്തിന്റെ 80 സി പ്രകാരമുള്ള ഇളവും അരലക്ഷത്തിന്റെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ചേർന്നാൽ ഏഴുലക്ഷംവരെ വരുമാനത്തിന് നികുതിവേണ്ട എന്നാണ് വിലയിരുത്തൽ. മധ്യവർഗ കുടുംബങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ബംബർ ലോട്ടറി തന്നെയാണ് ഇത് എന്ന മട്ടിലാണ് വിലയിരുത്തലെങ്കിലും ഇത് നടപ്പിലാക്കേണ്ട ബാധ്യത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തുന്ന സർക്കാരിനാണ്. ഇത് അടുത്ത സർക്കാർ വീണ്ടുമൊരു ബജറ്റ് കൊണ്ടു വന്ന് മാറ്റാനും സാധ്യതയുണ്ട്. പുതിയ പ്രഖ്യാപനം അനുസരിച്ച് 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് വരുമാനത്തിന് അഞ്ചു ശതമാനം നികുതി കണക്കാക്കും. എങ്കിലും ഈടാക്കില്ല. എന്നാൽ അതിന് മുകളിലുള്ളവർക്ക് റിബേറ്റ് ഉണ്ടാകില്ല.

എന്നാൽ റിബേറ്റ് ലഭിക്കാൻ ഇൻകംടാക്സ് റിട്ടേണ്ട നിർബന്ധമായും ഫയൽ ചെയ്യണം. എന്നൽ ആറര ലക്ഷമാണ് ഇപ്പോൾ പറയുന്നതെങ്കിലും ഇതിന് പുറമെയും ഇളവുകൾ ലഭിക്കുമെന്നാണ് മന്ത്രി ഗോയൽ ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കിയിട്ടുള്ളത്. അതായത് ഭവനവായ്പാ പലിശ, കുട്ടികളുടെ വിദ്യാഭ്യാസ വായ്പ പലിശ, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയ്ക്ക് നിലവിലുള്ള ഇളവുകൾ കൂടി കണക്കാക്കിയാൽ ആറര ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരിൽ വലിയൊരു വിഭാഗവും നികുതി ഇളവിന് അർഹരാകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP